ഐടി കമ്പനികളിൽ കൂട്ടപിരിച്ചുവിടൽ; കൊഗ്​നിസെൻറും ജീവനക്കാരെ കുറയ്ക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ.ടി കമ്പനിയായ കൊഗ്​നിസെൻ്റ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. യുഎസ് ലിസ്റ്റഡ് ഐടി കമ്പനിയായ കൊഗ്​നിസെൻറ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ വാർഷിക വളർച്ചാ നിരക്ക് പ്രവചിച്ചതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാ​ഗമായാണ് പിരിച്ചുവിടൽ.

വളർച്ചാ നിരക്ക്

വളർച്ചാ നിരക്ക്

2019ൽ വളർച്ചാ നിരക്ക്​ കുറയുമെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്തു വന്നത്. ​2019ൽ കോഗ്​നിസെൻറി​ന്റെ ​റവന്യു വരുമാനം 3.9 മുതൽ 4.9 ശതമാനം വരെ വർദ്ധിക്കുമെന്നാണ്​ ഇപ്പോഴത്തെ റിപ്പോർട്ട്. എന്നാൽ 7 മുതൽ 9 ശതമാനം വരെ വളർച്ച കമ്പനിക്കുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ.

പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ

പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ

കോഗ്​നിസെന്റിനെ ​പ്രതിസന്ധിയിൽ നിന്ന്​ കരകയറ്റുന്നതി​നായി വിവിധ പദ്ധതികളെ കുറിച്ചുളള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് കമ്പനി വക്​താവ്​ അറിയിച്ചു. ജീവനക്കാരെ കുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, എത്രത്തോളം ജീവനക്കാരെ കുറക്കണമെന്നോ എപ്പോൾ വേണമെന്നോ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കമ്പനി അറിയിച്ചു.

ഓ​ഗസ്റ്റിലും പിരിച്ചുവിട്ടു

ഓ​ഗസ്റ്റിലും പിരിച്ചുവിട്ടു

കഴിഞ്ഞ ആഗസ്​റ്റിൽ 200 മുതിർന്ന ജീവനക്കാരെ കോഗ്​നിസെന്റ്​ പിരിച്ചു വിട്ടിരുന്നു. ജൂനിയർ ജീവനക്കാർക്ക്​ വളരാൻ അവസരങ്ങൾ നൽകുന്നതി​ന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു കോഗ്​നിസന്റ് അന്ന്​ നൽകിയ വിശദീകരണം.

സ്വമേധായ പിരിഞ്ഞു പോകാൻ ആവശ്യം

സ്വമേധായ പിരിഞ്ഞു പോകാൻ ആവശ്യം

2017ൽ ജീവനക്കാരോട്​ സ്വമേധയാ പിരിഞ്ഞ്​ പോകാനും​ കമ്പനി ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് വിപ്രോ, കോഗ്‌നിസന്റ്, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങൾ മോശം പ്രകടനം നടത്തുന്നവരെ വെട്ടിക്കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.

malayalam.goodreturns.in

English summary

Cognizant may go for job cuts

Cognizant is considering job cuts to slash costs and the head of its digital business, Gajen Kandiah, has left the company, after the US-listed IT company forecast the worst annual growth in its history.
Story first published: Saturday, May 4, 2019, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X