അംബാനി മുതൽ വാഡിയ വരെ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 കുടുംബക്കാർ ഇവരാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മികച്ച 10 സമ്പന്ന കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം 12.08 ലക്ഷം കോടി രൂപയാണെന്ന് ഹുറൻ ഇന്ത്യ സമ്പന്ന പട്ടിക 2019 ൽ പറയുന്നു. പട്ടികയിൽ ഉൾപ്പെടുന്ന ഇന്ത്യൻ ബിസിനസിന്റെ 53 ശതമാനത്തിലധികവും കുടുംബങ്ങളാണ് നടത്തുന്നത്. രാജ്യത്തെ പകുതിയിലധികം ബിസിനസുകളും നിയന്ത്രിക്കുന്നത് ഈ കുടുംബങ്ങളാണ്.

അംബാനി

അംബാനി

3,80,700 കോടി രൂപ (3.80 ലക്ഷം കോടി രൂപ) ആസ്തിയുള്ള അംബാനി കുടുംബം ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന കുടുംബമാണ് അംബാനിയുടേത്. മഹാരാഷ്ട്രയിലെ അംബാനിയുടെ വീടിന് തന്നെ ഒരു ബില്യൺ ഡോളർ വിലമതിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ് ഈ കുടുംബത്തിന്റെ ഉടമസ്ഥതയുണ്ട്. തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ഗ്യാസ്, പെട്രോളിയം തുടങ്ങി നിരവധി മേഖലകളിൽ കമ്പനി സാന്നിധ്യമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി.

ഗോദ്‌റെജ്

ഗോദ്‌റെജ്

1897 ൽ സ്ഥാപിതമായ ഗോദ്‌റെജ് ഗ്രൂപ്പിന് ഇന്ത്യയുടെ സ്വാതന്ത്ര്യ, സ്വദേശി പ്രസ്ഥാനത്തിൽ വരെ വേരുകളുണ്ട്. 1,57,000 രൂപ (1.57 ലക്ഷം കോടി രൂപ) സ്വത്ത് സമ്പാദിച്ച ഗോദ്‌റെജ് കുടുംബം ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ്. 4.1 ബില്യൺ യുഎസ് ഡോളർ വരുമാനമുള്ള ഗോദ്‌റെജ് ഇന്ത്യയിലെ ഏറ്റവും വലുതും പഴയതുമായ ഉപഭോക്തൃ ഉൽപ്പന്ന കമ്പനികളിൽ ഒന്നാണ്.

ഹിന്ദുജ

ഹിന്ദുജ

ഷിക്കാർപൂരിൽ നിന്നുള്ള യുവ സംരംഭകനായ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയാണ് ഹിന്ദുജ ഗ്രൂപ്പിന് തുടക്കം കുറിച്ചത്. 1919 ൽ ഇറാനിലെ ഒരു ഓഫീസുമായി ഹിന്ദുജ അന്താരാഷ്ട്ര രംഗത്തേക്ക് പ്രവേശിച്ചു. വ്യാപാരത്തിന്റെ ഇരട്ടസ്തംഭങ്ങൾ മർച്ചന്റ് ബാങ്കിംഗ്, ട്രേഡ് എന്നിവയായിരുന്നു. ഗ്രൂപ്പ് 1979 വരെ ഇറാനിൽ ആസ്ഥാനമായി തുടർന്നു. പിന്നീട് അത് യൂറോപ്പിലേക്ക് മാറി. ഹിന്ദുജ കുടുംബത്തിന് 1.86,500 കോടി രൂപ (1.86 ലക്ഷം കോടി) സ്വത്തുണ്ട്.

