പിപിഎഫ് അക്കൗണ്ട് മതിയാക്കാൻ ഒരുങ്ങുകയാണോ? പിഴ നിരക്കുകൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി പ്രായോഗിക ബുദ്ധിമുട്ടുകള്‍ കുറവായതിനാലുമാണ് പലരും പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകള്‍ (പിപിഎഫ്) തിരഞ്ഞെടുക്കുന്നത്. വരുമാനമുള്ള വ്യക്തികള്‍ ക്യത്യമായ തിരിച്ചടവു ലഭിക്കുന്നതിനാല്‍ പിപിഎഫ് എടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപകരുടെ പണത്തിന് ജാമ്യം നില്‍ക്കുന്നതിനാലും പിപിഎഫിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു. നിരവധി വാണിജ്യ ബാങ്കുകള്‍ നിലവില്‍ അപകടസന്ധിയിലായതിനാല്‍ ആളുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്നും പിപിഎഫ് ആരംഭിക്കുന്നതിലേക്ക് മാറി ചിന്തിക്കാന്‍ സാധ്യതയുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍ 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്കുമേല്‍ ഒരു നിക്ഷേപകന് ആദായനികുതി വകുപ്പിലെ സെക്ഷന്‍ 80 സി പ്രകാരം ഇളവുണ്ട്.

എന്തിരുന്നാലും ഒരു നിക്ഷേപകന്‍ തന്റെ പിപിഎഫ് അക്കൗണ്ട് നേരത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ ആ വ്യക്തി പിഴയടക്കേണ്ടതായുണ്ട്. ഒരു പിപിഎഫ് നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് അതിന്റെ കാലാവധി പൂര്‍ത്തിയാവുന്നതിന് 15 വര്‍ഷമെടുക്കുമെന്ന നിക്ഷേപകന്‍ അറിഞ്ഞിരിക്കണം. എന്നാല്‍ ഒരു നിക്ഷേപകന് കൂടുതല്‍ തുക നിക്ഷേപിക്കാതെ 5 വര്‍ഷം കൊണ്ട് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയും. ഒരാള്‍ക്ക് സാമ്പത്തിക അടിയന്തിരഘട്ടത്തില്‍ പിപിഎഫില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല എന്നല്ല ഇത് അര്‍ഥമാക്കുന്നത്. 5 വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയാക്കിയെങ്കില്‍ ഒരാള്‍ക്ക് പിപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. പക്ഷെ ഏതെങ്കിലും തരത്തിലുള്ള അടിയന്തരഘട്ടങ്ങളില്‍ അതായത്, ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ മൂലം നിക്ഷേപകനോ കുടുംബത്തിലേ ആരെങ്കിലുമോ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍, നിക്ഷേപകനുമായുള്ള ബന്ധം കാണിക്കുന്ന രേഖകളോടെ പണം പിന്‍വലിക്കാവുന്നതാണ്.

പുതിയ ബിഎസ്-6 കാറാണോ വാങ്ങുന്നത്? അറിയണം ഇക്കാര്യങ്ങൾപുതിയ ബിഎസ്-6 കാറാണോ വാങ്ങുന്നത്? അറിയണം ഇക്കാര്യങ്ങൾ

പിപിഎഫ് അക്കൗണ്ട് മതിയാക്കാൻ ഒരുങ്ങുകയാണോ? പിഴ നിരക്കുകൾ ഇങ്ങനെ

കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഒരു നിക്ഷേപകന്‍ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയാണെങ്കില്‍ 1% പിഴയായി നല്‍കണം. അതായത്, പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ നിന്ന് 1% പലിശ കുറച്ചാണ് ലഭിക്കുക. ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു നിക്ഷേപകന് ആകെ നിക്ഷേപത്തിന്റെ 50 ശതമാനത്തില്‍ കൂടാതെ പിപിഎഫില്‍ നിന്നും പിന്‍വലിക്കല്‍ നികുതിയില്ലാതെ ഭാഗികമായി പണം പിന്‍വലിക്കാം. 15 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കും പിപിഎഫില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കാം. 15 വര്‍ഷത്തെ കാലാവധിക്കു ശേഷം ഒരു നിക്ഷേപകന് പിപിഎഫ് അക്കൗണ്ട് നീട്ടാം. അതിന് നിക്ഷേപകന്‍ കാലാവധി പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ പിപിഎഫ് - എച്ച് ഫോം നല്‍കണം. 5 വര്‍ഷത്തേക്കാണ് പിപിഎഫ് നീട്ടാന്‍ കഴിയുക. അതായത്, ഒരേസമയം 5 വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് അക്കൗണ്ട് നീട്ടാന്‍ ഒരു നിക്ഷേപകന് സാധിക്കില്ല.

Read more about: ppf പിപിഎഫ്
English summary

പിപിഎഫ് അക്കൗണ്ട് മതിയാക്കാൻ ഒരുങ്ങുകയാണോ? പിഴ നിരക്കുകൾ ഇങ്ങനെ

ppf premature closures charges a penalty from investors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X