സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന് കീഴിൽ, ലോക്സഭയിൽ ബിൽ പാസാക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ സഹകരണ ബാങ്കുകളുടെ മോശം അവസ്ഥ കണക്കിലെടുത്ത് ലോക്സഭ 2020 ലെ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ പാസാക്കി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിൽ ഭേദഗതികളാണ് ബിൽ നിർദ്ദേശിക്കുന്നത്. ഈ പുതിയ ബില്ലിലൂടെ കേന്ദ്ര സർക്കാർ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) മേൽനോട്ടത്തിന് കീഴിൽ കൊണ്ടവരാനാണ് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ ഭേദഗതി ബിൽ വഴി ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.

ബാങ്കുകളുടെ അവസ്ഥ

ബാങ്കുകളുടെ അവസ്ഥ

നിലവിൽ ചില സഹകരണ ബാങ്കുകളിലെ നിർഭാഗ്യകരമായ അവസ്ഥ നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി, സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകർ പ്രശ്‌നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും നിക്ഷേപകരെ സംരക്ഷിക്കുന്നതിനായാണ് ഈ ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും പല ബാങ്കുകളും ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ; ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് 50,000 കോടി രൂപയുടെ പദ്ധതിഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ; ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് 50,000 കോടി രൂപയുടെ പദ്ധതി

ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ

ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ

മാർച്ചിൽ ബജറ്റ് സെഷനിലാണ് ബിൽ ആദ്യമായി അവതരിപ്പിച്ചത്. എന്നിരുന്നാലും, കൊവിഡ്-19 മഹാമാരി കാരണം ബിൽ കൈമാറാൻ കഴിഞ്ഞില്ല. 1,482 നഗര, 58 മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെ കേന്ദ്ര ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ ജൂണിൽ അംഗീകാരം നൽകി. മഹാമാരി കാരണം, സഹകരണ ബാങ്കുകളിലെ സമ്മർദ്ദം വർദ്ധിക്കുകയും മൊത്തം എൻ‌പി‌എ അനുപാതം 2019 മാർച്ചിൽ 7.27 ശതമാനത്തിൽ നിന്ന് 2020 മാർച്ചിൽ 10 ശതമാനമായി വർദ്ധിക്കുകയും ചെയ്തു. അതിനാൽ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് തോന്നിയതായും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

ഏറ്റെടുക്കലില്ല

ഏറ്റെടുക്കലില്ല

ഈ ബിൽ സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നില്ല. സഹകരണ ബാങ്കുകൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതിനല്ല ഭേദഗതിയെന്നും സീതാരാമൻ പറഞ്ഞു. ഭേദഗതികളോടെ, ഒരു ബാങ്കിനെ മൊറട്ടോറിയത്തിൽ ഉൾപ്പെടുത്താതെ സംയോജിപ്പിക്കുന്നതിനുള്ള പദ്ധതി ആർ‌ബി‌ഐക്ക് ഏറ്റെടുക്കാൻ കഴിയും. ഈ ഭേദഗതിക്ക് മുമ്പ്, ഒരു ബാങ്കിനെ മൊറട്ടോറിയത്തിന് കീഴിൽ കൊണ്ടുവന്നാൽ, അത് നിക്ഷേപകരുടെ പിൻവലിക്കൽ തടയുക മാത്രമല്ല, ഒരു ബാങ്കിന്റെ വായ്പാ പ്രവർത്തനത്തെ തടയുകയും ചെയ്തിരുന്നു.

കേന്ദ്രം പണപ്പെട്ടി പൂട്ടി, ഈ വർഷം ഇനി പുതിയ പദ്ധതികളൊന്നുമില്ലെന്ന് ധനമന്ത്രാലയംകേന്ദ്രം പണപ്പെട്ടി പൂട്ടി, ഈ വർഷം ഇനി പുതിയ പദ്ധതികളൊന്നുമില്ലെന്ന് ധനമന്ത്രാലയം

ബാധിക്കുന്നില്ല

ബാധിക്കുന്നില്ല

പൊതുജനങ്ങളുടെ താത്പര്യം, ബാങ്കിംഗ് സംവിധാനം, ബാങ്കിലെ അക്കൌണ്ട് ഉടമകൾ, ബാങ്കിംഗ് കമ്പനിയുടെ ശരിയായ മാനേജ്മെൻറ് എന്നിവ ഉറപ്പുവരുത്തുന്നതിനായി ബാങ്കിംഗ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെ ഒരു പദ്ധതി വികസിപ്പിക്കാൻ കേന്ദ്ര ബാങ്കിനെ സഹായിക്കുന്നതിനായി നിയമത്തിലെ സെക്ഷൻ 45 പ്രകാരം കുറച്ച് ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ മാറ്റങ്ങൾ സംസ്ഥാന നിയമപ്രകാരം സഹകരണ സംഘങ്ങളുടെ സംസ്ഥാന രജിസ്ട്രാരുടെ നിലവിലുള്ള അധികാരങ്ങളെ ബാധിക്കില്ല.

എസ്‌ബിഐ പേഴ്‌സണൽ ഗോൾഡ് ലോൺ; ആകർഷകമായ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെഎസ്‌ബിഐ പേഴ്‌സണൽ ഗോൾഡ് ലോൺ; ആകർഷകമായ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ

സഹകരണ സംഘങ്ങൾക്ക് ബാധകമല്ല

സഹകരണ സംഘങ്ങൾക്ക് ബാധകമല്ല

പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾ (പി‌എ‌സി‌എസ്) അല്ലെങ്കിൽ സഹകരണ സംഘങ്ങൾക്ക് ഈ ഭേദഗതികൾ ബാധകമല്ല, അവരുടെ പ്രാഥമിക ലക്ഷ്യവും പ്രധാന ബിസിനസും കാർഷിക വികസനത്തിന് ദീർഘകാല ധനകാര്യം ഉറപ്പാക്കുകയാണ്. ഈ നീക്കം തീർച്ചയായും സഹകരണ ബാങ്കുകളിലുള്ള ആത്മവിശ്വാസം മെച്ചപ്പെടുത്തുകയും എല്ലാ പങ്കാളികളുടെയും താൽപ്പര്യം ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യും.

English summary

Co-operative Banks, now under the Reserve Bank, passed Banking Regulation (Amendment) Bill in the Lok Sabha | സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന് കീഴിൽ, ലോക്സഭയിൽ ബിൽ പാസാക്കി

The Lok Sabha has passed the Banking Regulation (Amendment) Bill 2020 in view of the poor condition of co-operative banks in the country. Read in malayalam.
Story first published: Thursday, September 17, 2020, 8:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X