കൊവിഡ് 19: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ (BOB), അടുത്ത നാല് മുതൽ അഞ്ച് വരെയുള്ള വർഷത്തെ കാലയളവിനുള്ളിൽ പകുതിയോളം വരുന്ന ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളിൽ നിന്നും ബാക്കിയുള്ളവരെ വീട്ടിൽ നിന്നും ജോലി ചെയ്യുന്ന രീതിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം പരിഗണിക്കുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളിൽ 50 ശതമാനം ജീവനക്കാർ മാത്രമെ മുഴുവൻ സമയം ജോലി ചെയ്യുകയുള്ളൂവെന്നും, ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യുമെന്നും ( വർക്ക് ഫ്രം ഹോം ) ബാങ്ക് ഓഫ് ബറോഡ ചീഫ് എക്സിക്യൂട്ടീവ് സഞ്ജീവ് ഛദ്ദ അറിയിച്ചു. ഛദ്ദയുടെ അഭിപ്രായത്തിൽ 80 ശതാമാനം വരുന്ന ജീവനക്കാരം ഫ്രണ്ട് ഓഫീസുകളിലാണ് നിയമിക്കപ്പെട്ടിടുള്ളത്.

 

മാത്രമല്ല, ഉപഭോക്താക്കൾ ബ്രാഞ്ചുകളിലേക്ക് വരേണ്ട ആവശ്യം വളരെ കുറവായതിനാൽ തന്നെ അത്തരം റോളുകളിൽ ധാരാളം ജീവനക്കാരെ നിയോഗിക്കുകയെന്ന നയത്തിൽ മാറ്റം വരുകയും ചെയ്യുമെന്നും അദേഹം കൂടിച്ചേർ‍ത്തു . ബ്രാഞ്ചുകളിൽ ജോലി ചെയ്യേണ്ട ആളുകൾ, വർക്ക് ഫ്രം ഹോം, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ബാങ്ക് ജീവനക്കാരെ വിഭജിക്കും. മുമ്പ് സാധ്യമല്ലാതിരുന്ന പ്രതിഭകളെ ആക്സസ് ചെയ്യുന്നതിനായുള്ള അവസരവും ഇത് നൽകുന്നുവെന്നും വിരമിച്ചതും എന്നാൽ ബാങ്കിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുന്നതുമായ ആളുകളെ നിയമിക്കുന്നതിലേക്കും ഇത് വഴി തുറക്കുന്നുവെന്ന് ഛാദ വ്യക്തമാക്കി.

 
 കൊവിഡ് 19: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ സാധ്യത

സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (SOPs) വർക്ക് ഫ്രം ഹോം സ്റ്റാഫുകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ, സങ്കേതിക സാധ്യത എന്നിവ ഉൾപ്പെടെ വർക്ക് ഫ്രം ഹോം നയം വികസിപ്പിക്കുന്നുന്നതിന് ഒരു കൺസൾട്ടന്റിനെ നിയമിക്കാൻ ബാങ്ക് ഓഫ് ബറോഡ പദ്ധതിയിടുന്നുണ്ട്. കോവിഡ് 19 സാഹചര്യം അതി രൂക്ഷമായ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം മോഡലുകൾ സ്വീകരിക്കാൻ പല മേഖലകളും നിർബന്ധിതരായിങ്കിലും സാമ്പത്തിക ഡാറ്റയ്ക്ക് ചുറ്റുമുള്ള സുരക്ഷാ അപകടങ്ങൾ കാരണം ബാങ്കിംഗ് മേഖലയിൽ ഈ മാർഗം പ്രയോഗിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് പറയാം. വർക്ക് ഫ്രം ഹോം പോളിസികൾ ബാങ്കുകൾക്കായി പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഉപഭോക്തൃ ഇതര റോളുകൾക്ക് അത് കൂടുതൽ ഗുണം ചെയ്യുംമെന്ന് തീർച്ചയാണ്.

കേരളത്തില്‍ സ്വര്‍ണവില കൂടി - സ്വര്‍ണം പവനും ഗ്രാമിനും എത്രയെന്ന് അറിയാംകേരളത്തില്‍ സ്വര്‍ണവില കൂടി - സ്വര്‍ണം പവനും ഗ്രാമിനും എത്രയെന്ന് അറിയാം

English summary

കൊവിഡ് 19: ബാങ്ക് ഓഫ് ബറോഡ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാൻ സാധ്യത

Bank Of Baroda May Give Work From Home Option To Their Employees
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X