ഈ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? ബാങ്കിന്റെ 50 ശാഖകൾ ഉടൻ അടച്ചുപൂട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെലവ് ചുരുക്കലിന്റെ ഭാഗമായി 50 ശാഖകൾ അടച്ചുപൂട്ടുമെന്ന് യെസ് ബാങ്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് കുമാർ പറഞ്ഞു. പുതിയ ഓപ്പണിംഗുകൾ ഇല്ലാത്തതിനാൽ ഇത് 2021 സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള നെറ്റ്‌വർക്ക് കുറയ്ക്കും. മാർച്ചിലാണ് കുമാർ ബാങ്കിംഗ് ബിസിനസ്സിന്റെ ചുമതല ഏറ്റെടുത്തത്. സെപ്റ്റംബർ പാദത്തിൽ പ്രവർത്തനച്ചെലവിൽ 21 ശതമാനം കുറവുണ്ടായതായി ബാങ്ക് റിപ്പോർട്ട് ചെയ്തു.

 

ലക്ഷ്യം വാടക കുറയ്ക്കൽ

ലക്ഷ്യം വാടക കുറയ്ക്കൽ

കോർപ്പറേറ്റ് ഓഫീസുകളുള്ള സെൻട്രൽ മുംബൈയിലെ ഇന്ത്യാ ബുൾസ് ഫിനാൻസ് സെന്ററിൽ ബാങ്ക് രണ്ട് നിലകൾ ഇതിനകം ഒഴിവാക്കിയെന്നും കുമാർ പറഞ്ഞു. കൂടാതെ, 1,100 ശാഖകളുടെ വാടക കരാറുകളിൽ പുനരാലോചന നടത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്. ബാങ്കിന്റെ പ്രധാന ചെലവുകളിലൊന്നായ വാടക കുറയ്ക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് കുമാർ പറഞ്ഞു. പല ശാഖകളും വളരെ അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത് അല്ലെങ്കിൽ സാമ്പത്തികമായി ലാഭകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തുള്ള ശാഖകളെ ലയിപ്പിക്കാനാണ് ബാങ്കിന്റെ പദ്ധതി.

റാണ കപൂറിന് ഒരു കോടി രൂപ പിഴ ചുമത്തി സെബി, ഇടപാടുകൾ മറച്ച് വെച്ചു

2022ൽ വിപുലീകരണം

2022ൽ വിപുലീകരണം

ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (എടിഎം) ശൃംഖലയും കുറയ്ക്കാൻ ബാങ്ക് പദ്ധതിയിടുന്നുണ്ട്. 2022 ൽ ബാങ്ക് നെറ്റ്വർക്ക് വിപുലീകരണത്തിലേക്ക് മടങ്ങും, എന്നാൽ ഒരു ബ്രാഞ്ചിന്റെ വലുപ്പം നിലവിലെ വലുപ്പത്തേക്കാൾ വളരെ ചെറുതായിരിക്കും. ബ്രാഞ്ചുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഡിജിറ്റൽ ഓഫറുകളെ പ്രയോജനപ്പെടുത്താനാണ് ബാങ്ക് ഉദ്ദേശിക്കുന്നതെന്നും കുമാർ പറഞ്ഞു.

പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നു; സമ്പൂര്‍ണ കൈമാറ്റം ആലോചനയില്‍

ചെലവ് ചുരുങ്ങി

ചെലവ് ചുരുങ്ങി

സെപ്റ്റംബർ പാദത്തിൽ യെസ് ബാങ്ക് 35 ഗ്രാമീണ ശാഖകളെ ബിസിനസ് കറസ്പോണ്ടന്റ് ലൊക്കേഷനുകളാക്കി മാറ്റി. അത്തരം നീക്കങ്ങളിലൂടെ പ്രതിമാസം പ്രവർത്തനച്ചെലവ് രണ്ട് ലക്ഷം രൂപയിൽ നിന്ന് പ്രതിമാസം 35,000 രൂപയായി കുറയുന്നു. രക്ഷാപ്രവർത്തന പദ്ധതിയുടെ ഭാഗമായി, നിലവിലുള്ള എല്ലാ ജീവനക്കാരെയും ഒരു വർഷമെങ്കിലും നിലനിർത്താൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്.

ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം, ബാങ്ക് ഓഹരികൾക്ക് കനത്ത ഇടിവ്

ബോണ്ടുകൾ വിറ്റു

ബോണ്ടുകൾ വിറ്റു

ദേവന്‍ ഹൗസിങ് ഫൈനാന്‍സിലെ (ഡിഎച്ച്എഫ്എല്‍) ബോണ്ടുകള്‍ യെസ് ബാങ്ക് കഴിഞ്ഞ ദിവസം വിറ്റഴിച്ചിരുന്നു. ബോണ്ടുകളുടെ വില്‍പ്പനയിലൂടെ 500 കോടി രൂപ സമാഹരിക്കാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബാങ്കിന് ഇതര ധനകാര്യസ്ഥാപനമായ ദേവന്‍ ഹൗസിങ് ഫൈനാന്‍സിലുള്ള നിക്ഷേപം എത്രയും പെട്ടെന്ന് കുറയ്ക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബോണ്ടുകള്‍ ഓഹരി വിപണിയില്‍ യെസ് ബാങ്ക് വിറ്റത്.

English summary

Do You Have An Account With This Bank? 50 Branches Of The Bank Will Be Closed Soon | ഈ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? ബാങ്കിന്റെ 50 ശാഖകൾ ഉടൻ അടച്ചുപൂട്ടും

Yes Bank, said 50 branches would be closed as part of cost-cutting measures. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X