രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ ഡീസൽ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കുന്നു. അടുത്ത ഏപ്രിൽ മുതൽ ഡീസൽ വാഹനങ്ങൾ പുറത്തിറക്കില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഡീസൽ വാഹനങ്ങൾ
മാരുതിയുടെ വാർഷിക വാഹന വില്പനയിൽ 23 ശതമാനം മാത്രമാണ് ഡീസൽ വാഹനങ്ങൾക്കുള്ളത്. ഡീസൽ വാഹന ഉത്പാദനം നിർത്തുമ്പോൾ ഉപഭോക്താക്കൾ പെട്രോൾ, സിഎൻജി വാഹനങ്ങളിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മാരുതി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. ഡീസൽ വാഹനങ്ങൾ നിർത്തുമ്പോൾ കൂടുതൽ സിഎൻജി വാഹനങ്ങൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
വാർഷിക റിസൾട്ട്
ഇക്കാര്യം പ്രഖ്യാപിച്ചതിനൊപ്പം മാരുതി സുസുകി വാർഷിക വില്പന റിസൽട്ടും പുറത്തുവിട്ടു. മാർച്ച് 31ന് അവസാനിച്ച സാന്പത്തികവർഷത്തിൽ 6.1 ശതമാനം വളർച്ചയാണ് മാരുതി നേടിയത്. ആകെ 17.53 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വർഷം മാരുതി ഇന്ത്യൻ മാർക്കറ്റിൽ വിറ്റത്.
ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ
ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ വാഹനങ്ങൾക്ക് ബാധകമാവുന്നതിന് മുമ്പ് ഡീസൽ എൻജിനുകൾ ഒഴിവാക്കാനാണ് കമ്പനിയുടെ തീരുമാനം. ഡീസൽ എൻജിനുകൾ ബി.എസ് 6 നിലവാരത്തിലേക്ക് മാറ്റണമെങ്കിൽ വലിയൊരു തുക ചെലവ് വരും. ഇതാണ് ഡീസൽ വാഹനങ്ങളെ ഒഴിവാക്കാൻ മാരുതിയെ പ്രേരിപ്പുക്കന്നത്.
2020 ഏപ്രിൽ മുതൽ
2020 ഏപ്രിൽ ഒന്ന് മുതൽ ബി.എസ് 6 വാഹനങ്ങൾ മാത്രമാവും ഇന്ത്യൻ വിപണിയിൽ വിൽക്കാനാവുക. 2016ലാണ് ഇന്ത്യൻ വാഹനരംഗം ബി.എസ് 4 നിലവാരത്തിലേക്ക് മാറിയത്. ബി.എസ് 5 ഇന്ത്യയിൽ കൊണ്ടു വരാതെ ബി.എസ് 6 നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications