നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെട്ടിട്ടുണ്ടോ? നഷ്ട പരിഹാരം ബാങ്ക് നൽകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആരെങ്കിലും പണം തട്ടിയെടുത്തിട്ടുണ്ടോ? ടെൻഷൻ വേണ്ട, നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് പലയിടങ്ങളിലും എ.ടി.എം തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ വിധി.

 

ഹൈക്കോടതി വിധി ഇങ്ങനെ

ഹൈക്കോടതി വിധി ഇങ്ങനെ

അക്കൗണ്ടിൽ നിന്ന് ഏതെങ്കിലും വിധത്തിൽ പണം നഷ്ടപ്പെട്ടയാള്‍ക്ക് തുക നല്‍കേണ്ടത് ബാങ്കാണ്. ഇക്കാര്യത്തില്‍ യാതൊരു കാരണവശാലും ബാങ്കിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കോട്ടയം സ്വദേശിയുടെ പരാതി

കോട്ടയം സ്വദേശിയുടെ പരാതി

അക്കൗണ്ടിൽ നിന്ന് പണം നഷ്ട്ടപ്പെട്ടതിനെ തുടർന്ന് കോട്ടയം സ്വദേശി പി.വി. ജോര്‍ജ് നൽകിയ പരാതിയിലാണ് വിധി വന്നിരിക്കുന്നത്. നഷ്ടപരിഹാരം ബാങ്ക് നല്‍കണമെന്ന് ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ ബാങ്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് നഷ്ടപരിഹാരത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. 2.40 രൂപയാണ് പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് നഷ്ട്ടപ്പെട്ടത്.

ഹൈക്കോടതി നിർദ്ദേശങ്ങൾ

ഹൈക്കോടതി നിർദ്ദേശങ്ങൾ

  • തട്ടിപ്പുകാരെ നേരിടാനും ബാങ്കില്‍ അക്കൗണ്ട് ഉള്ള വ്യക്തിയുടെ പണം സുരക്ഷിതമാക്കുന്ന ഇലക്ട്രോണിക്സ് അന്തരീക്ഷം ബാങ്ക് പ്രാവര്‍ത്തികമാക്കണം
  • അക്കൗണ്ട് ഉള്ള വ്യക്തിയുടെ പണം ബാങ്ക് പൂര്‍ണ്ണമായും സംരക്ഷിക്കണം
  • റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ പാലിക്കണം.
ബാങ്കിന്റെ വാദങ്ങൾ

ബാങ്കിന്റെ വാദങ്ങൾ

എസ്.എം.എസ്. സന്ദേശം ബാങ്ക് നല്‍കിയിട്ടും അക്കൗണ്ട് ഉടമ പ്രതികരിച്ചില്ല. തന്റെ അക്കൗണ്ട് ഉടനെ തടയണമെന്ന് അക്കൗണ്ട് ഉടമയ്ക്ക് ബാങ്ക നിര്‍ദ്ദേശം നല്‍കാമായിരുന്നു. അങ്ങനെ ചെയ്തിട്ടില്ല. അതിനാല്‍ പണം നഷ്ടപ്പെട്ടതിനുള്ള ഉത്തരവാദിത്വം ബാങ്കിനില്ലെന്നാണ് ബാങ്കിന്റെ വാദം. ഈ വാദം ഹൈക്കോടതി തള്ളി.

malayalam.goodreturns.in

English summary

Banks liable to give compensation for loss from unauthorized transactions: HC

The Kerala High Court on Tuesday observed that banks are liable to meet the loss of depositors from unauthorized transactions by criminals involved in financial fraudulence.
Story first published: Wednesday, March 20, 2019, 12:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X