സർക്കാർ ജീവനക്കാർക്ക് യാത്ര ആനൂകൂല്യങ്ങൾക്ക് പകരം എൽ‌ടി‌സി വൗച്ചർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവധിക്കാല യാത്രാ ഇളവ് (എൽ‌ടി‌സി) നിരക്കിന് പകരമായി ഈ വർഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്യാഷ് വൗച്ചറുകൾ നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. 12 ശതമാനം അല്ലെങ്കിൽ കൂടുതൽ ചരക്ക് സേവന നികുതി (ജിഎസ്ടി) ആകർഷിക്കുന്ന ഇനങ്ങൾ ജീവനക്കാർക്ക് വാങ്ങാമെന്ന് സീതാരാമൻ പറഞ്ഞു. ജിഎസ്ടി രജിസ്റ്റർ ചെയ്ത ഔട്ട്‌ലെറ്റുകളിൽ നിന്ന് ഡിജിറ്റൽ മോഡിൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ് വൌച്ചർ ഉപയോഗിക്കാൻ കഴിയുക.

സർക്കാർ ജീവനക്കാർക്ക്

സർക്കാർ ജീവനക്കാർക്ക്

ഓരോ നാല് വർഷത്തിലും, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവരുടെ ഇഷ്ടാനുസരണം ഏത് സ്ഥലങ്ങളിലേയ്ക്കും സ്വന്തം ജന്മനാട്ടിലേക്ക് പോകുന്നതിന് എൽടിസി ലഭിക്കും. എന്നാൽ കൊറോണക്കാലത്ത് യാത്രകൾ സാധിക്കാത്തതിനാൽ ക്യാഷ് വൗച്ചറുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ആവശ്യം പുനരുജ്ജീവിപ്പിക്കുന്നതിന് സർക്കാർ മേഖലയിലെ ജീവനക്കാരുടെ സംഭാവന പ്രോത്സാഹിപ്പിക്കുക എന്നതാണ് എൽ‌ടി‌സി വൗച്ചർ പദ്ധതിയുടെ ലക്ഷ്യം.

സ്വപ്‌നതുല്യമായ അവധിക്കാലം പ്ലാന്‍ ചെയ്‌തോളൂ; സഹായിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളുണ്ട്സ്വപ്‌നതുല്യമായ അവധിക്കാലം പ്ലാന്‍ ചെയ്‌തോളൂ; സഹായിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളുണ്ട്

ഉപഭോഗം വർദ്ധിപ്പിക്കും

ഉപഭോഗം വർദ്ധിപ്പിക്കും

എൽ‌ടി‌സി വൗച്ചർ പദ്ധതി 28,000 കോടി രൂപയുടെ ഉപഭോഗം വർദ്ധിപ്പിക്കുമെന്ന് സർക്കാർ പറയുന്നു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 4 വർഷത്തെ ഇടവേളകളിൽ എൽ‌ടി‌സി ലഭിക്കും. ശമ്പള സ്കെയിൽ അനുസരിച്ച് വിമാന അല്ലെങ്കിൽ റെയിൽ നിരക്കുകൾക്ക് ഈ ഇളവ് ഉപയോഗിക്കാം. 10 ദിവസത്തെ ലീവ് എൻ‌കാഷ്മെൻറും ലഭിക്കും. കേന്ദ്ര സർക്കാരും കേന്ദ്ര പി‌എസ്‌ഇ, പി‌എസ്‌ബി ജീവനക്കാരും സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡ് ഇൻഫ്യൂഷനിലേയ്ക്ക് ഏകദേശം 19,000 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിമാൻഡ് ഇൻഫ്യൂഷൻ 9,000 കോടി രൂപയാണ്.

ലോക്ക്ഡൗണിന് ശേഷം യാത്രകൾ പ്ലാൻ ചെയ്തോ? ലീവെടുത്ത് യാത്ര പോകാൻ ശമ്പളക്കാ‌‍‍ർക്ക് പ്രത്യേക അലവൻസ്ലോക്ക്ഡൗണിന് ശേഷം യാത്രകൾ പ്ലാൻ ചെയ്തോ? ലീവെടുത്ത് യാത്ര പോകാൻ ശമ്പളക്കാ‌‍‍ർക്ക് പ്രത്യേക അലവൻസ്

സാമ്പത്തിക ഉത്തേജനം

സാമ്പത്തിക ഉത്തേജനം

കേന്ദ്രസർക്കാർ ജീവനക്കാർക്ക് എൽടിസി വൌച്ചർ നൽകാൻ സർക്കാരിന് 5,675 കോടി രൂപ ചെലവാകും. പി‌എസ്‌ബികളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും ഈ പദ്ധതി അനുവദിക്കുമെന്നും അവർക്ക് 1,900 കോടി രൂപ ചെലവാകുമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് നിലവിൽ എൽ‌ടി‌സിക്ക് അർഹതയുള്ള സംസ്ഥാന സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്കും നികുതി ഇളവ് അനുവദിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ; ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് 50,000 കോടി രൂപയുടെ പദ്ധതിഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ; ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് 50,000 കോടി രൂപയുടെ പദ്ധതി

English summary

Center Announces LTC Voucher Scheme For Government Employees, What is LTC In Malayalam സർക്കാർ ജീവനക്കാർക്ക് യാത്ര ആനൂകൂല്യങ്ങൾക്ക് പകരം എൽ‌ടി‌സി വൗച്ചർ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

Finance Minister Nirmala Sitharaman on Monday announced that cash vouchers would be issued to central government employees this year in lieu of LTC. Read in malayalam.
Story first published: Monday, October 12, 2020, 14:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X