ഭാരതി ആക്സ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ച് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചു. ഇവ കൊറോണ വൈറസിനെതിരെയും സാമ്പത്തിക പരിരക്ഷ നല്‍കുന്നതാണ്. ഈ പങ്കാളിത്തത്തിലൂടെ രണ്ട് വ്യത്യസ്ത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത് — ഭാരതി ആക്സ ഗ്രൂപ്പ് ഹെല്‍ത്ത് അഷ്വറും ഗ്രൂപ്പ് ഹോസ്പിറ്റല്‍ ക്യാഷും. 25,000 രൂപയുടെ മൊത്ത ആനുകൂല്യം വാഗ്ദാനം ചെയ്യുന്നതാണ് ഭാരതി ആക്സ ഗ്രൂപ്പ് ഹെല്‍ത്ത് അഷ്വര്‍.
ഗ്രൂപ്പ് ഹോസ്പിറ്റല്‍ ക്യാഷ് ആവട്ടെ പ്രതിദിനം 500 രൂപ മുതല്‍ ആനുകൂല്യം നല്‍കുന്നതും. പ്രീ-മെഡിക്കല്‍ പരിശോധന ആവശ്യമില്ലാതെ, രണ്ട് ഉല്‍പ്പന്നങ്ങളും നിലവില്‍ കൊവിഡ് 19 അല്ലെങ്കില്‍ അതിന്റെ ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടാത്ത എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. കൊവിഡ് 19 അല്ലെങ്കില്‍ അതുപോലുള്ള ഏതെങ്കിലും രോഗത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കെതിരെ സുരക്ഷ ഉറപ്പാക്കുന്നത് അവയ്ക്കെതിരെ മുന്‍കരുതലുകള്‍ പ്രയോഗിക്കുന്നത് പോലെ തന്നെ പ്രധാനമാണെന്ന് വിശ്വസിക്കുന്നതായി, ഭാരതി ആക്സ ജനറല്‍ ഇന്‍ഷുറന്‍സിന്റെ എംഡിയും സിഇഒയുമായ സഞ്ജീവ് ശ്രീനിവാസന് അറിയിച്ചു.
പോളിസി ഹോള്‍ഡര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയോ സര്‍ക്കാര്‍ ആശുപത്രിയിലോ സൈനിക സൗകര്യങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ക്വാറന്റൈന് ലഭിക്കുകയോ ചെയ്താല്‍, ഭാരതി ആക്സ ഗ്രൂപ്പ് ഹെല്‍ത്ത് അഷ്വര്‍ പോളിസി ഒരു നിശ്ചിത കവറിനൊപ്പം 100 ശതമാനം ഇന്‍ഷ്വര്‍ ചെയ്ത തുക നല്‍കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രിയിലെയോ സൈനിക സൗകര്യങ്ങളിലെയോ മറ്റോ 14 ദിവസത്തെ ക്വാറന്റൈന് ശേഷം പോളിസി ഹോള്‍ഡര്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍, ഇന്‍ഷ്വര്‍ചെയ്ത തുകയുടെ 50 ശതമാനം ആ വ്യക്തിയ്ക്ക് ലഭിക്കുന്നതായിരിക്കും.
ഇന്‍ഷുറന്‍സ് പോളിസി ആദ്യ ദിവസം മുതല്‍ തന്നെ കൊവിഡ് 19 -ന് പരിരക്ഷ നല്കുന്നു. കൂടാതെ, 25,000 രൂപയുടെ ഇന്‍ഷ്വര്‍ ചെയ്ത പോളിസി, ജിഎസ്ടി ഉള്‍പ്പടെ 499 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഗ്രൂപ്പ് ഹോസ്പിറ്റല്‍ ക്യാഷ് പോളിസിയാകട്ടെ, മെച്ചപ്പെട്ട ഐസിയു ക്യാഷ് ഉപയോഗിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് പ്രതിദിന സ്ഥിര അലവന്‍സ് നല്കുന്നു.
ഈ പോളിസി പ്രകാരം, പദ്ധതിയെ ആശ്രയിച്ച്, ഒരു ഉപഭോക്താവിന് പ്രതിദിനം 500 രൂപ അല്ലെങ്കില്‍ ഓരോ ദിവസവും നല്കപ്പെടുന്ന ഒരു നിശ്ചിത ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. പരമാവധി 10 ദിവസം വരെയാവും ഇത് ലഭിക്കുക. ഈ ഇന്‍ഷുറന്‍സ് പോളിസികളുടെ സാധുത കാലയളവ് ഒരു വര്‍ഷത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, വ്യക്തിഗത നാമത്തിന്റെ അടിസ്ഥാനത്തിന് മാത്രമാവും ഇവ ഇഷ്യൂ ചെയ്യുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
