1,701 എന്‍ബിഎഫ്സി സ്ഥാപനങ്ങളുടെ ലൈസന്‍സ് ആര്‍ബിഐ റദ്ദ് ചെയ്തു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: മൂലധന പര്യാപ്തി നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 1,701 ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദ് ചെയ്തു. ഈ എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സ്ഥതിയിലാണ്.

 

റിസര്‍വ് നിര്‍ദേശിച്ച മൂലധന പര്യാപ്തി നേടാത്ത വിവിധ എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടികള്‍ എടുക്കുമെന്ന് ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയതാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐഎല്‍ ആന്‍ഡ് എഫ്എസ്) കടം തിരിച്ചടവ് വീഴ്ച വരുത്തിയതോടെ ഷാഡോ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്ക് തൊട്ടുപിന്നാലെ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആര്‍ബിഐ ശക്തമായ നടപടികളാണ് എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ളത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ 779 ലൈസന്‍സുകളാണ് ഇിതനകം ആര്‍ബിഐ റദ്ദ് ചെയ്തത്.

1,701 എന്‍ബിഎഫ്സി സ്ഥാപനങ്ങളുടെ ലൈസന്‍സ് ആര്‍ബിഐ റദ്ദ് ചെയ്തു

നഷ്ടത്തിലോടുന്ന എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സുതാര്യമലല്ലെന്നാണ് ആര്‍ബിഐ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ബിഐ നിശ്ചയിച്ച മൂലധന പര്യാപ്തി കൈവരിക്കാത്ത എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ മാസം ആര്‍ബിഐ പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ എന്‍ബിഎഫ്‌സി പൊതു ഫണ്ടുകളെ പറ്റി കൃത്യമായ വിശദീകരണമാണ് നല്‍കിയത് .ഇത് ഈ മേഖലയുടെ മൊത്തം ബാധ്യതയുടെ 70% വരുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ബാങ്ക് വായ്പകള്‍, ഡിബഞ്ചറുകള്‍, വാണിജ്യ പേപ്പറുകള്‍ എന്നിവയാണ് എന്‍ബിഎഫ്‌സികള്‍ക്ക് ധനസഹായം നല്‍കുന്നത്.

മലയാളികൾ ഇനി സ്വർണം വാങ്ങുമോ? സ്വർണ വില വീണ്ടും ചരിത്ര റെക്കോർ‍ഡിൽ

English summary

1701 nbfc licences cancelled in fy19 as rbi cracks the whip

1701 nbfc licences cancelled in fy19 as rbi cracks the whip
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X