കൊറോണ വൈറസ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിസ്താര എയർലൈൻസ് ഈ വർഷം ഡിസംബർ വരെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. 40 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളത്തിന്റെ അഞ്ച് മുതൽ 20 ശതമാനം വരെയാണ് വെട്ടിക്കുറയ്ക്കുക. വിസ്താര സിഇഒ ലെസ്ലി തംഗിന്റേതാണ് പ്രഖ്യാപനം. ഫുൾ-സർവീസ് കാരിയറിൽ 4,000 ത്തിലധികം ജീവനക്കാരുണ്ട്.
2020 ജൂലൈ 1 മുതൽ ഡിസംബർ 31 വരെയാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക. പൈലറ്റുമാർ ഒഴികെയുള്ള ജീവനക്കാരുടെ പ്രതിമാസ ശമ്പളം കുറയ്ക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും. ലെവൽ 5, ലെവൽ 4 ജീവനക്കാരുടെ ശമ്പളത്തിന്റെ 15 ശതമാനവും ലെവൽ 3, ലെവൽ 2 ജീവനക്കാരുടെയും ലെവൽ 1സി-യിലെ ലൈസൻസുള്ള എഞ്ചിനീയർമാരുടെയും ശമ്പളത്തിന്റെ 10 ശതമാനവും പ്രതിമാസ സിടിസി 50,000 അല്ലെങ്കിൽ അതിന് തുല്യമായതോ ആയ ലെവൽ 1 ജീവനക്കാരുടെ ശമ്പളത്തിന്റെ 5 ശതമാനവുമാണ് വെട്ടിക്കുറയ്ക്കുക. വിസ്താര സിഇഒ ലെസ്ലി തംഗ് ഇമെയിൽ വഴിയാണ് ജീവനക്കാരെ ഈ കാര്യം അറിയിച്ചത്.

പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം, അവരുടെ 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള പ്രതിമാസ ബേസ് ഫ്ലൈയിംഗ് അലവൻസ് 20 മണിക്കൂറായി കുറയ്ക്കും. മാത്രമല്ല ചില വിഭാഗങ്ങളിൽ പരിശീലനം നൽകുന്ന പൈലറ്റുമാരുടെയും അലവൻസുകൾ ക്രമീകരിക്കുന്നതായിരിക്കുമെന്നും ലെസ്ലി തംഗ് പറഞ്ഞു. ഏപ്രിൽ വരെ വിസ്താരയുടെ പൈലറ്റുമാർക്ക് ശമ്പളത്തിന്റെ ഒരു നിശ്ചിത ഘടകമായ ബേസ് ഫ്ലൈയിംഗ് അലവൻസ് പ്രതിമാസം 70 മണിക്കൂറാണ് ലഭിച്ചിരുന്നത്.
നേരത്തെ മെയ് ജൂൺ മാസങ്ങളിൽ (പ്രതിമാസം നാല് ദിവസം വരെ) മുതിർന്ന ഉദ്യോഗസ്ഥരോട് ശമ്പളമില്ലാത്ത (എൽഡബ്ല്യുപി) നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ വിസ്താര എയർലൈൻസ് പറഞ്ഞിരുന്നു. അതേസമയം ഏപ്രിൽ മാസത്തിൽ ആറ് ദിവസം വരെ നിർബന്ധിത എൽഡബ്ല്യുപിയിൽ പ്രവേശിക്കാനാണ് മുതിർന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 നാണ് ഇന്ത്യ ആഭ്യന്തര യാത്രാ സർവീസ് പുനരാരംഭിച്ചത്.
കോവിഡ്-19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി വിസ്താര, ഇന്‍ഡിഗോ അടക്കമുള്ള ഒട്ടുമിക്ക വിമാന കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയും ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാൻ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications