ജിഎസ്ടിയുടെ കരുണ കാത്ത് വാഹന വിപണി, ഇടപാടുകള്‍ ശക്തമാക്കാന്‍ നികുതി ഇളവ് ആവശ്യം!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയിലെ വാഹന വിപണി ജിഎസ്ടിയുടെ കരുണ കാത്തിരിക്കുന്നു. നികുതിയിളവ് ലഭിച്ചില്ലെങ്കില്‍ വാഹന വിപണിയില്‍ ഉണര്‍വുണ്ടാകില്ല. ടാക്‌സ്, കോമ്പന്‍സേഷന്‍ സെസ്, എന്നിവയടക്കം നികുതി 50 ശതമാനം വരെ ചില വിഭാഗത്തിലുള്ള കാറുകള്‍ക്ക് ചുമത്തുന്നുണ്ട്. എത്രയും വേഗം ഇത് കുറച്ചില്ലെങ്കില്‍ കാറുകള്‍ നിരത്തിലിറങ്ങില്ല എന്ന് ഉറപ്പാണ്. ഒരാളും കാര്‍ വാങ്ങാനും താല്‍പര്യപ്പെടില്ല. തീര്‍ച്ചയായും ആവശ്യകത വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കാര്‍ നിര്‍മാണ കമ്പനികളും പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് യാതൊരു അനുകമ്പയും കാണിച്ചിട്ടില്ല. ഇതുവരെ എന്തെങ്കിലും ആശ്വാസം ലഭിച്ചിരിക്കുന്നത് ബൈക്ക് വിപണിക്കാണ്.

 

ജിഎസ്ടിയുടെ കരുണ കാത്ത് വാഹന വിപണി, ഇടപാടുകള്‍ ശക്തമാക്കാന്‍ നികുതി ഇളവ് ആവശ്യം!!

സര്‍ക്കാര്‍ കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത് ചെലവ് ചുരുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശത്തുള്ള കാര്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിന്ന് റോയല്‍റ്റി പേമെന്റ് കൊടുക്കുന്നത് കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ടു വീലറുകള്‍ക്ക് ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇത് ചെറിയ തോതില്‍ ഗുണകരമാണ്. എന്നാല്‍ വലിയ രീതിയില്‍ ഇത് വാഹന വിപണിക്ക് ആശ്വാസം നല്‍കുന്നതല്ല. കോവിഡിന്റെ പ്രതിസന്ധി കാലത്ത് ബൈക്കുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സാധാരണക്കാര്‍ക്ക് സഹായകരമായി മാറും എന്ന വിലയിരുത്തലിലാണ് ജിഎസ്ടി കുറച്ചത്.

28 ശതമാനം ജിഎസ്ടിയാണ് ടു വീലറുകള്‍ക്ക് ഈടാക്കുന്നത്. ബസ്സുകളുടെ അഭാവത്തില്‍ പലരും ടു വീലറുകളിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മാരുതി സുസുക്കി ജിഎസ്ടി നിരക്കിന്റെ ആവശ്യം കാറുകള്‍ക്ക് വേണ്ടെന്ന് പറഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനി തന്നെ ഇത്തരത്തില്‍ പറഞ്ഞതോടെ പ്രതിസന്ധി വര്‍ധിച്ചിരിക്കുകയാണ്. ഡിമാന്‍ഡ് വര്‍ധിച്ചുവെന്നും, അടുത്ത കുറച്ച് മാസത്തേക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും മാരുതി പറഞ്ഞിരുന്നു. അതേസമയം കാറിനുള്ള ആവശ്യകത കുറഞ്ഞാല്‍ ജിഎസ്ടി കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും മാരുതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജിഎസ്ടി ഉയര്‍ന്നിരിക്കുന്നത് കൊണ്ട് ഉപഭോക്താക്കള്‍ വാഹനങ്ങള്‍ വാങ്ങുന്നത് വൈകിപ്പിക്കാന്‍ സാധ്യതയുണ്ട്. അത് മുന്നില്‍ കണ്ടാണ് പല കമ്പനികളും ജിഎസ്ടി ഇളവ് ആവശ്യപ്പെടുന്നത്. ജിഎസ്ടി ഇളവ് വന്നാല്‍ ഡിമാന്‍ഡ് വര്‍ധിക്കും. നിലവില്‍ ഡിസംബര്‍ വരെ കാര്‍ വിപണി സേഫാണ്. ഡിമാന്‍ഡ് ആവശ്യത്തിനുണ്ട്. എന്നാല്‍ അതിന് ശേഷം പ്രശ്‌നങ്ങളുണ്ടാവാം. ജിഎസ്ടി ഇളവ് ഡിസംബറിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് കാലത്തെ മൊത്തം പ്രകടനം എടുത്ത് നോക്കാന്‍ വാഹന കമ്പനികള്‍ പറയുന്നത്. ഇത് മൊത്തത്തില്‍ ഇടിവായിരുന്നു. അതുകൊണ്ടാണ് ജിഎസ്ടി ഇളവ് ആവശ്യപ്പെടുന്നത്.

ജിഎസ്ടി ഇളവ് വരുന്നതിലൂടെ തൊഴിലവസരങ്ങളും വര്‍ധിക്കുകയും ഒപ്പം ഡിമാന്‍ഡ് കൂടുകയും ചെയ്യും. ടു വീലറിനും കാറുകള്‍ക്കും ഒരേപോലെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇടക്കാല കാഴ്ച്ചപ്പാടില്‍ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്നത് കാണണമെന്നും, അല്ലാതെ അത് ചെറിയ കാലയളവിലേക്ക് ഉള്ളതല്ലെന്നും കെയര്‍ റേറ്റിംഗ്‌സിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് പറഞ്ഞു.

English summary

Auto industry needs gst relief for boosting demand

auto industry needs gst relief for boosting demand
Story first published: Sunday, November 15, 2020, 13:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X