ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയൊരു സേവനം കൂടി ലഭ്യമാക്കിയിരിക്കുന്നു; കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് കാശെടുക്കാം. എസ്ബിഐയുടെ യോനോ കാഷ് മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാവുക.
യോനോ കാഷ് പോയിന്റുകള്‍
നിലവില്‍ രാജ്യത്തെ 16500 എടിഎമ്മുകളില്‍ നിന്ന് ഈ രീതിയില്‍ കാര്‍ഡിന്റെ സഹായമില്ലാതെ പണം പിന്‍വലിക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു കഴിഞ്ഞു. ഈ രീതിയില്‍ എടിഎം കാര്‍ഡില്ലാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്ന എടിഎമ്മുകള്‍ യോനോ കാഷ് പോയിന്റ്സ് എന്ന പേരിലാണ് അറിയപ്പെടുക.
കാര്‍ഡില്ലാതെ എങ്ങനെ?
എടിഎം മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്യാതെ എങ്ങനെ പണം കിട്ടുമെന്നായിരിക്കും നാം ആലോചിക്കുന്നത്. ഇതിന് ആദ്യം ചെയ്യേണ്ടത് നമ്മുടെ സ്മാര്‍ട്ട് ഫോണിലെ പ്ലേസ്റ്റോറില്‍ നിന്ന് യോനോ കാഷ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. ആന്‍ഡ്രോയിഡ്-ഐഒഎസ് മൊബൈല്‍ ഫോണുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഏതെങ്കിലും വെബ് ബ്രൗസര്‍ വഴിയും യോനോ കാഷിലേക്ക് പ്രവേശിക്കാം.
ആറക്ക പിന് നമ്പര്‍
യോനോ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഇടപാടുകള്‍ നടത്തുന്നതിനാവശ്യമായ ആറക്ക യോനോ കാഷ് പിന് നമ്പര്‍ ലഭിക്കും. മൊബൈല്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന സമയത്ത് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് മറ്റൊരു ആറക്ക റഫറന്‍സ് നമ്പര്‍ എസ്എംഎസ്സായി ലഭിക്കുകയും ചെയ്യും. 30 മിനുട്ടുകള്‍ക്കകം യോനോ കാഷ് പോയിന്റില്‍ ചെന്ന് റഫറന്‍സ് നമ്പറും പിന്‍നമ്പറും നല്കിയാല് പണം ലഭിക്കും.
പുതിയ ബാങ്കിംഗ് അനുഭവം
യോനോ കാഷ് എസ്ബിഐയുടെ ഉപഭോക്താക്കളെ സമ്പന്ധിച്ചിടത്തോളം ഏറെ സൗകര്യപ്രദമാണെന്ന് എസ്ബിഐ ചെയര്മാന് രജ്നീഷ് കുമാര്‍ പറഞ്ഞു. യോനോ ആപ്പ് ലോഞ്ച് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെബിറ്റ് കാര്‍ഡ് കൈയിലില്ലെങ്കിലും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുന്ന വലിയ സൗകര്യമാണ് കസ്റ്റമര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
കൂടുതല്‍ എളുപ്പം കൂടുതല്‍ സുരക്ഷിതം
കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനം ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാണ് എന്നു മാത്രമല്ല, കൂടുതല്‍ സുരക്ഷിതവുമാണ്. എടിഎം കാര്‍ഡ് തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതെയായിരിക്കുന്നത്. കാര്‍ഡ് നഷ്ടപ്പെടുമെന്ന ഭയമോ പിന്‍നമ്പര്‍ മോഷ്ടിക്കപ്പെടുമെന്ന ആശങ്കയോ ഇതോടെ അസ്ഥാനത്താവും.
യോനോ അഥവാ ഒന്നു മാത്രം മതി
ഇപ്പോള്‍ വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയും കൂടുതല്‍ ലൈഫ് സ്റ്റൈല്‍ സേവനങ്ങള്‍ കൂട്ടിച്ചേര്‍ത്തുമാണ് എസ്ബിഐയുടെ ന്യൂ ജനറേഷന് മൊബൈല്‍ ആപ്ലിക്കേഷനായ യോനോ (YONO - You Only Need One) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ സേവനങ്ങള്‍ക്കുമായി ഒരു ആപ്പ് മതി എന്നതാണ് ഇതിലൂടെ എസ്ബിഐ ഉദ്ദേശിക്കുന്നത്.
ബാങ്ക് ഇടപാടുകള്‍ മാത്രമല്ല
ബാങ്ക് ഇടപാടുകള്‍ക്കു പുറമെ വിനോദം, യാത്ര, ഭക്ഷണം, താമസം, ഇന്‍ഷുറന്‍സ്, മെഡിക്കല്‍ സേവനങ്ങളെല്ലാം ആപ്പിലൂടെ കണ്ടെത്താം. ആമസോണ്‍, ഊബര്‍, ഒല, ഷോപ്പേഴ്സ് സ്റ്റോപ്, കോക്സ് ആന്റ് കിംഗ്സ്, തോമസ് കുക്ക്, യാത്ര, സ്വിഗ്ഗി, ബൈജൂസ് തുടങ്ങി 60 ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമായി ഇതിനായി എസ്ബിഐ കരാറുണ്ടാക്കിയിരുന്നു. ആപ് വഴി ഈ സേവനങ്ങള്‍ നേടുന്നവര്‍ക്ക് പ്രത്യേക ഇളവും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications