ആര്‍ക്കും വേണ്ട സ്വര്‍ണാഭരണങ്ങള്‍... വില്‍പന ഇടിഞ്ഞത് 74 ശതമാനം; തീ വിലയില്‍ സ്വര്‍ണ വിപണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊവിഡ് കാലം വലിയൊരു വിഭാഗം ജനങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കും നഷ്ടങ്ങളുടെ കാലമാണ്. എന്നാല്‍ ഇക്കാലത്ത് ഏറ്റവും അധികം വിലവര്‍ദ്ധനയുണ്ടായ ഒന്നാണ് സ്വര്‍ണം. പക്ഷേ, സ്വര്‍ണത്തിന് വില കൂടിയത് രാജ്യത്തെ സ്വര്‍ണാഭരണ വ്യാപാരത്തെ വലിയ തോതിലാണ് ബാധിച്ചിരിക്കുന്നത്.

 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2020 ലെ രണ്ടാം പാദത്തില്‍ സ്വര്‍ണാഭരണ വില്‍പനയില്‍ 74 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും സ്വര്‍ണാഭരണ വിപണി വലിയ ഇടിവിലാണ് ഇപ്പോഴുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം...

ലോകത്തിലെ വമ്പന്‍മാര്‍

ലോകത്തിലെ വമ്പന്‍മാര്‍

ജനസംഖ്യയില്‍ എന്നതുപോലെസ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. കൊവിഡ് പ്രതിസന്ധി മൂലം രണ്ട് രാജ്യങ്ങളിലും ആഭരണവിപണി തകര്‍ന്നിരിക്കുകയാണ്. ഇതോടെ ലോക സ്വര്‍ണാഭരണ വിപണിയും 53 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.

 പാതിയായി

പാതിയായി

സ്വര്‍ണത്തിന് ആഗോള വിപണിയില്‍ വന്‍ ഡിമാന്റും വന്‍ വിലയും ആണ് ഇപ്പോഴുള്ളത്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആ ഡിമാന്റ് ഇല്ല. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 പാതി പിന്നിടുമ്പോള്‍ ഇടിവ് 46 ശതമാനം ആണെന്നാണ് കണക്കുകള്‍.

കൊവിഡും ലോക്ക് ഡൗണും

കൊവിഡും ലോക്ക് ഡൗണും

ഇന്ത്യയില്‍ സ്വര്‍ണാഭരണ വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാകേണ്ട സമയങ്ങളില്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ആയിരുന്നു. അക്ഷയ തൃദീയ ലോക്ക് ഡൗണില്‍ മുങ്ങിപ്പോയി. കേരളത്തിലാണെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ കല്യാണ സീസണ്‍ ആയിരുന്നു. അതും ലോക്ക് ഡൗണോടെ ഇല്ലാതെ. ഇതെല്ലാം സ്വര്‍ണാഭരണ വിപണിയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ചൈന തിരിച്ചുവരില്‍, ഇന്ത്യയോ?

ചൈന തിരിച്ചുവരില്‍, ഇന്ത്യയോ?

ലോക്ക് ഡൗണിന് ശേഷം ചൈന ഇപ്പോള്‍ വിപണിയില്‍ വലിയ തിരിച്ചുവരവാണ് പ്രകടമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും വ്യാപാരങ്ങള്‍ പഴയനിലയിലേക്ക് ഇനിയും എത്തിയിട്ടില്ല. ഇന്ത്യയില്‍ ആണെങ്കില്‍ ഇപ്പോഴും കാര്യങ്ങള്‍ കൈവിട്ട നിലയില്‍ ആണ്. കൊവിഡിനെ പിടിച്ചുകെട്ടാതെ മറ്റ് വിപണികളെ പോലെ സ്വര്‍ണാഭരണ വിപണിയും തിരികെയെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത വിലക്കയറ്റം

കടുത്ത വിലക്കയറ്റം

സ്വര്‍ണാഭരണ വിപണിയെ ബാധിക്കുന്ന മറ്റൊരു കാര്യം ഉയര്‍ന്ന വിലയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. പണിക്കൂലിയും നികുതിയും എല്ലാം വരുമ്പോള്‍ വില പിന്നേയും കൂടും. ഇതും സ്വര്‍ണാഭരണ വിപണിയെ ഇപ്പോള്‍ കാര്യമായി ബാധിക്കുന്നുണ്ട്.

English summary

Demand for Gold Jewellery in India decreased 74 percentage compared to last year

Demand for Gold Jewellery in India decreased 74 percentage compared to last year
Story first published: Thursday, July 30, 2020, 18:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X