വില്‍പ്പന ത്വരിതപ്പെടുത്തി വാഹന വിപണി, നിക്ഷേപരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ വാഹനമേഖലയ്ക്ക് ആശ്വാസമേകി ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍. ജൂലൈയിലെ വാഹന വില്‍പ്പനയില്‍ പുരോഗതിയുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, നിലവിലെ ഡിമാന്‍ഡ് പിക്ക്-അപ്പ് പ്രധാനമായും മിനി പാസഞ്ചര്‍, വ്യക്തിഗത മൊബിലിറ്റി വാഹന വിഭാഗങ്ങളിലാണ് കാണപ്പെടുന്നത്. രാജ്യത്തെ വാഹനമേഖലയെ നയിക്കുന്ന അനിശ്ചിതത്വം ഒരു പരിധിവരെ കുറഞ്ഞെങ്കിലും കൊവിഡ് 19 വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ഡിമാന്‍ഡ് നിലനില്‍ക്കുമെന്ന് നിക്ഷേപകര്‍ക്ക് തികഞ്ഞ ബോധ്യമില്ലെന്ന് പ്രസ്തുത കണക്കുകളോട് പ്രതികരിച്ച പ്രമുഖ സാമ്പത്തിക വാര്‍ത്താ വെബ്‌സൈറ്റായ ദ് സ്ട്രീറ്റ് വ്യക്തമാക്കി. നിഫ്റ്റ് ഓട്ടോ സൂചിക തിങ്കളാഴ്ച ഫ്‌ളാറ്റ് ട്രേഡ് ആണ് ചെയ്തിരുന്നത്. ജൂലൈ മാസത്തില്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ തുടര്‍ച്ചയായ പുരോഗതി, ആഭ്യന്തര വാഹന വിപണിയ്ക്ക് പ്രതീക്ഷ പകര്‍ന്നു. ഇരുചക്ര വാഹനങ്ങളുടേയും പാസഞ്ചര്‍ വാഹനങ്ങളുടേയും ഡിമാന്‍ഡ് ജൂണിനെക്കാളും ജൂലൈ മാസത്തില്‍ ഉയര്‍ന്നുവെന്നതും ശ്രദ്ധേയം.

വില്‍പ്പന ത്വരിതപ്പെടുത്തി വാഹന വിപണി, നിക്ഷേപരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു

മാരുതി, മഹീന്ദ്ര&മഹീന്ദ്ര എന്നിവരുടെ പാസഞ്ചര്‍ വാഹന വില്‍പ്പന യഥാക്രമം 88 ശതമാനം, 44 ശതമാനം ആയി ഉയര്‍ന്നു. പാസഞ്ചര്‍ വാഹന വില്‍പ്പന, നിലവില്‍ കൊവിഡ് പൂര്‍വ നിലയില്‍ എത്തിയെന്നതാണ് ഏവര്‍ക്കും സന്തോഷം പകരുന്നത്. പക്ഷേ, വര്‍ഷാ-വര്‍ഷ വില്‍പ്പന ഫ്‌ളാറ്റ് ആയിട്ടുള്ളതാണ്, വാഹനമേഖലയിലെ മാന്ദ്യം കാരണം കഴിഞ്ഞ വര്‍ഷത്തെ അടിസ്ഥാന വില്‍പ്പനകള്‍ ദുര്‍ബലമായിരുന്നുവെന്നതും ഇവ വിലയിരുത്തുമ്പോള്‍ നാം കണക്കിലെടുക്കേണ്ടതാണ്.

കൂടാതെ, വില്‍പ്പനയിലെ പുരോഗതി ചാനല്‍ പുനസ്ഥാപിക്കാന്‍ വരെ കാരണമായേക്കാം. ട്രാക്ടര്‍ വിഭാഗത്തെ വില്‍പ്പനയിലെ വളര്‍ച്ചയും മാന്യമായ നിലയിലാണുള്ളത്. ഗ്രാമീണ വിപണിയിലെ ശക്തമായ ഡിമാന്‍ഡും ഉയര്‍ന്ന ഖാരിഫ് വിതയ്ക്കലും സമയബന്ധിതമായ മണ്‍സൂണും ഈ വിഭാഗത്തിലെ ഡിമാന്‍ഡ് മെച്ചപ്പെടുത്തി. കൂടാതെ, സര്‍ക്കാരിന്റെ ഗ്രാമീണ ചെലവുകളും ഗ്രാമീണ ഡിമാന്‍ഡ് ഒരു പരിധി വരെ ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. അതേസമയം, വാണിജ്യ വാഹനവിഭാഗം പൂര്‍ണമായും മെച്ചപ്പെട്ട വില്‍പ്പനയിലേക്ക് എത്തിയില്ല. എങ്കിലും, ജൂലൈയിലെ വില്‍പ്പനയില്‍ പുരോഗതിയുണ്ടാക്കാന്‍ വാണിജ്യ വാഹനമേഖലയ്ക്ക് സാധിച്ചിട്ടുണ്ട്.

മേഖലയിലെ പ്രമുഖരായ അശോക് ലെയ്‌ലാന്‍ഡിന്റെ വില്‍പ്പന വര്‍ഷാ-വര്‍ഷ അടിസ്ഥാനത്തില്‍ 56 ശതമാനം കുറഞ്ഞെങ്കിലും, 99 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മഹീന്ദ്ര&മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗവും ഏകദേശം 25 ശതമാനത്തിന്റെ (m-o-m) പുരോഗതി കാണിച്ചു. പിക്ക്-അപ്പ് വാഹന വിഭാഗത്തില്‍, ഗ്രാമീണ, അര്‍ധ നഗരവിപണികളില്‍ ഡിമാന്‍ഡ് ഉയര്‍ന്നതായും കാണപ്പെടുന്നുണ്ട്. ഉയര്‍ന്ന ശ്രേണി വിഭാഗത്തിലെ കാറുകളിലും സമാനമായ വില്‍പ്പന നിലവാരം പ്രകടമായാല്‍, വരും ആഴ്ചകളിലെ വില്‍പ്പന രാജ്യത്തെ വാഹന വിപണിയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.

English summary

auto sales revved up in july but failed to attract investors | വില്‍പ്പന ത്വരിതപ്പെടുത്തി വാഹന വിപണി, നിക്ഷേപരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു

auto sales revved up in july but failed to attract investors
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X