സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കനത്ത ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 27520 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 3440 രൂപയാണ് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും സ്വർണത്തിന്റെ വിലയിൽ മാറ്റമില്ലായിരുന്നു. 27920 രൂപയ്ക്കാണ് സെപ്റ്റംബർ 27 മുതൽ വിൽപ്പന നടന്നിരുന്നത്.
എന്നാൽ ഒക്ടോബർ മാസത്തിന്റെ തുടക്കം തന്നെ വില കുത്തനെ ഇടിഞ്ഞത്, സ്വർണം വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസസമേകുന്ന കാര്യമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 27680 രൂപയായിരുന്നു. എന്നാൽ സെപ്റ്റംബർ ആദ്യം പവന്റെ വില 29,000 കടന്നിരുന്നു. 29,120 രൂപ വരെ എത്തിയ പവന്റെ വില പിന്നീട് ഇടിയുകയായിരുന്നു.

സെൻട്രൽ ബാങ്ക് നിരക്ക് ഇളവ്, സാമ്പത്തിക വളർച്ചയിലുള്ള മാന്ദ്യം, യുഎസ്-ചൈന വ്യാപാര യുദ്ധം എന്നിവയാണ് ഈ വർഷം സ്വർണ വില കുത്തനെ ഉയരാൻ കാരണം. അടുത്തിടെ വിലയിലുണ്ടായ ഇടിവ് ഉപഭോക്തൃ ആവശ്യം ഉയർത്താൻ സഹായിക്കുമെന്നാണ് സ്വർണ വ്യാപാരികളുടെ പ്രതീക്ഷ. വിവാഹ സീസണും ദീപാവലി, ദസറ തുടങ്ങിയ ഉത്സവങ്ങളും അടുത്തതോടെ ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യയിൽ സ്വർണ്ണ ആവശ്യം സാധാരണ ഉയരാറുണ്ട്.
മൊത്തം സ്വർണ്ണ ശേഖരം കണക്കിലെടുക്കുമ്പോൾ ലോകത്തെ ഏറ്റവും കൂടുതൽ സ്വര്‍ണം ഖജനാവില്‍ സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം യുഎസിനാണ്. 8133.53 മെട്രിക് ടണ്‍ സ്വര്‍ണമാണ് യുഎസ് കരുതലായി സൂക്ഷിച്ചിട്ടുള്ളത്. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ജർമ്മനിയ്ക്കും ഇറ്റലിയ്ക്കുമാണ്. എന്നാൽ ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്ക്. ലോക സ്വർണ്ണ കൗൺസിലിന്റെ കണക്കനുസരിച്ച് 618.17 മെട്രിക് ടണ്ണാണ് ഇന്ത്യയുടെ സ്വർണ ശേഖരം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications