കൊഗ്നിസൻറ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ അടുത്തിടെ രാജേഷ് നമ്പ്യാറെ ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി (സിഎംഡി) നിയമിച്ചു. ബുധനാഴ്ച കൊഗ്നിസന്റിൽ പുതിയ ചുമതലയിൽ ഒരു മാസം പൂർത്തിയാക്കിയ നമ്പ്യാർ ഇന്ത്യയിലെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന മുൻഗണനകൾ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രധാന മുൻഗണനകൾ
കമ്പനിയുടെ നട്ടെല്ലാണ് ജീവനക്കാരെന്നും ഇന്ത്യയിൽ 200,000 ലക്ഷത്തോളം ജീവനക്കാർ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാന മുൻഗണന നൽകുന്നതായി രാജേഷ് നമ്പ്യാർ പറഞ്ഞു. ഇന്ത്യയിൽ കമ്പനിയെ ശക്തിപ്പെടുത്തുന്നതിന് പ്രസക്തമായ ഇന്ത്യൻ സർക്കാർ ഏജൻസികൾ, ചേംബർ ഓഫ് കൊമേഴ്‌സ്, യൂണിവേഴ്സിറ്റികൾ, നാസ്കോം ഉൾപ്പെടെയുള്ള പ്രധാന നയരൂപീകരണ സ്ഥാപനങ്ങൾ എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബിസിനസ്
ഇന്ത്യ താരതമ്യേന ചെറുതും എന്നാൽ ഉയർന്ന വളർച്ചയുള്ളതുമായ ഒരു വിപണിയാണ്. മറ്റേതൊരു വിപണിയെപ്പോലെ തന്നെ ഇന്ത്യയും ആകർഷകമാണ്. 2008-09 ൽ ഇന്ത്യയിൽ ബിസിനസ് യൂണിറ്റ് സ്ഥാപിച്ചതു മുതൽ, ഡിജിറ്റൽ സേവനങ്ങൾ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, റീട്ടെയിൽ, ലൈഫ് സയൻസ്, നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയ വ്യവസായ മേഖലകളിലുടനീളം ഇന്ത്യ ഒരു ശക്തമായ വിപണിയാണ്.
ഇന്ത്യയിലെ വളർച്ച
ഈ വ്യവസായങ്ങളിലുടനീളം നിലവിൽ 90 ലധികം ഉപഭോക്താക്കൾ കമ്പനിയ്ക്കുണ്ടെന്നും ഇന്ത്യയിലെ ബിസിനസ്സ് കഴിഞ്ഞ കുറേ വർഷങ്ങളായി കമ്പനി ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നും രാജേഷ് നമ്പ്യാർ പറഞ്ഞു.
ഇന്ത്യയിലെ ജീവനക്കാർ
ഇന്ത്യയിലെ ജീവനക്കാരുടെ സേവനങ്ങളിൽ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ആഗോള ജീവനക്കാരിൽ 70 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയിലുടനീളമുള്ള കാമ്പസുകളിൽ നിന്ന് ഉയർന്ന നിലവാരമുള്ള എഞ്ചിനീയറിംഗ്, സയൻസ്, മാനേജ്മെന്റ് മേഖലകളിലെ പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് കൊഗ്നിസൻറ്. ഈ വർഷം ക്യാമ്പസുകളിൽ നിന്ന് ഏകദേശം 17,000 പേരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷത്തെ നിയമനം
2021ൽ 23,000 ത്തോളം പേരെ ക്യാമ്പസുകളിൽ നിന്ന് നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സേവനങ്ങളായ - ക്ലൗഡ്, ഡാറ്റ, ഡിജിറ്റൽ എഞ്ചിനീയറിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), സൈബർ സുരക്ഷ, സെയിൽസ്ഫോഴ്സ്, ബിസിനസ് നവീകരണ സാങ്കേതികവിദ്യകൾ എന്നിവ പോലുള്ള മേഖലകളിലായിരിക്കും നിയമനം.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications