മല്യയും നീരവ് മോദിയും മാത്രമല്ല; തട്ടിപ്പ് നടത്തി രാജ്യം വിട്ടത് 36 ബിസിനസുകാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാ​ങ്ക്​ വാ​യ്​​പ തട്ടിപ്പ് നടത്തി രാജ്യം വിട്ടത് വ്യവസായികളായ വിജയ് മല്യയും നീരവ് മോദിയും മാത്രമല്ല, 36 ബിസിനസുകാർ ഇത്തരത്തിൽ വിവിധ തരത്തിലുള്ള തട്ടിപ്പ് നടത്തി രാജ്യം വിട്ടതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

മുങ്ങിയവരിൽ പ്രധാനികൾ

മുങ്ങിയവരിൽ പ്രധാനികൾ

താഴെ പറയുന്നവരാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തു നിന്ന് മുങ്ങിയ വ്യവസായികളിൽ പ്രധാനികൾ.

  • വിജയ് മല്യ
  • ലളിത് മോദി
  • നീരവ് മോദി
  • മെഹുല്‍ ചോക്‌സി
  • സന്ദേസര സഹോദരങ്ങള്‍
  • വിജയ് മല്യ

    വിജയ് മല്യ

    അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റവാളിയാണ് വിജയ് മല്യ. യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാനായ വിജയ് മല്യ വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ കടമെടുത്താണ് മുങ്ങിയിരിക്കുന്നത്.

    നീരവ് മോദി

    നീരവ് മോദി

    പിഎൻബി കുംഭകോണത്തിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ടുപോയത് സ്വിറ്റ്സർലൻഡിലേക്കായിരുന്നു. 11, 300 കോടി രൂപയുടെ നഷ്ട്ടമാണ് പഞ്ചാബ് നാഷണൽ ബാങ്കിനുണ്ടാക്കിയത്. പിഎൻബിയുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വരും ഇത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്.

    ലളിത് മോദി

    ലളിത് മോദി

    2010 ലെ ഐ.പി.എല്ലിന്റെ ഫൈനൽ മൽസരം അവസാനിച്ചതിന് പിന്നാലെ, സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ ലളിത് മോഡിയെ ഐ.പി.എൽ ചെയർമാൻ കമീഷണർ സ്ഥാനത്ത് നിന്ന് ബി.സി.സി.ഐ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മോദിക്ക് എതിരായി പല ആരോപണങ്ങൾക്കും ചുമത്തിയിരുന്നു. 2011 മുതൽ ഇദ്ദേഹം യുകെയിലാണ് താമസം.

    മെഹുല്‍ ചോക്‌സി

    മെഹുല്‍ ചോക്‌സി

    വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായിയാണ് മെഹുൽ ചോക്സിയും. പഞ്ചാബ് നാഷനൽ ബാങ്കില്‍നിന്ന് 13,000 കോടിയുടെ തട്ടിപ്പുനടത്തിയതിനാണു മെഹുൽ ചോക്സിക്കും നീരവ് മോദിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി), സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം തുടങ്ങിയത്.

malayalam.goodreturns.in

English summary

Not only Mallya and Nirav, 36 businessmen fled from country in recent past

The Enforcement Directorate told special judge Arvind Kumar that 36 businessmen, including Vijay Mallya and Nirav Modi, have fled from the country in the recent past.
Story first published: Thursday, April 18, 2019, 7:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X