പ്രവാസികൾക്ക് ഈസിയായി ഇനി കുടുംബ വിസ നേടാം; സുപ്രധാന മാറ്റങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടാനുള്ള നടപടികൾ കൂടുതൽ സു​ഗമമാകും. വരുമാനം കുടുംബ വിസയ്ക്കുള്ള പ്രധാന മാനദണ്ഡമാകുന്നതോടെയാണ് പ്രവാസികളുടെ പ്രതീക്ഷകൾ വർദ്ധിക്കുന്നത്. രാജ്യത്തെ വിദേശികളുടെ ജീവിതം കൂടുതൽ സുരക്ഷിതവും ആരോഗ്യകരവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി.

 

ഭേദ​ഗതി ഇങ്ങനെ

ഭേദ​ഗതി ഇങ്ങനെ

കുടുംബങ്ങളെ സ്പോൺസർ ചെയ്യാനുള്ള മാനദണ്ഡം പ്രവാസിയുടെ വരുമാനമാകും എന്നതാണ് പുതിയ വ്യവസ്ഥ. മുമ്പ് തൊഴിലിനെ അടിസ്ഥാനമാക്കിയാണ് തൊഴിലാളികൾക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാൻ അവസരം നൽകിയിരുന്നത്. പുതിയ ഭേദഗതി വന്നതോടെ കൂടുതൽ പേർക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വരുമാനമുണ്ട്, പദവിയില്ല

വരുമാനമുണ്ട്, പദവിയില്ല

പല വിദഗ്ധതൊഴിലാളികൾക്കും വരുമാനമുണ്ടെങ്കിലും തൊഴിലിലെ പദവി കുറവായതിനാൽ കുടുംബത്തെ സ്പോൺസർ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലേത്. എന്നാൽ പുതിയ മാറ്റത്തോടെ ഈ സ്ഥിതിയ്ക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷ.

സ്പോൺസർ ചെയ്യുന്നതിനുള്ള യോ​ഗ്യത

സ്പോൺസർ ചെയ്യുന്നതിനുള്ള യോ​ഗ്യത

നിലവിൽ നാലായിരം ദിർഹം ലഭിക്കുന്ന ജോലിയും തസ്തികയുമാണ് പുരുഷന് കുടുംബവിസ സ്പോൺസർ ചെയ്യാൻ ചുരുങ്ങിയ യോഗ്യത. അല്ലെങ്കിൽ മൂവായിരം ദിർഹവും താമസസ്ഥലവും എന്നും വ്യവസ്ഥയുണ്ട്.

പരിചയസമ്പന്നർക്ക് നേട്ടം

പരിചയസമ്പന്നർക്ക് നേട്ടം

തൊഴിലിലെ പരിചയമനുസരിച്ച് പലർക്കും വരുമാനം കൂടാറുണ്ടെങ്കിലും തസ്തികകൾ പലപ്പോഴും മാറാറില്ല. എന്നാൽ ഇങ്ങനെയുള്ളവർക്ക് പുതിയ നിയമം അനു​ഗ്രഹമാകും.

malayalam.goodreturns.in

English summary

UAE Family Visa Rules 2019 Changed

In good news for the Indians working in the UAE, their families would now be able to join them after getting an "expat visa". However, the relatives working in the UAE would have to fulfil the income criteria.
Story first published: Wednesday, April 17, 2019, 9:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X