സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ദീപാവലിയ്ക്ക് ഈ ​ജൂവലറികളിൽ കിടിലൻ ഓഫറുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ഉത്സവത്തിന്റെ ആദ്യ ദിനമായ ധൻതേരസിന് ഇന്ത്യക്കാർ സ്വർണം വാങ്ങുന്നത് പതിവാണ്. ഈ ദിവസം സ്വർണം വാങ്ങുന്നത് ശുഭകരമായാണ് കരുതപ്പെടുന്നത്. ഈ ദീപാവലിയ്ക്ക് സ്വർണ്ണമോ വെള്ളിയോ വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടോ? എങ്കിൽ ഇതാ മികച്ച ജ്വല്ലറികളുടെ ചില ദീപാവലി ഡിസ്കൗണ്ട് ഓഫറുകൾ.

 

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

മലബാർ ഗോൾഡ്സ് ആൻഡ് ഡയമണ്ട്സ് രണ്ട് ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്. 15,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനൊപ്പം ഒരു സൗജന്യ സ്വർണ്ണ നാണയം ലഭിക്കും. മറ്റൊരു ഓഫറിൽ, ഉപഭോക്താക്കൾക്ക് 15,000 രൂപ വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം രണ്ട് സൗജന്യ സ്വർണ്ണ നാണയങ്ങളും ലഭിക്കും. ഈ ഓഫർ 2019 ഒക്ടോബർ 31 വരെ ലഭ്യമാണ്. ഇതുകൂടാതെ എസ്‌ബി‌ഐ കാർഡ് ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും. ഇത് 2019 ഒക്ടോബർ 27 വരെ മാത്രമാണ് ലഭിക്കുക.

തനിഷ്ക്

തനിഷ്ക്

വജ്രാഭരണങ്ങളുടെ മുഴുവൻ മൂല്യത്തിനും 25 ശതമാനം വരെ ഇളവാണ് തനിഷ്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് മിനിമം 14,000 രൂപ വാങ്ങിയാൽ 1,000 രൂപ ഫ്ലാറ്റ് ലഭിക്കും. സ്വർണ്ണ നാണയങ്ങൾ, ഗിഫ്റ്റ് കാർഡ്, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയ്ക്ക് ഈ ഓഫർ ബാധകമല്ല.

പുതിയ അല്‍ഭുതം! ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള ഭ്രമം കുറയുന്നു; കാരണങ്ങളേറെ

ജോയ് ആലുക്കാസ്

ജോയ് ആലുക്കാസ്

ദീപാവലി മെഗാ ഗോൾഡ് ഫെസ്റ്റുമായാണ് ജോയ് ആലുക്കാസ് എത്തിയിരിക്കുന്നത്. ഈ ഓഫർ പ്രകാരം, ദീപാവലി ദിവസങ്ങളിൽ 50,000 രൂപയും അതിനുമുകളിലുള്ളതുമായ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 200 മില്ലിഗ്രാം സൗജന്യ സ്വർണ്ണ നാണയം നേടാൻ കഴിയും. 50,000 രൂപയും അതിന് മുകളിലുള്ളതുമായ ഡയമണ്ട് അല്ലെങ്കിൽ അൺ കട്ട് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 1 ഗ്രാം സൗജന്യ സ്വർണ്ണ നാണയവും ലഭിക്കും. എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. എസ്‌ബി‌ഐയുടെ ഓഫർ 2019 ഒക്ടോബർ 27 വരെ സാധുവാണ്. മറ്റൊരു ഓഫറിൽ ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ ഈടാക്കുമ്പോൾ 20 ശതമാനം കിഴിവും വജ്ര മൂല്യത്തിന് 25 ശതമാനവും കിഴിവ് ലഭിക്കും.

അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരികള്‍ കുതിച്ചുകയറുന്നു; രാമചന്ദ്രന്‍ എന്ന വിശ്വാസത്തിന്റെ തിരിച്ചുവരവ്

പിസി ജ്വല്ലേഴ്സ്

പിസി ജ്വല്ലേഴ്സ്

പിസി ജ്വല്ലേഴ്സ് സ്വർണ്ണ നാണയങ്ങൾക്ക് 7 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. വജ്രാഭരണങ്ങൾക്ക് 30 ശതമാനം കിഴിവും നൽകും. കൂടാതെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർ‌ബി‌എൽ ബാങ്ക് ഉപഭോക്താക്കൾക്ക് മിനിമം 25,000 രൂപ ഇടപാടിന് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും, പരമാവധി 5,000 രൂപ വരെ ലഭിക്കും. ക്യാഷ്ബാക്ക് സ്കീം ഓൺ‌ലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. മറ്റൊരു ഓഫറിൽ ധൻതേരസ് ജ്വല്ലറി വൗച്ചറുകൾ വാങ്ങാനും 18,000 രൂപ വരെ ക്യാഷ്ബാക്ക് നേടാനും കഴിയും. ഈ ഓഫർ ഒക്ടോബർ 25 മുതൽ 2019 ഒക്ടോബർ 31 വരെ സാധുവാണ്.

അറ്റ്ലസ് രാമചന്ദ്രന് ബിസിനസിൽ വൻ കുതിപ്പ്; തിരിച്ചുവരവ് അതി​ഗംഭീരം!!

സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ് DHAN600 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 20,000 രൂപയോ അതിൽ കുറവോ സ്വർണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ 600 രൂപ കിഴിവ് നൽകും. മറ്റൊരു ഓഫറിൽ, പ്രമോ കോഡായി DHAN1900 ഉപയോഗിച്ചാൽ 20,000 രൂപയ്ക്ക് മുകളിൽ സ്വർണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1,900 രൂപ കിഴിവ് ലഭിക്കും. ഈ ഓഫർ 2019 ഒക്ടോബർ 21 മുതൽ 27 വരെ സാധുവാണ്. കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച് സ്വർണ്ണ, വെള്ളി നാണയങ്ങൾക്കും ബാറുകൾക്കും ഈ ഓഫർ ബാധകമല്ല.

malayalam.goodreturns.in

English summary

സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ദീപാവലിയ്ക്ക് ഈ ​ജൂവലറികളിൽ കിടിലൻ ഓഫറുകൾ

Do you have any plans to buy gold or silver this Diwali? Here are some Diwali discount offers from some of the best jewelers. Read in malayalam.
Story first published: Friday, October 25, 2019, 16:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X