ഇന്ത്യയിലെ ആഭ്യന്തര വിമാന സർവ്വീസുകൾ; എവിടേയ്ക്കെല്ലാം യാത്ര ചെയ്യാം, ടിക്കറ്റ് നിരക്ക് എത്ര?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 മഹാമാരി മൂലം മാർച്ച് 23 മുതൽ താൽക്കാലികമായി നിർത്തിവച്ച ശേഷം ആഭ്യന്തര പാസഞ്ചർ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ട് രണ്ട് മാസമായി. നിലവിൽ 19.84 ലക്ഷം യാത്രക്കാർ മാത്രമാണ് രാജ്യത്തിനുള്ളിൽ യാത്ര ചെയ്തിരിക്കുന്നത്. 2019 ജൂണിൽ ഇത് 1.21 കോടി ആയിരുന്നു. ക്വാറന്റൈൻ നിയമങ്ങളും സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഈ വെല്ലുവിളിക്ക് ആക്കം കൂട്ടി. കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയം നവംബർ 24 വരെ ആഭ്യന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

പ്രവർത്തന ശേഷി

പ്രവർത്തന ശേഷി

യുഎസ്, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾ ക്രമേണ പുനരാരംഭിക്കാൻ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം, കോവിഡിന് മുമ്പുള്ള ശേഷിയുടെ 45 ശതമാനം ആഭ്യന്തര റൂട്ടുകളിൽ വിന്യസിക്കാൻ വിമാനക്കമ്പനികളെ അനുവദിച്ചിട്ടുണ്ട്. ലോക്ക്ഡൌണിന് മുമ്പ് സർവീസ് നടത്തിയ മൊത്തം വിമാനങ്ങളുടെ 30-35 ശതമാനം ഉപയോഗിച്ച് കഴിഞ്ഞ മാസം ഭൂരിഭാഗവും വിമാന സർവീസുകളും നടത്താൻ അനുവാദമുണ്ടായിരുന്നു.

പ്രവർത്തന ലക്ഷ്യം

പ്രവർത്തന ലക്ഷ്യം

മെയ് മാസത്തിൽ പുനരാരംഭിച്ചതിനുശേഷം വിമാനക്കമ്പനികൾ അവരുടെ പ്രീ-കോവിഡ് പ്രവർത്തനത്തിന്റെ 50 ശതമാനത്തിലെത്തുമെന്ന് കണക്കാക്കിയിരുന്നു. എന്നാൽ, ഈ മാസം ആദ്യം നടന്ന പത്രസമ്മേളനത്തിൽ ആഭ്യന്തര വിമാന സർവീസുകൾ മുമ്പത്തെ പ്രവർത്തനത്തിന്റെ 33 ശതമാനം പോലും എത്തിയിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സ്പൈസ് ജെറ്റ് വിമാന സർവ്വീസ്

നിയന്ത്രണങ്ങൾ എപ്പോൾ വരെ?

നിയന്ത്രണങ്ങൾ എപ്പോൾ വരെ?

ഓഗസ്റ്റ് 24 വരെ നീട്ടിയിരുന്ന നിയന്ത്രണങ്ങൾ നവംബർ 24 വരെയാണ് നിലവിൽ നീട്ടിയിരിക്കുന്നത്. ആഭ്യന്തര വിമാന സർവീസുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ്, സർക്കാർ മിനിമം, പരമാവധി നിരക്കുകൾ നിശ്ചയിച്ചിരുന്നു.

പ്രവാസികൾക്ക് സന്തോഷ വാ‍ർത്ത; ഇന്ത്യ-യുഎഇ സ്പെഷ്യൽ വിമാന സ‍ർവ്വീസ് ജൂലൈ 12 ന് മുതൽ

നിരക്കുകൾ?

നിരക്കുകൾ?

