കച്ചവടക്കാരുടെയും കുടുംബത്തിന്റെയും വാക്‌സിനേഷന്‍ ചെലവ് വഹിക്കും; പ്രഖ്യാപനവുമായി അമസോണ്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തെ പത്ത് ലക്ഷം പേരുടെ കൊവിഡ് വാക്‌സിനേഷന്‍ ചെലവ് വഹിക്കുമെന്ന് പ്രഖ്യാപിച്ച് ആമസോണ്‍ രംഗത്ത്. കമ്പനിയില്‍ ജോലി ചെയ്യുന്ന ഓപ്പറേഷണല്‍ പാട്ണര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍, കമ്പനിയുമായി സഹകരിക്കുന്ന കച്ചവടക്കാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ വാക്‌സിനേഷന്റെ മുഴുവന്‍ ചെലവും വഹിക്കുമെന്നാണ് ആമസോണ്‍ ഇന്ത്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി കമ്പനി ഏകദേശം 180000 കോടി രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്.

 
കച്ചവടക്കാരുടെയും കുടുംബത്തിന്റെയും വാക്‌സിനേഷന്‍ ചെലവ് വഹിക്കും; പ്രഖ്യാപനവുമായി അമസോണ്‍

കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെയും കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നചതിനും വേണ്ടിയാണ് സൗജന്യ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് ആമസോണ്‍ ഇന്ത്യ മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കമ്പനിയുമായി പ്രവര്‍ത്തിക്കുന്ന വില്‍പ്പനക്കാര്‍ക്കാണ് സൗജന്യ വാക്‌സിനേഷന്‍ ലഭിക്കുക.

 

തങ്ങളുടെ ജീവനക്കാരെ കൊവിഡ് അടക്കമുള്ള പകര്‍ച്ച വ്യാധികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിരവധി പദ്ധതികള്‍ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധികളെ തുടര്‍ന്നുണ്ടായ വെല്ലുവിളികളെ നേരിടാന്‍ ചെറുകിട ഇടത്തരം ബിസ്‌നസുകാര്‍ക്ക് കമ്പനി ഫീസ് ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിനോടൊപ്പം പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് എല്ലാ വില്‍പ്പനക്കാര്‍ക്കും അവരുടെ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ആമസോണ്‍ ശ്രദ്ധിച്ചിരുന്നു.

പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസംപച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം

തിരിച്ചുവരവിന്റെ പാതയിൽ സമ്പദ്‌വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നുതിരിച്ചുവരവിന്റെ പാതയിൽ സമ്പദ്‌വ്യവസ്ഥ; രാജ്യത്തെ 59 ശതമാനം കമ്പനികളും ശമ്പള വർധനവിന് ഒരുങ്ങുന്നു

English summary

Amazon India to cover vaccination cost of sellers and their family members

Amazon India to cover vaccination cost of sellers and their family members
Story first published: Wednesday, April 14, 2021, 20:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X