ഈ ബാങ്കിൽ നിങ്ങൾ കാശിട്ടിട്ടുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കും കടുത്ത പ്രതിസന്ധിയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മി വിലാസ് ബാങ്കിന്റെ ദൈനംദിന കാര്യങ്ങൾ കമ്മിറ്റി ഓഫ് ഡയറക്ടേഴ്സ് നടത്തുമെന്ന് റിസർവ് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. ഇക്കാലയളവിൽ എംഡിയുടെയും സിഇഒയുടെയും വിവേചനാധികാരം ആർബിഐ ഉപയോഗപ്പെടുത്തും. കഴിഞ്ഞയാഴ്ച നടന്ന ലക്ഷ്മി വിലാസ് ബാങ്കിന്റെ ഏറ്റവും പുതിയ വാർഷിക പൊതുയോഗത്തിൽ, ബോർഡ് അംഗങ്ങളിൽ ഏഴ് പേരെ തുടരുന്നതിൽ നിന്ന് ഷെയർ ഹോൾഡർമാർ വിസമ്മതിച്ചിരുന്നു. അവസാന ഫലത്തിൽ ബാങ്ക് -1.83 ശതമാനം നെഗറ്റീവ് ടയർ വൺ അനുപാതമാണ് റിപ്പോർട്ട് ചെയ്തത്.

 

ജൂൺ പാദത്തിലെ ബാങ്കിലെ നിക്ഷേപം 21,161 കോടി രൂപയാണ്. മുൻ‌വർഷത്തെ അപേക്ഷിച്ച് 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ പാദത്തെ അപേക്ഷിച്ച് 1.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏറ്റവും പുതിയ വാർഷിക പൊതുയോഗത്തിന് ശേഷം നിക്ഷേപകർ ബാങ്കിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടുണ്ട്. 2020 സെപ്റ്റംബർ 27 ലെ കണക്കനുസരിച്ച് ലിക്വിഡിറ്റി കവറേജ് റേഷ്യോ (എൽസിആർ) ഏകദേശം 262 ശതമാനമാണ്.

എഫ്ഡിയ്ക്ക് ഇപ്പോഴും 7% പലിശ വാഗ്ദാനം ചെയ്യുന്ന 2 ബാങ്കുകൾ, കാശ് ഇവിടെ നിക്ഷേപിക്കാം

ഈ ബാങ്കിൽ നിങ്ങൾ കാശിട്ടിട്ടുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കും കടുത്ത പ്രതിസന്ധിയിൽ

അതേസമയം, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരെയും (പി ചന്ദ്രശേഖർ എൽ എൽ പി, ചാർട്ടേഡ് അക്കൗണ്ടന്റ്സ്) ബ്രാഞ്ച് ഓഡിറ്റർമാരെയും വീണ്ടും നിയമിക്കുന്നതിനെതിരെയും കഴിഞ്ഞ ആഴ്ച ഓഹരി ഉടമകൾ വോട്ട് ചെയ്തിരുന്നു. സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററുമായി കൂടിയാലോചിച്ചാണ് ബ്രാഞ്ച് ഓഡിറ്ററെ നിയമിക്കുന്നത്. ആസ്തി ഗുണനിലവാരം കുറയുകയും മൂലധനത്തിന്റെ അഭാവവും മൂലം ബാങ്ക് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഷെയർഹോൾഡർമാർ നിയമനങ്ങൾ നിരസിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ലക്ഷ്മി വിലാസ് ബാങ്കിന് മൂലധനത്തിന്റെ ആവശ്യകതയുണ്ട്. മാത്രമല്ല ബാങ്ക് വാങ്ങാൻ തയ്യാറുള്ളവരെ കണ്ടെത്തുന്നതിനായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യ ബാങ്കായ ലക്ഷ്മി വിലാസ് ലയനത്തിനായി ക്ലിക്സ് ക്യാപിറ്റലുമായി ചർച്ച നടത്തുകയും ആവശ്യമുള്ള മൂലധനം സുരക്ഷിതമാക്കാനും ശ്രമിക്കുന്നുണ്ട്.

ഫിക്സിഡ് ഡെപ്പോസിറ്റില്‍ കിട്ടുന്ന പലിശക്ക് നികുതി കൊടുക്കണോ; ഇളവുകള്‍ ആര്‍ക്കെല്ലാം

English summary

Do you have cash in this bank? Lakshmi Vilas Bank also in crisis | ഈ ബാങ്കിൽ നിങ്ങൾ കാശിട്ടിട്ടുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കും കടുത്ത പ്രതിസന്ധിയിൽ

The Reserve Bank of India (RBI) on Monday said that the day-to-day affairs of Lakshmi Vilas Bank will be handled by a committee of directors. Read in malayalam.
Story first published: Monday, September 28, 2020, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X