മക്കളുടെ വിദ്യാഭ്യാസവും വിവാഹവുമൊക്കെ പിന്നെ ആലോചിക്കാം, ഇപ്പോൾ കാശ് വേണ്ടത് എന്തിന്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായുള്ള സമ്പാദ്യത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ വർഷം വരെ ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളിലെ മാതാപിതാക്കളുടെ ആശങ്ക. എന്നാൽ ഇപ്പോൾ പലർക്കും ഉള്ള ജോലി നഷ്ട്ടപ്പെടുമോ എന്നാണ് പേടി. അടിയന്തര ആരോഗ്യച്ചെലവുകളെക്കുറിച്ചും വരുമാന നഷ്ടത്തെ എങ്ങനെ പരിഹരിക്കാം എന്നുമൊക്കെയാണ് മിക്കവരും ചിന്തിക്കുന്നത്. കൊറോണ വൈറസ് മഹാമാരി കാരണം ആളുകളെ മുമ്പ് വിഷമിപ്പിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോൾ നിസാരമായി. വിഷമിക്കേണ്ട വലിയ കാര്യങ്ങളുള്ളതിനാൽ പഴയ പല ആശങ്കകളും ഇല്ലാതായി.

സർവേ റിപ്പോർട്ട്

സർവേ റിപ്പോർട്ട്

മാക്സ് ലൈഫ് ഇൻഷുറൻസിന് വേണ്ടി കൺസൾട്ടിംഗ് സ്ഥാപനമായ കാന്തർ നടത്തിയ ഒരു സർവേ റിപ്പോർട്ട് അനുസരിച്ച് ജോലി, നിലവിലെ ബിസിനസ്സ്, സ്ഥിരതയുള്ള വരുമാനം എന്നിവയുടെ സുരക്ഷയാണ് ആളുകളെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ആളുകൾ ഇപ്പോൾ അവരുടെ വരുമാനത്തിന്റെ പകുതി ലാഭിക്കുമ്പോൾ ഹ്രസ്വകാല ആവശ്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ആണ്. നേരത്തെ ദീർഘകാല ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു പല ആശങ്കകളും.

മുൻതൂക്കങ്ങൾ മാറി

മുൻതൂക്കങ്ങൾ മാറി

കൊറോവൈറസ് ചികിത്സ, മെഡിക്കൽ അത്യാഹിതങ്ങൾ, ജോലി നഷ്ടപ്പെട്ടാലും സാമ്പത്തിക സ്ഥിരത കൈവരിക്കൽ തുടങ്ങിയവയ്ക്കാണ് ആളുകൾ ഇപ്പോൾ പണം മാറ്റി വയ്ക്കുന്നത്. നേരത്തെ കുട്ടികളുടെ വിദ്യാഭ്യാസം, വാർദ്ധക്യ സുരക്ഷ, വീട് വാങ്ങൽ, മക്കളുടെ വിവാഹം, യാത്ര, കാർ വാങ്ങൽ എന്നിവയായിരുന്നു സമ്പാദ്യ പട്ടികയിലെ മുൻനിരയിലുള്ള ആവശ്യങ്ങൾ.

കാശിന് ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാൻ ചില വഴികളിതാകാശിന് ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാൻ ചില വഴികളിതാ

സമ്പാദ്യം വർദ്ധിച്ചു

സമ്പാദ്യം വർദ്ധിച്ചു

നിലവിലെ സാഹചര്യത്തിൽ കൊവിഡ് -19-ന് മുമ്പുള്ള സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉപയോക്താക്കൾ കൂടുതൽ പണം ലാഭിക്കുന്നുണ്ടെന്നും അതേസമയം നിക്ഷേപങ്ങളും അടിസ്ഥാന ചെലവുകളും മുമ്പത്തെപ്പോലെ തന്നെ തുടരുകയാണെന്നും സർവേ വെളിപ്പെടുത്തി. ടയർ -1 ൽ 48 ശതമാനം പേർക്കും മെട്രോയിൽ 38 ശതമാനം പേർക്കും സേവിംഗ്സ് വർദ്ധിച്ചപ്പോൾ, നിക്ഷേപം കോവിഡ് -19 ന് മുമ്പുള്ളതു പോലെ തന്നെ ടയർ -1 ൽ 44 ശതമാനം പേർക്കും മെട്രോയിൽ 40 ശതമാനം പേർക്കും നിലനിന്നു.

ഇൻഷുറൻസിന്റെ ആവശ്യം

ഇൻഷുറൻസിന്റെ ആവശ്യം

സാധാരണഗതിയിൽ, ഇത്തരത്തിലുള്ള അനിശ്ചിതത്വം ഇൻഷുറൻസിന്റെ ആവശ്യം വർദ്ധിപ്പിക്കാറുണ്ട്. എന്നാൽ ആളുകൾ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാത്തതും ഭാവിയിലെ പേയ്‌മെന്റുകൾക്കായി വരുമാന സ്ഥിരതയെക്കുറിച്ച് ആശങ്കാകുലരായതിനാലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്തതിനാലും ഇത്തവണ ഇൻഷുറൻസ് മേഖലയ്ക്കും തിരിച്ചടിയായി.

ജൂൺ 30ന് മുമ്പ് നിങ്ങൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ; മറന്നാൽ പണിയാകുംജൂൺ 30ന് മുമ്പ് നിങ്ങൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ; മറന്നാൽ പണിയാകും

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ കാരണം അപകട മരണങ്ങൾ കുറഞ്ഞതിനാൽ മരണ ക്ലെയിമുകളിൽ മൊത്തത്തിൽ കുറവുണ്ടെന്നാണ് ഇൻഷുറൻസ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ഏപ്രിലിലെ ലോക്ക്ഡൌൺ കാരണം പോളിസി പുതുക്കലുകളെ ബാധിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ പുതുക്കലുകളിൽ പുരോഗതി കൈവരിച്ചിരുന്നു.

മാതാപിതാക്കൾ നിങ്ങൾക്ക് ഒപ്പം ഇല്ലേ? സാമ്പത്തിക കാര്യങ്ങളിൽ അവരെ സഹായിക്കേണ്ടത് എങ്ങനെ?മാതാപിതാക്കൾ നിങ്ങൾക്ക് ഒപ്പം ഇല്ലേ? സാമ്പത്തിക കാര്യങ്ങളിൽ അവരെ സഹായിക്കേണ്ടത് എങ്ങനെ?

English summary

children's education and marriage aside, why do you need cash now? | മക്കളുടെ വിദ്യാഭ്യാസവും വിവാഹവുമൊക്കെ പിന്നെ ആലോചിക്കാം, ഇപ്പോൾ കാശ് വേണ്ടത് എന്തിന്?

Until last year, parents in middle-class families in India were concerned about their children's education and marriage savings. But many now fear losing their jobs. Read in malayalam.
Story first published: Friday, July 17, 2020, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X