വിമാനയാത്രക്കാർക്ക് പണി കിട്ടും; കൊച്ചി വിമാനത്താവളത്തിൽ നവംബർ 20 മുതൽ പകൽ വിമാന സർവ്വീസ് ഇല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) നിർദ്ദേശം അനുസരിച്ച് നാല് മാസത്തേയ്ക്ക് എയർപോർട്ടിൽ പകൽ വിമാന സർവ്വീസ് ഉണ്ടാകില്ല. റൺവേയുടെ റീ കാർപെറ്റിം ഗ് പണികൾ നടക്കുന്നതിനാലാണ് പകൽ സമയത്തെ വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തി വയ്ക്കുന്നത്. 2019 നവംബർ 20 മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പകൽ സമയത്ത് വിമാന സർവീസുകൾ ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

എയർലൈനുകൾക്ക് നിർദ്ദേശം നൽകി

എയർലൈനുകൾക്ക് നിർദ്ദേശം നൽകി

2019 നവംബർ 20 മുതൽ 2020 മാർച്ച് 28 വരെ നാല് മാസത്തേക്കാണ് പകൽ ഫ്ലൈറ്റ് സർവീസുകൾ നിർത്തി വയ്ക്കുന്നത്. ഈ സമയത്തെ സർവ്വീസുകൾ റീ ഷെഡ്യൂൾ ചെയ്യാൻ എല്ലാ ഓപ്പറേറ്റിംഗ് എയർലൈൻസുകൾക്കും സിയാൽ നിർദ്ദേശം നൽകി കഴിഞ്ഞു. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ ഫ്ലൈറ്റ് സർവ്വീസുകൾ ഉണ്ടാകില്ലെന്ന് സിയാൽ വ്യക്തമാക്കി. പകൽ സമയത്തുള്ള എല്ലാ സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെ പുനക്രമീകരിക്കാന്‍ എയര്‍ലൈനുകളോട് സിയാല്‍ ആവശ്യപ്പെട്ടു.

രണ്ടാമത്തെ നവീകരണം

രണ്ടാമത്തെ നവീകരണം

എയർപോർട്ട് മാനദണ്ഡങ്ങളനുസരിച്ച്, എല്ലാ വിമാനത്താവളങ്ങളും ഏകദേശം 10 വർഷം കൂടുമ്പോൾ റൺവേകൾ റീകാർപ്പെറ്റിം ഗ് നടത്തേണ്ടതുണ്ട്. പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് കൊച്ചി വിമാനത്താവളത്തിലെ കൊമേഴ്സ്യൽ ഓപ്പറേഷൻസ് 1999ലാണ് ആരംഭിക്കുന്നത്. 2009 ൽ റൺവേയുടെ ആദ്യ റീ കാർപ്പെറ്റിം ഗ് നടത്തി. ഇത് രണ്ടാം തവണയാണ് സിയാൽ റീ കാർപ്പെറ്റിം ഗ് നടത്താൻ ഒരുങ്ങുന്നത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുള്ള റൺവേയാണ് കൊച്ചി എയർപോർട്ടിന്റേത്. റൺവേയുടെ റീ കാർപ്പെറ്റിം ഗ് മാത്രമല്ല, റീ ടാറിം ഗ്, അറ്റകുറ്റപ്പണികൾ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ 151 കോടി രൂപയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് നാല് മാസ കാലാവധിയിൽ പൂർത്തീകരിക്കുക.

ബാധിക്കുന്നത് ആഭ്യന്തര സർവ്വീസുകളെ

ബാധിക്കുന്നത് ആഭ്യന്തര സർവ്വീസുകളെ

നിലവിൽ എയർപോർട്ട് ഒരു ദിവസത്തേയ്ക്ക് 240 വിമാന സർവ്വീസുകൾ നടക്കുന്നുണ്ട്. പ്രസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നു. വൈകുന്നേരം ആറു മുതൽ രാവിലെ 9 വരെയാണ് അന്താരാഷ്ട്ര സർവ്വീസുകളിൽ കൂടുതലും നടക്കുന്നത്. അതുകൊണ്ട് തന്നെ നവീകരണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സർവ്വീസുകളെ കാര്യമായി ബാധിക്കില്ല. എന്നാൽ ദിവസവും 35ഓളം ആഭ്യന്തര സർവീസുകൾ പകൽ സമയത്താണ് സർവ്വീസ് നടത്തുന്നത്. ഈ സർവ്വീസുകൾ റീ ഷെ‍ഡ്യൂൾ ചെയ്യേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊച്ചി വിമാനത്താവളം

കൊച്ചി വിമാനത്താവളം

ഇന്ത്യയിലെ പൊതുമേഖല - സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളം കൂടിയാണ് കൊച്ചി വിമാനത്താവളം. എയർ ഇന്ത്യ,
എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയ എയർലൈനുകളാണ് കൊച്ചി വിമാനത്താവളം വഴി ആഭ്യന്തര സർവ്വീസുകൾ നടത്തുന്നവരിൽ പ്രധാനികൾ.

malayalam.goodreturns.in

English summary

No Daytime Flights From November In Cochin International Airport

According to Cochin International Airport Limited (CIAL), there will be no daytime flight service for four months from november.
Story first published: Wednesday, June 19, 2019, 7:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X