ജോലി കിട്ടാൻ ഇനി പാടും, ഉള്ള ജോലികളും ഭീഷണിയിൽ, സൂചനകൾ നൽകി ജിഡിപിയുടെ ചരിത്രപരമായ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന യുവ പ്രൊഫഷണലുകളുടെ എണ്ണം ഭാവിയിൽ ജോലി നേടുന്നത് കൂടുതൽ പ്രയാസകരമാക്കിയേക്കാമെന്ന് റിപ്പോർട്ട്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻ‌എസ്‌ഒ) തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക വളർച്ചാ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി -23.9 ശതമാനമായി കണക്കാക്കുന്നു. ഇത് ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ ഏറ്റവും താഴ്ന്നതും നാല് ദശകത്തിലേറെയായുള്ള രാജ്യത്തെ ഏറ്റവും മോശം ത്രൈമാസ വളർച്ചാ പ്രകടനവുമാണ്.

 

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

കണക്കുകൾ പരസ്യപ്പെടുത്തിയയുടനെ, സാമ്പത്തിക സങ്കോചത്തിന്റെ ഫലമായി ഇന്ത്യക്ക് സ്ഥിരമായ ദീർഘകാല വളർച്ചാ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വരും വർഷങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കൊവിഡ് പ്രതിസന്ധി രൂക്ഷം, അര ഡസനോളം എക്‌സിക്യൂട്ടിവുകള്‍ ഗോ എയറില്‍ നിന്ന് പുറത്തേക്ക്

ജോലി നഷ്ടം

ജോലി നഷ്ടം

ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് 18.9 ദശലക്ഷത്തിലധികം ശമ്പളക്കാർക്ക് അല്ലെങ്കിൽ മൊത്തം തൊഴിലാളികളിൽ 21 ശതമാനം പേർക്ക് മൂലം കൊറോണ പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെട്ടു. ഓഗസ്റ്റിൽ ഈ കണക്ക് കൂടുതൽ വഷളായി. ഓഗസ്റ്റിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ നിരക്ക് സൂചിപ്പിക്കുന്നത് നഗരപ്രദേശങ്ങളിൽ താമസിക്കുന്ന ഓരോ 10 പേരിൽ ഒരാൾക്ക് ജോലിയില്ലെന്നാണ്. അതേസമയം, ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഗസ്റ്റിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മയും ഉയർന്നു.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ റെക്കോര്‍ഡ് ഇടിവ്; തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി ഉയര്‍ന്നു

ജിഡിപിയും തൊഴിൽ പ്രതിസന്ധിയും

ജിഡിപിയും തൊഴിൽ പ്രതിസന്ധിയും

തൊഴിലില്ലായ്മയുടെ ഇടിവ് ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന യുവജനസംഖ്യയുടെ ഭാവിയ്ക്ക് തന്നെ ദോഷകരമാണ്. മഹാമാരി ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയെ തകർത്തു കൊണ്ടിരിക്കുകയാണ്.ഇന്ത്യ വലിയ വെല്ലുവിളി നേരിടാൻ കാരണം രാജ്യത്തെ ഉയർന്ന ജനസംഖ്യയാണ്. നിലവിലെ പ്രതിസന്ധി 1.2 കോടി ഇന്ത്യക്കാരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടാമെന്ന് ലോകബാങ്ക് റിപ്പോർട്ട് സൂചിപ്പിച്ചതുപോലെ മഹാമാരി ഇന്ത്യയിലെ സമ്പത്തിന്റെ വിടവ് ഇനിയും വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാധിക്കുന്നത് എന്തെല്ലാം?

ബാധിക്കുന്നത് എന്തെല്ലാം?

മുൻകാലങ്ങളിലെ സ്ഥിരമായ വളർച്ചാ നിരക്ക് ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നോട്ട് നയിക്കാൻ സഹായിച്ചിരുന്നു. ഉയർന്ന തൊഴിലില്ലായ്മ സ്വകാര്യ ഉപഭോഗത്തെ നേരിട്ട് ബാധിക്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ സ്വകാര്യ ഉപഭോഗം 27 ശതമാനം ഇടിഞ്ഞ് 14.61 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 19.93 ലക്ഷം കോടി രൂപയായിരുന്നു.

ഇന്ത്യ മാത്രമല്ല തകര്‍ന്നു നില്‍ക്കുന്നത്, ജിഡിപി വീഴ്ച്ചയില്‍ നട്ടംതിരിഞ്ഞ് ഈ രാജ്യങ്ങളും

വെല്ലുവിളി

വെല്ലുവിളി

വളർച്ചാ നിരക്ക് പുരോഗതിയുടെ ലക്ഷണമൊന്നും കാണിക്കുന്നില്ലെങ്കിൽ, വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായി മാറും. 2019 മുതൽ സമ്പദ്‌വ്യവസ്ഥ അഞ്ച് ശതമാനം മന്ദഗതിയിൽ വളരുന്ന സമയത്തും മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഇതിനകം തന്നെ ഇന്ത്യയ്ക്ക് ഒരു വലിയ തലവേദനയായിരുന്നു. മഹാമാരിയെ തുടർന്ന് ജിഡിപി കുത്തനെ കുറയുമ്പോൾ, തൊഴിലില്ലായ്മ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary

Decline in GDP hints the future of jobs, Unemployment may increase | ജോലി കിട്ടാൻ ഇനി പാടും, ഉള്ള ജോലികളും ഭീഷണിയിൽ, സൂചനകൾ നൽകി ജിഡിപിയുടെ ചരിത്രപരമായ ഇടിവ്

During the April-June quarter, the country's economic growth hit an all-time low. With this, the growing number of young professionals in India may find it more difficult to find a job in the future. Read in malayalam.
Story first published: Thursday, September 3, 2020, 14:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X