ഇന്ന് അക്ഷയ തൃതീയ; സ്വർണം വാങ്ങേണ്ട ശുഭ മുഹൂർത്തം എപ്പോൾ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് അക്ഷയ തൃതീയ. ഭാരതീയ വിശ്വാസ പ്രകാരം സ്വർണം വാങ്ങാനുള്ള ഏറ്റവും മികച്ച ദിനമാണ് അക്ഷയ തൃതീയ ദിനം. മാത്രമല്ല സമ്പത്ത് വർദ്ധിപ്പിക്കുന്ന എന്ത് കാര്യത്തിനും ഇന്ന് തുടക്കം കുറിക്കുന്നത് ശുഭകരമായിരിക്കുമെന്നാണ് വിശ്വാസം. അതായത് ബിസിനസ് ആരംഭിക്കൽ, കെട്ടിട നിർമ്മാണം, നിക്ഷേപം നടത്തൽ എന്നിങ്ങനെ.
ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്ത് വർദ്ധപ്പിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. സ്വർണം വാങ്ങുന്നതിന് പ്രത്യേക ശുഭ മുഹൂർത്തവുമുണ്ട്. ഇന്നത്തെ ശുഭ മുഹൂർത്തം എപ്പോഴാണെന്ന് പരിശോധിക്കാം.

 

ശുഭമുഹൂർത്തം

ശുഭമുഹൂർത്തം

ഇന്ന് രാവിലെ 6.26 മുതൽ 11.47 വരെയാണ് സ്വർണം വാങ്ങാനുള്ള ശുഭ മുഹൂർത്തം. അക്ഷയ് തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നതിനു മുമ്പ് നിങ്ങൾ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വർണത്തിന്റെ പരിശുദ്ധി, ഹോൾമാർക്ക് മുദ്ര, ആഭരണത്തിന്റെ കാരറ്റ് തുടങ്ങിയവയാണ് അവയിൽ ചിലത്.

വിശ്വാസികളല്ല വാങ്ങുന്നത്

വിശ്വാസികളല്ല വാങ്ങുന്നത്

എന്നാൽ ധാരാളം ആളുകൾ ഇന്ന് സ്വർണം വാങ്ങുന്നത്, ഇത്തരം വിശ്വാസങ്ങൾ അറിഞ്ഞല്ല. പലരും ജ്വല്ലറികൾ സ്വർണം വാങ്ങുമ്പോൾ നൽകുന്ന ഡിസ്കൗണ്ടും സ്വർണാഭരണങ്ങളുടെ പണിക്കൂലിയിലുള്ള കുറവുമൊക്കെ കണ്ടാണ് കടകളിൽ എത്തുന്നത്. നിരവധി ഓഫറുകളാണ് അക്ഷയ തൃതീയ പ്രമാണിച്ച് ജ്വല്ലറികൾ വാ​ഗ്ദാനം ചെയ്യുന്നത്.

പണിക്കൂലി സൂക്ഷിക്കുക

പണിക്കൂലി സൂക്ഷിക്കുക

ജ്വല്ലറിക്കാർ ഏറ്റവും ലാഭമുണ്ടാക്കുന്നത് ആഭരണങ്ങളുടെ പണിക്കൂലിയുടെ പേരിലാണ്. അതുകൊണ്ട് പണിക്കൂലിയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് വില പേശാവുന്നതാണ്. ഇത് വഴി കൂടുതൽ ഡിസ്കൗണ്ട് നേടിയെടുക്കാൻ ശ്രമിക്കുക. കൂടാതെ ആഭരണങ്ങളും സ്വർണ ബിസ്ക്കറ്റുകളും വാങ്ങുന്നതിന് പകരം സ്വർണ നാണയങ്ങൾ വാങ്ങുന്നതാണ് കൂടുതൽ ലാഭം. പണിക്കൂലി കുറവായിരിക്കും എന്നതാണ് സ്വർണ നാണയങ്ങളുടെ പ്രത്യേകത.

ആഭരണങ്ങളിലെ ആഡംബരം

ആഭരണങ്ങളിലെ ആഡംബരം

ആഭരണങ്ങളെ എപ്പോഴും ആകർഷകമാക്കുന്നത് അവയിൽ പതിക്കുന്ന കല്ലുകളും മുത്തുകളുമൊക്കെയാണ്. അത് നിങ്ങളുടെ ആഭരണത്തിന്റെ ഭം​ഗി കൂട്ടും. എന്നാൽ പോക്കറ്റ് കാലിയാക്കുകയും ചെയ്യും. അതുകൊണ്ട് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്ലുകളും മുത്തുകളും പതിച്ചവ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ് ലാഭം. ഇവ പതിച്ച ആഭരണങ്ങൾക്ക് പണിക്കൂലി വളരെ കൂടുതലായിരിക്കും. പിന്നീട് ആഭരണങ്ങൾ വിൽക്കുമ്പോൾ ഈ കല്ലുകളും മുത്തുകളും ഇളക്കി കളഞ്ഞതിന് ശേഷമുള്ള തൂക്കമായിരിക്കും ജ്വല്ലറിക്കാർ പരി​ഗണിക്കുക. 

ഇന്നത്തെ സ്വർണ വില

ഇന്നത്തെ സ്വർണ വില

ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമാണ് ഇന്നത്തെ സ്വർണ വില. കഴിഞ്ഞ ആഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണവില അക്ഷയ തൃതീയയോട് അനുബന്ധിച്ച് ഉയരുകയാണ് ചെയതത്. മെയ് മൂന്നിന് ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായി നിരക്ക് കുറഞ്ഞിരുന്നു. ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

malayalam.goodreturns.in

English summary

Akshaya Tritiya 2019: When Is The Shubh Muhurat To Buy Gold?

Today is Akshaya Tritiya. According to hindu belief Akshaya Tritiya is the best day to buy gold.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X