എയർ ഇന്ത്യ ഓഹരി വിൽ‌പ്പന അടുത്ത വർഷത്തേയ്ക്ക് നീളാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണവും ലേല നടപടികളും ആരംഭിച്ചിരുന്നെങ്കിലും വിൽപ്പന നിബന്ധനകളിലെ സംശയങ്ങൾ പരിഹരിക്കുന്നതിന് നിക്ഷേപകർക്ക് സർക്കാർ കൂടുതൽ സമയം നൽകാൻ തീരുമാനിച്ചു. നിക്ഷേപകർക്ക് നൽകിയ വിവര രേഖയിൽ മന്ത്രാലയം അറിയിച്ച മാറ്റമനുസരിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം നിക്ഷേപകരുടെ സംശയങ്ങൾ പരിഹരിക്കാനുള്ള അവസാന തീയതി മാർച്ച് 6 അർദ്ധരാത്രി വരെ നീട്ടി. നേരത്തെ ഫെബ്രുവരി 11 അവസാന തീയതി.

 

നിക്ഷേപകർ‌ അവരുടെ സംശയങ്ങൾ പരിഹരിച്ച ശേഷം താൽ‌പ്പര്യ പ്രകടനം നടത്തിയാൽ കുറഞ്ഞത് 15 ദിവസമെങ്കിലും നൽകേണ്ടിവരുമെന്നതിനാൽ‌, നിക്ഷേപം നടത്തുന്നതിനുള്ള പ്രക്രിയ 2021 ലേക്ക് നീട്ടപ്പെടുമെന്നാണ് കരുതപ്പെടുന്നത്. നിക്ഷേപകർക്കായി ഒരു നോട്ടിഫിക്കേഷൻ പുറത്തിറക്കി സർക്കാർ ജനുവരി 27നാണ് പ്രക്രിയ ആരംഭിച്ചത്. എയർ ഇന്ത്യയിലെ സർക്കാരിന്റെ മുഴുവൻ ഓഹരിയും കുറഞ്ഞ ചെലവിലുള്ള സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിന്റെ 100% ഓഹരിയും ഗ്രൗണ്ട് ഹാൻഡിലിംഗ് യൂണിറ്റായ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനവുമാണ് വിൽക്കാൻ ഒരുങ്ങുന്നത്.

എയർ ഇന്ത്യ ഓഹരി വിൽ‌പ്പന അടുത്ത വർഷത്തേയ്ക്ക് നീളാൻ സാധ്യത

ഓഹരി വിൽപ്പന സർക്കാരിന് വലിയ വരുമാനനേട്ടമുണ്ടാക്കുന്ന ഒന്നല്ല. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള എയർ ഇന്ത്യയുടെ ക
ത്തിൽ നിന്ന് രക്ഷപ്പെടാനാകും. ഏകദേശം 23,287 കോടി രൂപയായി എയർ ഇന്ത്യയുടെ കടം സർക്കാർ കുറച്ചിട്ടുണ്ട്.

താൻ ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വാങ്ങുന്നയാൾ നിലവിലെ ജീവനക്കാരെ ഒരു ചർച്ചാ സമയപരിധിക്കുള്ളിൽ നിലനിർത്തേണ്ടിവരുമെന്നും അതിനാൽ ദേശീയ കാരിയറിന്റെ സ്വകാര്യവൽക്കരണത്തിന് ശേഷം ജീവനക്കാർക്ക് യാതൊരു അനിശ്ചിതത്വവും നേരിടേണ്ടതില്ലെന്നും ഫെബ്രുവരി 17 ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി പറഞ്ഞു.

English summary

എയർ ഇന്ത്യ ഓഹരി വിൽ‌പ്പന അടുത്ത വർഷത്തേയ്ക്ക് നീളാൻ സാധ്യത

Despite the launch of Air India's privatization and bidding process, the government has decided to give investors more time to resolve doubts on the terms of sale. Read in malayalam.
Story first published: Wednesday, February 26, 2020, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X