കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക്: വിമാനക്കമ്പനികളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എയര്‍ലൈന്‍ കമ്പനികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൗസില്‍  ഏവിയേഷന്‍ സെക്രട്ടറി പ്രതീപ് സിംഗ് ഖരോളയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ കുവൈത്തും; 1.6 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുംസ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ കുവൈത്തും; 1.6 ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവും

കേന്ദ്ര ഏവിയേഷന്‍ സെക്രട്ടറിയാണ് നിരക്ക് വര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കുക. യോഗം ജൂലൈയില്‍ നടക്കുമെന്നാണ് സൂചന. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള വിമാന നിരക്കില്‍ വന്‍ വര്‍ധന വരുത്തി വിമാനക്കമ്പനികള്‍ കൊള്ള ലാഭം കൊയ്യുകയാണെന്നും ഇത് തടയാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക്: വിമാനക്കമ്പനികളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളുടേയും സമഗ്ര വികസനം, എയര്‍പോര്‍ട്ടുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, കൂടുതല്‍ ഫ്‌ളൈറ്റുകള്‍ അനുവദിക്കല്‍, കേരളത്തെ പ്രധാന ഏവിയേഷന്‍ ഹബായുള്ള വികസനം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

കൂടുതല്‍ എയര്‍ ഇന്ത്യ സര്‍വീസും ബജറ്റ് ഫ്‌ളൈറ്റുകളുടെ സര്‍വീസും കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ അവസാനത്തോടെ ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരാനും യോഗത്തില്‍ തീരുമാനമായി.

English summary

meeting of airline cos to be held to discuss increasing air fares

meeting of airline cos to be held to discuss increasing air fares
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X