കഴിഞ്ഞ ഒരാഴ്ച്ചത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ വില ഇന്ന് വീണ്ടും വർദ്ധിച്ചു. പവന് 320 രൂപ വർദ്ധിച്ച് 28080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3510 രൂപയാണ് വില. ആഗോള വിപണിയിൽ വില ഉയർന്നതും രൂപയുടെ വിനിമയ നിരക്കുമാണ് രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയരാൻ കാരണം.
സ്വർണ്ണ ഫ്യൂച്ചർ
എംസിഎക്‌സിൽ ഒക്‌ടോബർ സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 1.4 ശതമാനം ഉയർന്ന് 38,030 രൂപയിലെത്തി. വെള്ളിയാഴ്ച ക്ലോസ് ചെയ്യുമ്പോൾ 37,503 രൂപയായിരുന്നു. എംസിഎക്‌സിന്റെ വെള്ളി വില കിലോഗ്രാമിന് 2.4 ശതമാനം അഥവാ 1,100 രൂപ ഉയർന്ന് 46,856 രൂപ വരെയെത്തി. രൂപയുടെ മൂല്യം ഇന്ന് ഡോളറിന് 71.62 ആയി കുറഞ്ഞു. ആഭ്യന്തര സ്വർണ വില ഉയരാൻ ഇതും കാരണമാണ്.
സൗദി അരാംകോ ഡ്രോൺ ആക്രമണം
സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ ശനിയാഴ്ച നടന്ന ഡ്രോൺ ആക്രമണം ആഗോള എണ്ണവില കുത്തനെ ഉയർത്തി. ഇതും ആഗോള വിപണിയിൽ സ്വർണ വില ഉയരാൻ കാരണമാണ്. സൗദി എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് യുഎസ് ആരോപിച്ചിരിക്കുന്നത്.
ആഗോള വിപണി വില
ഇന്ന് സ്വർണ്ണ വില 1.6 ശതമാനം ഉയർന്ന് 1,512 ഡോളറിലെത്തി. വെള്ളി വില 3.2 ശതമാനം ഉയർന്ന് 17.9938 ഡോളറിലെത്തി. സെപ്റ്റംബർ 17,18 ദിവസങ്ങളിൽ നടക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ആഗോള വിപണിയിൽ സ്വർണ്ണ വില ഉയരാൻ കാരണമാണ്. ഈ മാസം ആദ്യം ആഗോള സ്വർണ വില ഔൺസിന് 1,550 ഡോളറിനു മുകളിലായി, ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.
ആവശ്യക്കാർ കുറവ്
ഈ വർഷം സ്വർണ വിലയിലെ കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ സ്വർണ്ണ ഇറക്കുമതി 62 ശതമാനം ഇടിഞ്ഞ് 1.36 ബില്യൺ ഡോളറിലെത്തി. സെപ്റ്റംബർ നാലിന് കേരളത്തിൽ സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 29120 രൂപ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വില കുത്തനെ കുറയുകയായിരുന്നു.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications