ഈ വർഷവും അടുത്ത വർഷവും ദുബായിൽ വീടുകളുടെ വില കുത്തനെ കുറയുമെന്ന് റോയിട്ടേഴ്‌സ് വോട്ടെടുപ്പിൽ പ്രോപ്പർട്ടി മാർക്കറ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും ഭവന നിർമ്മാണ യൂണിറ്റുകളുടെ അമിത വിതരണവുമാണ് വില കുറയാൻ കാരണം. വൈവിധ്യമാർന്ന വാണിജ്യ, ടൂറിസം സമ്പദ്‌വ്യവസ്ഥയും യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏഴ് പ്രദേശങ്ങളിൽ ഒന്നുമുള്ള ദുബായ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ പ്രാഥമിക സംഭാവന നൽകുന്ന ദുബായ് ഭവന വിപണിയിൽ ഇടിവ് തുടരാനാണ് സാധ്യത.
വില കുറയുന്നത് ഇങ്ങനെ
ദുബായിലെ വീടുകളുടെ വില ഈ വർഷം 10 ശതമാനവും തുടർന്ന് അടുത്ത 5 ശതമാനവും കുറയുമെന്നാണ് സർവ്വേ റിപ്പോർട്ട് ഫലം. 2021 ൽ 3.3% കുറയുമെന്നും പ്രവചിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാരയുദ്ധം ആഗോള വളർച്ചയെ ബാധിക്കുമെന്നതിന്റെ തെളിവാണിത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലും ഇത്തരത്തിൽ വിലയിടിവിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ദുബായിയുടെ വളർച്ച
കഴിഞ്ഞ വർഷം ദുബായിയുടെ സമ്പദ്‌വ്യവസ്ഥ വെറും 1.94 ശതമാനം മാത്രമാണ് വളർച്ച നേടിയത്. 2009 ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയായിരുന്നു ഇത്. റിയൽ എസ്റ്റേറ്റ് വിപണിയിലെ മാന്ദ്യമാണ് വളർച്ചയെ ബാധിച്ച പ്രധാന ഘടകം. ടൂറിസം, അന്താരാഷ്ട്ര ബിസിനസ് സേവനങ്ങൾ എന്നിവയിലാണ് ഇപ്പോൾ ദുബായ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2020 ൽ 3.8 ശതമാനവും 2021 ൽ 2.8 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് നിലവിലെ പ്രവചനം.
ഉത്തേജന പാക്കേജ്
അടുത്തിടെ പ്രഖ്യാപിച്ച സർക്കാർ ഉത്തേജക പാക്കേജ് റിയൽ എസ്റ്റേറ്റ് വിപണിയെ വീണ്ടെടുക്കാൻ സഹായിക്കുമെങ്കിലും ഭവന യൂണിറ്റുകളുടെ അമിത വിതരണം വിലയെയും ഡിമാൻഡിനെയും ബാധിക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വസ്തു വിലകൾ 2014 പകുതി മുതൽ 25 മുതൽ 35 ശതമാനം വരെയാണ് ചുരുങ്ങിയിരിക്കുന്നത്.
കുവൈറ്റിലും പ്രതിസന്ധി
കുവൈത്തിൽ ആശ്രിത വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയത് റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും. പ്രവാസി കുടുംബങ്ങളുടെ കൊഴിഞ്ഞു പോക്ക് മൂലം തളർച്ച നേരിട്ടു കൊണ്ടിരിക്കുന്ന റിയൽ എസ്റ്റേറ്റ് മേഖലക്കു പുതിയ തീരുമാനം ഇരട്ട പ്രഹരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അരലക്ഷത്തിലേറെ ഫ്‌ളാറ്റുകൾ താമസക്കാരില്ലാതെ കിടക്കുന്നതായാണ് കണക്കുകൾ.
malayalam.goodrreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications