എച്ച്ഡിഎഫ്സി എംഡി സ്ഥാനത്ത് നിന്ന് വിരമിച്ച് ആദിത്യ പുരി; ശശിധര്‍ ജഗദീശന് പുതിയ ചുമതല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിങ്കളാഴ്ച വൈകുന്നേരം 5.30ന് ആദിത്യ പുരി എച്ച്ഡിഎഫ്സി ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാനത്ത് നിന്ന് പടിയിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാവായ ബാങ്കിന്‍റെ ചീഫ് എക്സിക്യൂട്ടിവ്, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ ശശിധർ ജഗദീശന് കൈമാറിയായിരുന്നു അദ്ദേഹത്തിന്‍റെ വിരമിക്കല്‍. 25 വർഷങ്ങൾക്ക് മുമ്പ് ലോവർ പരേലിന്റെ കമല മിൽസ് കോമ്പൗണ്ടിലെ റോഡിന് കുറുകെയുള്ള ഒരു നോൺസ്ക്രിപ്റ്റ് ഓഫീസിലാണ് ബാങ്കിന്റെ ആദ്യ തലവനായി പുരി ജോലി ആരംഭിച്ചത്.

 

അധികാരം കൈമാറുന്ന ചടങ്ങിന് ശശിധർ ജഗദീശനും സന്നിഹിതനായിരുന്നു. ശേഷം പുരിയും ജഗദീഷും സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ജീവനക്കാര്‍ക്ക് മുന്‍ഗണനയും അവരെ കേന്ദ്രീകരിച്ചുള്ളതുമായൊരു ബാങ്ക് നിര്‍മ്മിച്ച ദീര്‍ഘകാല യാത്രയെക്കുറിച്ചാണ് തന്‍റെ പ്രസംഗത്തില്‍ പുരി അനുസ്മരിച്ചത്. ബാങ്കിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കിയ ജഗദീശന്‍ ഇത്രയും കാലത്തെ സേവനത്തിന് പുരിയക്ക് നന്ദി പറയുകയും ചെയ്തു.

എച്ച്ഡിഎഫ്സി എംഡി സ്ഥാനത്ത് നിന്ന് വിരമിച്ച് ആദിത്യ പുരി; ശശിധര്‍ ജഗദീശന് പുതിയ ചുമതല

കഴിഞ്ഞ 25 ദിവസമായി വിടവാങ്ങൽ ആഘോഷങ്ങൾ നടക്കുന്നുണ്ട്. പ്രത്യേകമായി നിർമ്മിച്ച 90 മിനിറ്റ് വെർച്വൽ ഇവന്റുമായി ബാങ്ക് ശനിയാഴ്ച ക്രസന്റോയിലെത്തി. ഒരു ലക്ഷത്തിലധികം ജീവനക്കാർ കണ്ട പരിപാടിയിൽ മുതിർന്ന നേതൃത്വങ്ങള്‍, നിലവിലെ ജീവനക്കാർ, ബാങ്ക് മുൻ ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു. വിനോദ പരിപാടികളും ചടങ്ങിലുണ്ടായിരുന്നു.

പുരിയുടെ പ്രിയപ്പെട്ട പഴയ ബോളിവുഡ് ഗാനങ്ങള്‍ ഗായകന്‍ ശങ്കർ മഹാദേവൻ ആലപിക്കുകയും അദ്ദേഹത്തിന്‍റെ ബഹുമാനാർത്ഥം എഴുതിയ ഒരു കവിത പാരായണവും അദ്ദേഹത്തിനായി സമർപ്പിച്ച ഒരു ഗാനവും ആലപിക്കുകയുണ്ടായി. പുരിയുടെ സേവനത്തിന് നന്ദി അറിയിക്കുന്നതിനായി, കോര്‍പ്പറേറ്റ് ആസ്ഥാനമായ ബാങ്ക് ഹൗസ് അദ്ദേഹത്തിന്‍റെ ഒരു വലിയ ചിത്രം പ്രകാശിപ്പിച്ചു. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് പുരി നല്‍കിയ പ്രചോദനങ്ങളും സംഭാവനകളും മുന്‍നിര്‍ത്തി ഐസിഐസിഐ ബാങ്ക് അദ്ദേഹത്തിന് പരസ്യമായി നന്ദി പ്രകാശിപ്പിച്ചിരുന്നു.

നിർബന്ധിത വെളിപ്പെടുത്തൽ ആവശ്യകത അനുസരിച്ച് പുരിയുടെ കാലാവധി പൂർത്തിയായതിനെക്കുറിച്ചും ജഗദീശന് നിയന്ത്രണം കൈമാറുന്നതിനെക്കുറിച്ചും തിങ്കളാഴ്ച വൈകുന്നേരം ബാങ്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ദിനചര്യയുടെ ഭാഗമായി മാറിയ ഏതൊരു ബിസിനസ്സ് നേതാവിനും ജോലിസ്ഥലത്തെ പുരിയുടെ അവസാന ദിവസം പോലും നഷ്‌ടമായില്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്, മിക്കവര്‍ക്കും 5.30 ന് തന്ന ഓഫീസില്‍ നിന്ന് പുറത്തിറങ്ങാനായി.

English summary

aditya puri retires as md of hdfc bank, sashidhar jagdishan has hired as the new md | എച്ച്ഡിഎഫ്സി എംഡി സ്ഥാനത്ത് നിന്ന് വിരമിച്ച് ആദിത്യ പുരി; ശശിധര്‍ ജഗദീശന് പുതിയ ചുമതല

aditya puri retires as md of hdfc bank, sashidhar jagdishan has hired as the new md
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X