പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എയിംസ് ബാങ്കിംഗ് തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 12 കോടിയിലധികം രൂപ മോഷ്ടിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. എസ്‌ബിഐയുടെ പല ശാഖകളിൽ നിന്നാണ് ആശുപത്രിയുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വീണ്ടും തട്ടിപ്പ് ശ്രമം
തട്ടിപ്പ് പുറത്തുവന്നതിനുശേഷവും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഡെറാഡൂണിലെയും മുംബൈയിയെലും എസ്‌ബിഐ ശാഖകളിൽ നിന്ന് ക്ലോൺ ചെയ്ത ചെക്കുകൾ ഉപയോഗിച്ച് 29 കോടി രൂപ അനധികൃതമായി പിൻവലിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ ഈ ശ്രമങ്ങൾ പരാജയപ്പെട്ടു.
തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ സമീപിച്ചിട്ടുണ്ട്.
ചെക്ക് ലീഫ് പരിശോധന
എസ്‌ബിഐയുടെ ശാഖകളിൽ തട്ടിപ്പ് നടത്തിയ ചെക്ക് ലീഫുകൾ അൾട്രാവയലറ്റ് പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ബാങ്കുകളിൽ സമർപ്പിച്ച അതേ സീരീസ് ഉള്ള യഥാർത്ഥ ചെക്ക് ലീഫുകൾ ഇപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുണ്ടെന്ന് എയിംസ് ആരോഗ്യ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിന് പറ്റിയ വീഴ്ച്ച
ചെക്കുകളുടെ പരിശോധന പ്രോട്ടോക്കോൾ പാലിക്കുന്നതിൽ എസ്‌ബിഐ പരാജയപ്പെട്ടുവെന്നും മോഷ്ടിച്ച തുക നിക്ഷേപിക്കാൻ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എയിംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡെറാഡൂണിലെ എസ്‌ബിഐ ശാഖയിൽ നിന്ന് 20 കോടിയിലധികം രൂപ തട്ടിയെടുക്കാനാണ് തട്ടിപ്പുകാർ ശ്രമിച്ചത്. മുംബൈയിലെ എസ്ബിഐ ശാഖയിൽ നിന്ന് 9 കോടി രൂപ മോഷ്ടിക്കാനും ശ്രമിച്ചു.
നഷ്ടത്തിന് കാരണം
പ്രഥമദൃഷ്ട്യാ ഒപ്പുകളും മറ്റും വ്യാജമാണെന്ന് തോന്നുന്നതിനാൽ എയിംസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പങ്കുകളും മറ്റും സൂചിപ്പിക്കുന്ന തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. എസ്‌ബിഐയുടെ പരിശോധനാ സംവിധാനത്തിന്റെ പരാജയമാണ് പണം നഷ്ടപ്പെടാൻ കാരണമെന്നും അതിനാൽ, നഷ്ടം എയിംസിന് ബാധകമല്ലെന്നും എയിംസ് റിപ്പോർട്ടിൽ പറഞ്ഞു.
ബാങ്കിന്റെ മുന്നറിയിപ്പ്
തട്ടിപ്പ് പുറത്തുവന്നതിനുശേഷം, എസ്‌ബിഐ എല്ലാ ശാഖകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന മൂല്യമുള്ള ചെക്കുകൾക്ക് പരിശോധന കർശനമാക്കുകയും ചെയ്തു. ബാങ്കിന്റെ നിർദേശപ്രകാരം, ഏതെങ്കിലും ഭവനേതര ബ്രാഞ്ചിൽ 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ചെക്ക് ഹാജരാക്കിയാൽ, ചെക്ക് ക്ലിയർ ചെയ്യുന്നതിനോ പണം കൈമാറുന്നതിനോ മുമ്പായി സ്ഥിരീകരണം ലഭിക്കുന്നതിന് ഉപഭോക്താവുമായി ബന്ധപ്പെടേണ്ടതുണ്ടെന്ന് എസ്‌ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, ഉയർന്ന മൂല്യമുള്ള ചെക്കുകളുടെ കാര്യത്തിൽ അക്കൌണ്ട് ഉടമയുടെ വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിന് ഹോം ഇതര ശാഖകൾ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടേണ്ടതുണ്ട്.
എസ്എംഎസ് അലേർട്ട്
ചെക്കുകൾ ലഭിക്കുമ്പോൾ ബാങ്കുകൾ അക്കൗണ്ട് ഉടമയ്ക്ക് ഒരു എസ്എംഎസ് അലേർട്ട് അയയ്ക്കും. 25,000 രൂപയും അതിൽ കൂടുതലും മൂല്യമുള്ള ചെക്കുകൾ അൾട്രാവയലറ്റ് പരിശോധയ്ക്ക് വിധേയമാക്കുമെന്നും ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം 3 കോടിയിലധികം ബാങ്ക് തട്ടിപ്പ് റിപ്പോർട്ട് ചെയ്താൽ ബാങ്ക് സിബിഐയിൽ പരാതി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