ഫ്ലൈറ്റ് ദൈർഘ്യം അനുസരിച്ച് നിരക്ക് പരിധി ഏഴ് ബാൻഡുകളായി തിരിച്ചിരിക്കുന്നു. ആദ്യ ബാൻഡിൽ കുറഞ്ഞതും ഉയർന്നതുമായ നിരക്ക് പരിധികളുള്ള 40 മിനിറ്റോ അതിൽ കുറവോ ദൈർഘ്യമുള്ള ഫ്ലൈറ്റുകൾ ഉൾപ്പെടുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ബാൻഡുകൾ യഥാക്രമം 40-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ് ദൈർഘ്യമുള്ള ഫ്ലൈറ്റുകളാണ്.

നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് യുഎഇയിലേയ്ക്ക് മടങ്ങാൻ ഉടൻ ഫ്ലൈറ്റ് സർവ്വീസ് ആരംഭിക്കും

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കേന്ദ്രം നിശ്ചയിച്ച പ്രകാരം പ്രൈസ് ബാൻഡ് അനുസരിച്ച് 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര വിമാനങ്ങൾക്ക് താഴ്ന്നതും ഉയർന്നതുമായ പരിധി 2,000 രൂപ മുതൽ 6,000 രൂപ വരെയാണ്. 40-60 മിനിറ്റ് ദൈർഘ്യത്തിന് 2,500 രൂപയും 7,500 രൂപയുമാണ് പരിധി. 60-90 മിനിറ്റിന് 3,000 രൂപ 9,000 രൂപ വരെയാണ് നിരക്ക്. 90-120 മിനിറ്റിന് 3,500 രൂപ മുതൽ 10,000 രൂപ വരെ വില വരും. 120-150 മിനിറ്റിന് 4,500 രൂപ മുതൽ 13,000 രൂപ വരെയാണ് നിരക്ക്. 150-180 മിനിറ്റ് യാത്രയ്ക്ക് 5,500 രൂപയ്ക്കും 15,700 രൂപയ്ക്കും ഇടയിലാണ് ടിക്കറ്റ് നിരക്ക്. 180 മുതൽ 210 മിനിറ്റിന് നിരക്ക് 6,500 രൂപയ്ക്കും 18,600 രൂപയ്ക്കും ഇടയിൽ വരും.

എല്ലാ സംസ്ഥാനങ്ങളിലും ആഭ്യന്തര വിമാന സർവീസുകൾ നടക്കുന്നുണ്ടോ?

എല്ലാ സംസ്ഥാനങ്ങളിലും ആഭ്യന്തര വിമാന സർവീസുകൾ നടക്കുന്നുണ്ടോ?

യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ഏത് വിമാനത്താവളങ്ങളാണ് തങ്ങളുടെ ശൃംഖലയിൽ ഉൾപ്പെടുത്തേണ്ടതെന്ന് അന്തിമ തീരുമാനം എടുക്കാമെങ്കിലും എല്ലാ വിമാനത്താവളങ്ങളിൽ നിന്നും വിമാന സർവീസുകൾ നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കേസുകൾ പരിശോധിക്കുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ ആറ് കോവിഡ് -19 ഹോട്ട്‌സ്പോട്ട് നഗരങ്ങളായ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, നാഗ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ജൂലൈ 31 വരെ കൊൽക്കത്തയിലേക്കുള്ള വിമാന സർവീസുകൾ നിരോധിച്ചിട്ടുണ്ട്. ബാഗ്ഡോഗ്രയിലേക്കുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു.

Read more about: flight വിമാനം
English summary

Domestic Flight Services in India; Where can we travel and what is the ticket price? | ഇന്ത്യയിലെ ആഭ്യന്തര വിമാന സർവ്വീസുകൾ; എവിടേയ്ക്കെല്ലാം യാത്ര ചെയ്യാം, ടിക്കറ്റ് നിരക്ക് എത്ര?

The Center has imposed restrictions on domestic flights. The restrictions, which were extended until August 24, have now been extended to November 24. Read in malayalam.
Story first published: Monday, July 27, 2020, 15:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X