2020 ഉത്സവ സീസണ്‍: യാത്രാ വ്യവസായത്തിന് നിരാശയെന്ന് സര്‍വേ ഫലം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉത്സവ സീസണ്‍, എയര്‍ലൈന്‍ മേഖല ഉള്‍പ്പടെയുള്ള യാത്രാ വ്യവസായത്തിന് തിരിച്ചടി നല്‍കാന്‍ സാധ്യത. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ 20 ശതമാനം പേര്‍ മാത്രമാണ് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നതെന്ന് അടുത്തിടെ പുറത്തിറങ്ങിയ സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍-നവംബര്‍ കാലയളവിലാണ് ഇന്ത്യയിലെ ഉത്സവ സീസണ്‍. ഈ മാസങ്ങളില്‍ ദസറ, ദുര്‍ഗ പൂജ, ദീവാലി എന്നിവ ആഘോഷിക്കപ്പെടുന്നു.

 

മാത്രമല്ല, യാത്രാ പദ്ധതികളുള്ളവരില്‍ ഭൂരിഭാഗവും തങ്ങളുടെ യാത്രാ തീയതിയോട് അടുക്കുന്നതുവരെ ബുക്കിംഗ് നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പഠനം വ്യക്തമാക്കുന്നു. കൊവിഡ് 19 ന്റെ നിലവിലെ സ്ഥിതി കണക്കിലെടുത്ത്, വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഇന്ത്യയിലെ ആളുകള്‍ എങ്ങനെയാണ് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നത് എന്നതിനെക്കുറിച്ച് അറിയാനായിരുന്നു സര്‍വേ നടത്തിയത്.

 
2020 ഉത്സവ സീസണ്‍: യാത്രാ വ്യവസായത്തിന് നിരാശയെന്ന് സര്‍വേ ഫലം

ഇന്ത്യയിലെ 239 ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ 25,000 -ത്തിലധികം പ്രതികരണങ്ങളാണ് സര്‍വേയ്ക്ക് ലഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് 19 കേസുകള്‍ 41,13,811 ആയും മരണസംഖ്യ 70,626 ആയും ഉയര്‍ന്നു. ഉത്സവ സീസണില്‍ നടത്തേണ്ടിയിരുന്ന യാത്ര, കൊവിഡ് 19 കാരണം ഈ വര്‍ഷം അവസാനത്തോടെയാവും ഉണ്ടാവുകയെന്ന് സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേര്‍ പറയുന്നു.

23 ശതമാനം പേര്‍ വിമാന മാര്‍ഗത്തിലും 38 ശതമാനം പേര്‍ കാറിലോ ക്യാബിലോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ദുര്‍ഗാ പൂജ, ദസറ, ദീവാലി, ഛാത്ത് എന്നീ വിശേഷ ദിനങ്ങള്‍ ആഘോഷിക്കാനായി എല്ലാ വര്‍ഷവും ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യക്കാര്‍ യാത്രാ ബുക്കിംഗ് നടത്തുമെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് പറയുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഇക്കാലയളവില്‍ അവരുടെ നാട്ടിലേക്കുള്ള യാത്രയോ അവധിക്കാലമോ ആസൂത്രണം ചെയ്യുന്നു.

എന്നാല്‍, ഇത്തവണ കൊവിഡ് 19 മഹാമാരി, ലോക്ക്ഡൗണ്‍, അണ്‍ലോക്കിംഗ് പ്രക്രിയ എന്നിവ ഈ പദ്ധതികളെ ദോഷകരമായി ബാധിച്ചു. എന്നാല്‍, ജൂണ്‍ മാസത്തില്‍ രാജ്യത്ത് വിമാന, ട്രെയിന്‍ യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചതിനുശേഷം ഈ കാലയളവിലെ പ്രതിദിന കാസലോഡ് 10 മടങ്ങ് വര്‍ധിച്ചുവെന്ന് സര്‍വേ ഫലം പറയുന്നു. 'സെപ്റ്റംബര്‍ ഒന്നിന് അണ്‍ലോക്ക് 4.0 പ്രാബല്യത്തില്‍ വന്നു. ഇപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും ക്വാറന്റീന്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയും പലരും ജാഗ്രത പാലിക്കുകയും യാത്ര ചെയ്യാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു,' സര്‍വേ കൂട്ടിച്ചേര്‍ത്തു.

Read more about: travel യാത്ര
English summary

2020 festive season should be hard for indian travel industry says the latest survey results | 2020 ഉത്സവ സീസണ്‍: യാത്രാ വ്യവസായത്തിന് നിരാശയെന്ന് സര്‍വേ ഫലം

2020 festive season should be hard for indian travel industry says the latest survey results
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X