കടല്‍-കായല്‍ വിഭവങ്ങള്‍ ഇനി രുചിയോടെ ആസ്വദിക്കാം, റസ്‌റ്റോറന്റ് ശൃംഖലയുമായി ഫിഷറിസ് വകുപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കടല്‍-കായല്‍ വിഭവങ്ങള്‍ ഇഷ്ടമല്ലാത്തര്‍ ആരാണുള്ളത്. രുചിയോടെ ഇവ വിളമ്പിയാല്‍ ആരായലും വയറുനിറയെ കഴിച്ചുപോകും. അതുകൊണ്ട് തന്നെ ഇത്തരം രുചികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പുതിയൊരു സംരഭവുമായി എത്തുകയാണ് സംസ്ഥാന ഫിഷറിസ് വകുപ്പ്. തീരമൈത്രി എന്ന് പേരിട്ടിരിക്കുന്ന സീഫുഡ് റെസ്റ്റോറന്റ് ശൃംഖലയ്ക്കാണ് ഫിഷറിസ് വകുപ്പ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

കടല്‍-കായല്‍ വിഭവങ്ങള്‍ ഇനി രുചിയോടെ ആസ്വദിക്കാം, റസ്‌റ്റോറന്റ് ശൃംഖലയുമായി ഫിഷറിസ് വകുപ്പ്

9 തീരദേശ ജില്ലകളിലായി 46 യൂണിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 230ഓളം വനികള്‍ക്ക് വരുമാനമാര്‍ഗമാകും. തിരവനന്തപുരം, കൊല്ലം, എറമാകുളം എന്നീ ജില്ലകളില്‍ ആറും, ആലപ്പുഴ, തൃശൂര്‍, മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളില്‍ അഞ്ചും, കണ്ണൂരില്‍ നാല് എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ തുറക്കുക.

അഞ്ച് പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിത സഹകരണ സംഘങ്ങള്‍ക്കാണ് റസ്റ്റോറന്റ് തുടങ്ങാനുള്ള അവസരം. ഏകദേശം 6.67 ലക്ഷം ചിലവ് വരുന്ന ഒരോ യൂണിറ്റിനും അഞ്ച് ലക്ഷം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. ആകെ തുകയുടെ 75 ശതമാനം അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് സ്ബ്‌സിഡി നല്‍കുക. സ്ഥലവും കെട്ടിടവും അതത് സംഘങ്ങള്‍ കണ്ടെത്തണം. താല്‍പര്യം പ്രകടിപ്പിച്ചെത്തുന്ന സംരഭകര്‍ക്ക് രണ്ട് ഘട്ടമായി പരിശീലനം നല്‍കും. വിനോദ സഞ്ചാരികളെ കുടുതല്‍ അകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി.

2025 -ല്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ, 2030 -ല്‍ മൂന്നാമതെത്തും: റിപ്പോര്‍ട്ട്2025 -ല്‍ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ, 2030 -ല്‍ മൂന്നാമതെത്തും: റിപ്പോര്‍ട്ട്

അതിവേഗം ധനം സമ്പാദിച്ചത് ഇന്‍ഫോസിസ്, ഏറ്റവുമധികം നേടിയത് റിലയന്‍സ്: റിപ്പോര്‍ട്ട്അതിവേഗം ധനം സമ്പാദിച്ചത് ഇന്‍ഫോസിസ്, ഏറ്റവുമധികം നേടിയത് റിലയന്‍സ്: റിപ്പോര്‍ട്ട്

English summary

Department of Fisheries start Sea and Backwater Resource Restaurant Network in kerala

Department of Fisheries start Sea and Backwater Resource Restaurant Network in kerala
Story first published: Saturday, December 26, 2020, 16:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X