സ്വർണ വില 40000 രൂപയിൽ തൊട്ടു; വെള്ളി വിലയും പുതിയ ഉയരങ്ങളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡുകൾ മറികടക്കുന്നു. മുംബൈയിൽ 10 ഗ്രാമിന് 40,000 രൂപ വരെ സ്വർണ വില ഉയർന്നതായി വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു. എംസിഎക്സിൽ ഒക്ടോബർ സ്വർണ ഫ്യൂച്ചറുകളുടെ വില 10 ​ഗ്രാമിന് 39340 രൂപയായി ഉയർന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് വില 0.45 ശതമാനം ഉയർന്ന് 38,945 രൂപയിലെത്തി.

 

വെള്ളി വില

വെള്ളി വില

എം‌സി‌എക്‌സിൽ വെള്ളി സെപ്റ്റംബർ ഫ്യൂച്ചറുകളുടെ വില സർവ്വകാല റെക്കോർഡായ കിലോയ്ക്ക് 45,342 രൂപയിലെത്തി. ഏറ്റവും പുതിയ വ്യാപാരത്തിൽ സിൽവർ ഫ്യൂച്ചേഴ്സ് വില 0.78 ശതമാനം ഉയർന്ന് 44,952 രൂപയിലെത്തി. വെള്ളിയിൽ പോസിറ്റീവ് പ്രവണത തുടരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ 48,000 ലെവലിലേക്ക് വരെ വില ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

എംസിഎക്‌സിൽ സ്വർണ വില

എംസിഎക്‌സിൽ സ്വർണ വില

എംസിഎക്‌സിൽ സ്വർണ വില 39,900 രൂപയിൽ നിന്ന് 40,000 വരെ ഉടൻ എത്തുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ അസറ്റ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളോ സ്വർണ്ണ ഇടിഎഫുകളോ നിയന്ത്രിക്കുന്ന ആസ്തികൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ 5,079.22 കോടി രൂപയായി ഉയർന്നു.

എന്തുകൊണ്ടാണ് സ്വര്‍ണവില ഇങ്ങനെ ഉയരുന്നത്?

ആ​ഗോള വിപണി

ആ​ഗോള വിപണി

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പിരിമുറുക്കവും ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് ആ​ഗോള വിപണിയിൽ സ്വർണ്ണ വില പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നത്. യുഎസ്-ചൈന വ്യാപാര പിരിമുറുക്കം നിക്ഷേപകരെ സ്വർണം, സോവറിം​ഗ് ബോണ്ടുകൾ തുടങ്ങിയ സുരക്ഷിത നിക്ഷേപ മാർ​ഗങ്ങളിലേയ്ക്ക് നയിക്കുന്നതോടെ ഏഷ്യൻ ഇക്വിറ്റി വിപണികൾ ഇന്ന് സമ്മർദ്ദത്തിലായിരുന്നു.

ആ​ഗോള സ്വർണ വില

ആ​ഗോള സ്വർണ വില

ആഗോള വിപണിയിൽ, സ്‌പോട്ട് സ്വർണ്ണ വില 1 ശതമാനം ഉയർന്ന് 1,544.23 ഡോളറിലെത്തി. ഇത് 2013 ഏപ്രിലിനു ശേഷം ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ചൈനീസ് ചരക്കുകളിൽ 550 ബില്യൺ ഡോളർ അധിക തീരുവ പ്രഖ്യാപിച്ചു. 75 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഉൽ‌പ്പന്നങ്ങൾക്ക് ചൈന പ്രതികാര താരിഫും പ്രഖ്യാപിച്ചു.

സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; ഈ നിയമങ്ങൾ നിങ്ങൾക്ക് അറിയാമോ?

രൂപയും സമ്മർദ്ധത്തിൽ

രൂപയും സമ്മർദ്ധത്തിൽ

രൂപയുൾപ്പെടെ ഉയർന്നു വരുന്ന പല കറൻസികളും സമ്മർദ്ദത്തിലായിരുന്നു. രൂപയുടെ ദുർബലത ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി വില വർദ്ധിപ്പിക്കുന്നു. ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച വിലക്കയറ്റത്തിന് പ്രധാന കാരണമാണ്. നിലവിലെ സ്വർണ്ണം, വെള്ളി വില വർദ്ധനവ് തുടരുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

ഇടിഎഫ് ഹോൾഡിംഗുകൾ

ഇടിഎഫ് ഹോൾഡിംഗുകൾ

ആഗോള തലത്തിൽ മൊത്തം സ്വർണ്ണ പിന്തുണയുള്ള ഇടിഎഫ് ഹോൾഡിംഗുകൾ 2,424.9 ടണ്ണായി ഉയർന്നു. സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള 1,425.1 ടണ്ണിനേക്കാൾ 1,000 ടൺ കൂടുതലാണ് ഇത്.

ആ​ഗോള സാമ്പത്തിക മാന്ദ്യം ഉടൻ; നിക്ഷേപകർ സ്വർണത്തിന് പിന്നാലെ പായുന്നു

റെക്കോർഡ് വില

റെക്കോർഡ് വില

ഈ വർഷം ഇതുവരെ ഇന്ത്യയിൽ 20 ശതമാനത്തിലധികം രൂപയാണ് സ്വർണ വില ഉയർന്നിരിക്കുന്നത്. എന്നാൽ വില വർദ്ധിച്ചതോടെ ഇന്ത്യയിലെ ജ്വല്ലറികളിലെ സ്വർണാഭരണ ആവശ്യകതയെ ബാധിച്ചു. ഉപഭോക്താക്കൾ വില ഉയർന്നതോടെ കൈയിലുള്ള പഴയ സ്വർണ്ണാഭരണങ്ങൾ വിൽക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന് ജ്വല്ലറികളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേരളത്തിലെ വില

കേരളത്തിലെ വില

കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണത്തിന് 28640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3580 രൂപ. സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ സർവ്വകാല റെക്കോർഡാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 6560 രൂപയാണ് സംസ്ഥാനത്ത് സ്വർണത്തിന് ഉയർന്നത്.

malayalam.goodreturns.in

Read more about: gold സ്വർണം
English summary

സ്വർണ വില 40000 രൂപയിൽ തൊട്ടു; വെള്ളി വിലയും പുതിയ ഉയരങ്ങളിൽ

Gold and silver prices surpass records in India Gold prices rose by Rs 40,000 per 10 grams in Mumbai, IANS reported. Read in malayalam.
Story first published: Monday, August 26, 2019, 18:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X