ആമസോണിന് എന്ത് മാന്ദ്യം? 33,000 പേർക്ക് ഉടൻ തൊഴിലവസരം, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ മഹാമാരിയെ തുടർന്ന് പല വമ്പൻ കമ്പനികൾ പോലും തകർച്ചയുടെ വക്കിലെത്തി നിൽക്കുമ്പോൾ ആമസോണിന്റെ വളർച്ച അത്ഭുതാവഹമാണ്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കോർപ്പറേറ്റ്, സാങ്കേതിക മേഖലകളിൽ 33,000 പേരെ പുതുതായി നിയമിക്കാനാണ് കമ്പനിയുടെ ശ്രമം. തിരക്കേറിയ ഹോളിഡേ ഷോപ്പിംഗ് സീസണിന് മുന്നോടിയായാണ് പുതിയ നിയമനം നടത്തുന്നത്. ഇതിന് കമ്പനി സാധാരണയായി നടത്തുന്ന നിയമനങ്ങളുമായി ബന്ധമില്ലെന്ന് സിയാറ്റിൽ ആസ്ഥാനമായുള്ള ഓൺലൈൻ ഭീമൻ ആമസോൺ അറിയിച്ചു.

 

ആമസോണിന് നേട്ടം

ആമസോണിന് നേട്ടം

ആമസോൺ തൊഴിൽ ശക്തി വർധിപ്പിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് അഭിവൃദ്ധി പ്രാപിച്ച ചുരുക്കം ചില കമ്പനികളിൽ ഒന്നാണിത്. കൊവിഡ് ഭീതിയെ തുടർന്ന് അവശ്യ സാധനങ്ങൾ എല്ലാം തന്നെ കടയിൽ പോയിൽ വാങ്ങുന്നതിന് പകരം ഓൺലൈനായി ഓർഡർ ചെയ്യുന്നതിനായി ആളുകൾ ആമസോണിലേയ്ക്ക് തിരിഞ്ഞു. ഇത് ഏപ്രിൽ മുതൽ ജൂൺ വരെ റെക്കോർഡ് വരുമാനവും ലാഭവും നേടാൻ കമ്പനിയെ സഹായിച്ചു.

ആമസോണ്‍ പ്രൈമിന് മറുപടിയായി വാള്‍മാര്‍ട്ട് പ്ലസ് എത്തുന്നു

ആവശ്യക്കാർ കൂടി

ആവശ്യക്കാർ കൂടി

ശുചീകരണം ഉറപ്പാക്കുന്നതിന് തൊഴിലാളികൾക്ക് ഓവർടൈം, ബോണസ് എന്നിവ നൽകുന്നതിനും 4 ബില്യൺ ഡോളർ ചെലവഴിക്കേണ്ടി വന്നെങ്കിലും കമ്പനി മികച്ച ലാഭം നേടി. ഓൺലൈൻ ആവശ്യം കുത്തനെ ഉയർന്നതോടെ വേഗത്തിൽ സാധനങ്ങൾ എത്തിക്കാൻ ആമസോൺ പാടുപെട്ടു. കൂടാതെ അതിന്റെ വെയർഹൈസുകളിൽ ഓർഡറുകൾ പായ്ക്ക് ചെയ്യാനും കയറ്റുമതി ചെയ്യാനും സഹായിക്കുന്നതിന് 175,000 പേരെ കൂടി നിയമിക്കേണ്ടതുണ്ട്.

കൊവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ടോ? തൊഴില്‍ മേഖലയിലേക്ക് തിരിച്ചെത്താന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ

മറ്റ് കമ്പനികൾ

മറ്റ് കമ്പനികൾ

എന്നാൽ മറ്റ് ചില്ലറ വ്യാപാരികൾക്ക് ഇത് തിരിച്ചടിയായി. ജെ സി പെന്നി, ജെ ക്രൂ, ബ്രൂക്സ് ബ്രദേഴ്സ് തുടങ്ങിയ കമ്പനികളെല്ലാം അമേരിക്കയിൽ പാപ്പരായി. 200 വർഷത്തിലേറെയായി ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ലോർഡ് & ടെയ്‌ലർ അടുത്തിടെ തങ്ങളുടെ സ്റ്റോറുകൾ അടച്ചുപൂട്ടുമെന്ന് അറിയിച്ചു. മറ്റ് വ്യവസായങ്ങളിലുടനീളമുള്ള കമ്പനികൾ കൊക്കക്കോളയും അമേരിക്കൻ എയർലൈൻസും ഉൾപ്പെടെയുള്ളവ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു.

ശമ്പളക്കാ‍ർക്ക് മുട്ടൻ പണി വരുന്നു, ജോലി നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്

തൊഴിൽ അവസരം

തൊഴിൽ അവസരം

ഡെൻവർ, ന്യൂയോർക്ക്, ഫീനിക്സ്, സിയാറ്റിൽ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള ആമസോണിന്റെ ഓഫീസുകൾ കേന്ദ്രീകരിച്ചായിരിക്കും ജോലി. പകർച്ചവ്യാധികൾക്കിടയിലും വാഷിംഗ്ടൺ ഡി സിക്ക് സമീപം രണ്ടാമത്തെ ആസ്ഥാനം നിർമിക്കാനുള്ള പദ്ധതികൾ നടക്കുന്നുണ്ടെന്ന് ആമസോണിന്റെ വർക്ക്ഫോഴ്‌സ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ആർഡിൻ വില്യംസ് പറഞ്ഞു. 33,000 തൊഴിലവസരങ്ങളിൽ നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 16 ന് ഒരു ഓൺലൈൻ കരിയർ മേള നടത്തുമെന്ന് കമ്പനി അറിയിച്ചു.

ഉയർന്ന ശമ്പളം

ഉയർന്ന ശമ്പളം

ആമസോണിലെ കോർപ്പറേറ്റ് അല്ലെങ്കിൽ ടെക് ജോലിയുടെ ശരാശരി ശമ്പളം 150,000 ഡോളറാണ്. കഴിഞ്ഞ വർഷം സമാനമായ ഒരു കരിയർ മേളയിൽ ഏകദേശം 17,000 പേർ പങ്കെടുത്തിരുന്നു. 30,000 ജോലികൾക്കായി 200,000 അപേക്ഷകൾ ലഭിച്ചതായി ആമസോൺ പറഞ്ഞു. ജൂലൈയിൽ കമ്പനിയുടെ തൊഴിൽ ശക്തി ലോകമെമ്പാടും ഒരു മില്യണിലെത്തിയെന്ന് കമ്പനി അറിയിച്ചു.

English summary

Amazon Plans To Hire 33,000 People, Key Things To Know | ആമസോണിന് എന്ത് മാന്ദ്യം? 33,000 പേർക്ക് ഉടൻ തൊഴിലവസരം, അറിയേണ്ട കാര്യങ്ങൾ

Amazon plans to hire 33,000 people in the corporate and technology sectors over the next few months. Read in malayalam.
Story first published: Thursday, September 10, 2020, 13:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X