ആഗോള സാമ്പത്തിക വളർച്ചാ ആശങ്കകൾക്കും വ്യാപാര യുദ്ധങ്ങൾക്കും ഇടയിലും സ്വർണ വില കുതിച്ചുയരുന്നു. നിലവിൽ റെക്കോർഡ് വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നതെങ്കിലും വില വീണ്ടും കുതിച്ചുയരുമെന്ന് നിരീക്ഷകർ പറയുന്നു. ദീപാവലിയോട് അടുത്ത് സ്വർണ വില 10 ഗ്രാമിന് 40,000 രൂപ മറികടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതികൂല സാഹചര്യങ്ങളിൽ വില ഉയരും
സാധാരണഗതിയിൽ, സ്വർണ്ണത്തിന്റെ ആവശ്യം ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നൽകുന്നതാണ്. അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങൾ അല്ലെങ്കിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിലാണ് സ്വർണ വില കുത്തനെ ഉയരുക. മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) നിലവിൽ 10 ഗ്രാമിന് 37,995 രൂപയാണ് ഒക്‌ടോബറിലെ സ്വർണ കരാർ.
വില 40000 കടക്കും
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പിരിമുറുക്കം കുറഞ്ഞതിനാൽ സ്വർണത്തിന്റെ ആവശ്യകത അൽപ്പം കുറഞ്ഞേക്കാം. എന്നിരുന്നാലും ദീപാവലിയോടടുത്ത് 10 ഗ്രാമിന് 39,000 മുതൽ 40,000 രൂപ വരെ സ്വർണ്ണ വില ഉയരാൻ സാധ്യതയുണ്ടെന്ന് ഏഞ്ചൽ ബ്രൂക്കിംഗിലെ അനുജ് ഗുപ്ത പറയുന്നു. ആഗോള വളർച്ചാ നിരക്ക് കുറയുന്നതിനാലാണ് സ്വർണ്ണ വില ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിത നിക്ഷേപം
സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഒരു ഇൻഷുറൻസായാണ് പലരും സ്വർണ്ണത്തിലും മറ്റ് വിലയേറിയ ലോഹങ്ങളിലും നിക്ഷേപം നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാ നിക്ഷേപകർക്കും അവരുടെ പോർട്ട്ഫോളിയോയിലെ നല്ലൊരു ശതമാനം നിക്ഷേപം സ്വർണത്തിലും മറ്റ് വിലയേറിയ ലോഹങ്ങളിലും നടത്താവുന്നതാണ്.
വില കൂടാൻ കാരണം
സെൻട്രൽ ബാങ്കുകളുടെ കുറഞ്ഞ പലിശ നിരക്കും ലോകത്തിലെ തന്നെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള വാണിജ്യ തർക്കവും സ്വർണ്ണ വിലയിലെ വർധനവിന് കാരണമാണ്. കൂടാതെ, ബോണ്ട് മാർക്കറ്റ് വഴിയുള്ള മാന്ദ്യ മുന്നറിയിപ്പും ആശങ്കകൾ ഉയർത്തുന്നു.
ഇന്നത്തെ സ്വർണ വില
കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സ്വർണ വില പവന് 28000 രൂപയാണ്. ഗ്രാമിന് 3500 രൂപയാണ് വില. ഓണവും വിവാഹ സീസണും അടുക്കുന്നതോടെ കേരളത്തിൽ സ്വർണ വില വീണ്ടും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications