സർക്കാർ സ്ഥാപനങ്ങളിൽ ഇനി ഇലക്ട്രിക് കാറുകൾ; ആദ്യഘട്ടത്തിൽ ടാറ്റാ നെക്സണും,ടിഗോറും ഉൾപ്പെടെ

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; ഇനി സർക്കാർ സ്ഥാപനങ്ങളിൽ ഇനി ഇലക്ട്രിക് കാറുകൾ. കാർബൺ രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കാറുകൾ കൈമാറുന്നത്. ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 7ന് വൈകുന്നേരം 3 മണിക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

 
സർക്കാർ സ്ഥാപനങ്ങളിൽ ഇനി ഇലക്ട്രിക് കാറുകൾ; ആദ്യഘട്ടത്തിൽ ടാറ്റാ നെക്സണും,ടിഗോറും ഉൾപ്പെടെ

ആദ്യഘട്ടത്തിൽ അനെർട്ട് വിവിധ ഗവൺമെൻറ് സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്ന 50 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്ക് നെക്സോൺ ഇവി, ഹുണ്ടായ് കൊന, ടാറ്റ ടിഗോർ എന്നീ കാറുകളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്. ടിഗോറിന് 22,950 രൂപയും, നെക്സോൺ 27,540 രൂപയും, ഹുണ്ടായ് കൊന 42840 രൂപയുമാണ് മാസ വാടക.

 

ഇതോടൊപ്പം പൊതു കെട്ടിടങ്ങളിൽ സൗരവൈദ്യുതീകരണം പൂർത്തിയാക്കിയ കണ്ണൂർ ജില്ലയിലെ പിണറായി, ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ,ആലപ്പുഴ ജില്ലയിലെ ആര്യാട്, കാസർഗോഡ് ജില്ലയിലെ പീലിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും . വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സെൻട്രൽ സ്റ്റേഡിയത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.

വൈദ്യുത ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാന തല പ്രഖ്യാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. തിരുവനന്തപുരത്തെ അനെർട്ട് ഹെഡ്ക്വാട്ടേഴ്സിൽ സ്ഥാപിച്ചിരിക്കുന്ന കേരളത്തിലെ ആദ്യ സോളാർ വൈദ്യുത ചാർജിങ് സ്റ്റേഷനിൽ വൈദ്യുത വാഹനത്തിൻ്റെ ചാർജിങ് മന്ത്രി നിർവഹിക്കും..

ഊർജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ അനെർട്ട് ഡയറക്ടർ അമിത് മീണ ഐ എ എസ് നന്ദി അറിയിക്കും. തൈക്കാട് ഗവ. ഗസ്റ്റ്ഹൗസിൽ അനെർട്ട് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം വി എസ് ശിവകുമാർ എം എൽ എ യും ശംഖുമുഖത്തെ ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം തിരുവനന്തപുരം മേയർ കെ ശ്രീകുമാറും നിർവഹിക്കും. എറണാകുളം മറൈൻ ഡ്രൈവിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യും

 സ്പൈസ് ജെറ്റിന് താൽക്കാലിക ആശ്വാസം: കലാനിധി മാരന് 243 കോടി നൽകണമെന്ന വിധിയ്ക്ക് സുപ്രീംകോടതി സ്റ്റേ! സ്പൈസ് ജെറ്റിന് താൽക്കാലിക ആശ്വാസം: കലാനിധി മാരന് 243 കോടി നൽകണമെന്ന വിധിയ്ക്ക് സുപ്രീംകോടതി സ്റ്റേ!

ചൈനയോട് 'ടാറ്റ' പറഞ്ഞ് 2 ഭീമന്‍ ജപ്പാന്‍ കമ്പനികള്‍; വരുന്നത് ഇന്ത്യയിലേക്ക്ചൈനയോട് 'ടാറ്റ' പറഞ്ഞ് 2 ഭീമന്‍ ജപ്പാന്‍ കമ്പനികള്‍; വരുന്നത് ഇന്ത്യയിലേക്ക്

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകളെ നിരോധിക്കാനൊരുങ്ങി സർക്കാർ; ഇലക്ട്രിക്കിലേക്ക് മാറിയാൽ വീണ്ടും ഓടാം15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോകളെ നിരോധിക്കാനൊരുങ്ങി സർക്കാർ; ഇലക്ട്രിക്കിലേക്ക് മാറിയാൽ വീണ്ടും ഓടാം

English summary

Electric cars in government institutions; tata Nexon and Tigor in the first phase

Electric cars in government institutions; tata Nexon and Tigor in the first phase
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X