ഇളവുമായി കേന്ദ്രം; ചെന്നൈ തുറമുഖം വഴി മാത്രം സവാള കയറ്റിയയ്ക്കാം... എല്ലാം പറ്റില്ല; വിശദാംശങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അപ്രതീക്ഷിതമായിട്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആ തീരുമാനം വന്നത്. ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതി പൂര്‍ണമായും നിരോധിച്ചുകൊണ്ടായിരുന്നു അത്. കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു ആ തീരുമാനം. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മാത്രമല്ല, സവാളയ്ക്കായി ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യങ്ങളേയും അത് ബാധിച്ചു.

ഇപ്പോള്‍ ആ തീരുമാനത്തില്‍ ചില ഇളവുകള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എല്ലാതരം സവാളകള്‍ക്കും ഈ ഇളവ് ബാധകമല്ല. വിശദാംശങ്ങള്‍ പരിശോധിക്കാം...

ബാംഗ്ലൂര്‍, കൃഷ്ണപുരം സവാളകള്‍

ബാംഗ്ലൂര്‍, കൃഷ്ണപുരം സവാളകള്‍

ബാംഗ്ലൂര്‍ റോസ് സവാളയ്ക്കും കൃഷ്ണപുരം സവാളയ്ക്കും ആണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇളവ് ലഭിച്ചിട്ടുള്ളത്. പതിനായിരം മെട്രിക് ടണ്‍ വരെ അടിയന്തരമായി കയറ്റുമതി ചെയ്യാം. എന്നാല്‍ നാസിക് സവാളയുടെ കയറ്റുമതിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

ഒറ്റ തുറമുഖം വഴി

ഒറ്റ തുറമുഖം വഴി

സവാളയുടെ തരത്തിലും അളവിലും മാത്രമല്ല കയറ്റുമതി നിരോധനം. ആകെ ചെന്നൈ തുറമുഖം വഴി മാത്രമേ കയറ്റുമതി പാടുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. 2021 മാര്‍ച്ച് 31 വരെയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റ് വേണം

സര്‍ട്ടിഫിക്കറ്റ് വേണം

സവാള കയറ്റുമതിയ്ക്ക് അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും വേണം. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള സവാള ആണ് ഇപ്പോള്‍ കയറ്റുമതി ഇളവ് നേടിയിരിക്കുന്നത് ഇവയുടെ ഗുണനിലവാരവും അളവും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണ് കയറ്റുമതിയ്ക്ക് വേണ്ടത്. കൂടാതെ കയറ്റുമതിക്കാര്‍ പ്രാദേശിക ഡിജിഎഫ്ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

ഇന്ത്യയുടെ കയറ്റുമതി

ഇന്ത്യയുടെ കയറ്റുമതി

2020 സാമ്പത്തിക വര്‍ഷത്തില്‍ 328 ദശലക്ഷം ഡോളറിന്റെ സവാളയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. ഉണക്കിയ സവാള കയറ്റുമതി 112.3 ദശലക്ഷം ഡോളറിന്റേതായിരുന്നു. ഏപ്രില്‍, ജൂലായ് മാസങ്ങളില്‍ ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 158 ശതമാനം കുതിച്ചുയര്‍ന്നിരുന്നു.

പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

സവാള കയറ്റുമതിയില്‍ പെട്ടെന്ന് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. ഇന്ത്യയിലെ ഉള്ളികൃഷിക്കാരില്‍ നിന്ന് മാത്രമായിരുന്നില്ല എതിര്‍പ്പുയര്‍ന്നത്. ഇന്ത്യയില്‍ നിന്നുള്ള സവാള ഇറക്കുമതിയെ വലിയതോതില്‍ ആശ്രയിക്കുന്ന ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധം അറിയിച്ചിരുന്നു.

 എല്ലാ വര്‍ഷവും

എല്ലാ വര്‍ഷവും

അടുത്തിടെയാണ് സവാള കയറ്റുമതിയിലെ നിയന്ത്രണങ്ങള്‍ ഒരു വാര്‍ഷിക സംഭവമായി തുടരുകയാണ്. 2019 സെപ്തംബറിലും സമാനമായ രീതിയില്‍ സവാള കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കടുത്ത വിലക്കയറ്റം ആയിരുന്നു കാരണം. രാജ്യമെമ്പാടും ഉള്ളി സംഭരണത്തിനും സര്‍ക്കാര്‍ അന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

English summary

Central Government relaxes ban on Onion Export, can be exported from Chennai Port only

Central Government relaxes ban on Onion Export, can be exported from Chennai Port only
Story first published: Friday, October 9, 2020, 17:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X