മെഗാ ബാങ്ക് ലയനം: ഈ പത്ത് ബാങ്കുകൾ ഇനി വെറും നാല് ബാങ്കുകളായി ചുരുങ്ങും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ പൊതുമേഖലാ ബാങ്ക് ലയനം പ്രഖ്യാപിച്ചു. ലയന പദ്ധതി പ്രകാരം താഴെ പറയുന്ന ബാങ്കുകളാണ് ലയനത്തിലൂടെ ഒന്നാകുന്നത്. 10 പൊതുമേഖല ബാങ്കുകൾ ലയിച്ച് നാല് ബാങ്കുകളായാണ് ചുരുങ്ങിയിരിക്കുന്നത്. ഈ 10 ബാങ്കുകളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ യോഗം ധനമന്ത്രാലയം ഇന്ന് വിളിച്ചു ചേർത്തിരുന്നു.

ലയനം 1
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകളെ ഉടൻ ലയിപ്പിക്കും. ഉപഭോക്താക്കൾക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും കൂടാതെയാകും ബാങ്കുകൾ ലയിപ്പിക്കുക. ലയന ശേഷമുള്ള പുതിയ ബാങ്കിന് 11,437 ശാഖകളുണ്ടാകും. സംയോജിത സ്ഥാപനം 17.95 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉള്ള രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും.

മെഗാ ബാങ്ക് ലയനം: ഈ പത്ത് ബാങ്കുകൾ ഇനി വെറും നാല് ബാങ്കുകളായി ചുരുങ്ങും

ലയനം 2
കാനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കുമാണ് അടുത്തതായി ലയിക്കുന്ന ബാങ്കുകൾ. ഈ ലയനത്തിലൂടെ ഇരു ബാങ്കുകളുടെയും യ ചിലവ് കുറയ്ക്കാനാകും. ലയിപ്പിച്ച സ്ഥാപനത്തിന് 15.2 ലക്ഷം കോടി രൂപയുടെ ബിസിനസും 10,342 ശാഖകളുമുണ്ടാകും. ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കായി ഇത് മാറും.

ലയനം 3
മൂന്നാമത്തെ ലയനം യൂണിയൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയുടേതാണ്. 9,609 ശാഖകളുള്ള നാലാമത്തെ വലിയ ബാങ്കാകും സംയോ​ജിത സ്ഥാപനം.

ലയനം 4
ഇന്ന് പ്രഖ്യാപിച്ച നാലാമത്തെ ലയനം ഇന്ത്യൻ ബാങ്കിന്റെയും അലഹബാദ് ബാങ്കിന്റേതുമാണ്. ലയനത്തിലൂടെ ഏഴാമത്തെ വലിയ പൊതുമേഖല ബാങ്ക് ആകുകയാണ് ലക്ഷ്യം. ലയനത്തിലൂടെ ബാങ്കിന്റെ ബിസിനസ് ഇരട്ടിയാക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു.

malayalam.goodreturns.in

English summary

മെഗാ ബാങ്ക് ലയനം: ഈ പത്ത് ബാങ്കുകൾ ഇനി വെറും നാല് ബാങ്കുകളായി ചുരുങ്ങും

Finance Minister Nirmala Sitharaman announces new Public Sector Bank merger According to the merger scheme, the following banks will be merged into one. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X