അദാനി

അദാനി

1,20,900 കോടി രൂപ (1.20 ലക്ഷം കോടി രൂപ) സമ്പാദിച്ച അദാനി കുടുംബവും പട്ടികയിൽ മുൻനിരയിൽ തന്നെയാണ്. 13 ബില്യൺ ഡോളർ വരുമാനമുള്ള ആറ് കമ്പനികൾ അടങ്ങുന്ന ഒരു സംയോജിത ബിസിനസ് കമ്പനിയാണ് അദാനി ഗ്രൂപ്പ്. 1988 ൽ സ്ഥാപിതമായ അദാനി, പ്രകൃതിവിഭവങ്ങൾ, ലോജിസ്റ്റിക്സ്, ഊർജ്ജം, കാർഷിക മേഖല എന്നിവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ദമാനി

ദമാനി

മുതിർന്ന മുംബൈ നിക്ഷേപകനായ രാധാകിഷൻ ദമാനി തന്റെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ഡിമാർട്ടിന്റെ 2017 മാർച്ചിലെ ഐപിഒയ്ക്ക് ശേഷം ഇന്ത്യയുടെ റീട്ടെയിൽ രംഗത്തെ രാജാവായി മാറി. കൊറോണ വൈറസ് പ്രതിസന്ധി ഉണ്ടായിരുന്നിട്ടും, 2020 ൽ ദമാനിയുടെ സമ്പത്ത് ഗണ്യമായി വളർന്നു. ഇത് അദ്ദേഹത്തെ ഇന്ത്യയിലെ രണ്ടാമത്തെ ധനികനായി മാറ്റി. 2019 ൽ 77,700 കോടി രൂപയായിരുന്നു ദമാനി കുടുംബത്തിന്റെ സ്വത്ത്. എന്നിരുന്നാലും, ഫോബ്‌സിന്റെ സമീപകാല കണക്കുകൾ പ്രകാരം, ദമാനിയുടെ ആസ്തി 16.1 ബില്യൺ ഡോളറാണ്. ഇത് കണക്കിലെടുക്കുമ്പോൾ ദമാനി കുടുംബത്തിന്റെ സമ്പത്ത് 2020ൽ കുത്തനെ വളർന്നു.

ബർമൻ

ബർമൻ

ആയുർവേദ മരുന്നുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും 1884ലാണ് ബർമൻ ഡാബർ സ്ഥാപിച്ചത്. 7,680 കോടി രൂപയുടെ വരുമാനവും 48,800 കോടി രൂപയുടെ വിപണി മൂല്യവുമുള്ള ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നാണ് ഡാബർ ഇന്ത്യ ലിമിറ്റഡ്. 67,600 കോടി രൂപയാണ് ബർമൻ കുടുംബ സ്വത്ത്.

ബജാജ്

ബജാജ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നാണ് ബജാജ് ഗ്രൂപ്പ്. എട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു പഞ്ചസാര ഫാക്ടറിയിൽ തുടങ്ങിയ ബിസിനസ് പിന്നീട് വൈവിധ്യമാർന്ന മേഖലകളിലേക്ക് വ്യാപിച്ചു. ഹുറൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 63,600 കോടി രൂപയാണ് ബജാജ് കുടുംബത്തിന്റെ സ്വത്ത്.

റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടം സ്വന്തമാക്കി ഇ-കൊമേഴ്‌സ് സംരംഭകറഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടം സ്വന്തമാക്കി ഇ-കൊമേഴ്‌സ് സംരംഭക

ലോഹിയ

ലോഹിയ

ഏഷ്യയിലെ പ്രമുഖ കെമിക്കൽ ഹോൾഡിംഗ് കമ്പനിയാണ് ഇൻഡോറാമ കോർപ്പറേഷൻ. എം.എൽ. ലോഹിയയും മകൻ എസ്.പി ലോഹിയയുമാണ് കമ്പനിയുടെ അമരക്കാർ. ലോഹിയ കുടുംബം പി‌ഇടിയും മറ്റ് പെട്രോകെമിക്കലുകളും ഉൽ‌പാദിപ്പിക്കുന്ന സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നേടിയ കുടുംബമാണ്. എസ് പി ലോഹിയ ചെയർമാനായി തുടരുന്നെങ്കിലും ലണ്ടനിലാണ് താമസം. മകൻ അമിത് വൈസ് ചെയർമാനാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ അലോക് ലോഹിയ തായ്‌ലൻഡിലാണ് താമസം. അവിടെ അദ്ദേഹം പിഇടി പോളിമർ നിർമാതാക്കളായ ഇന്ദോറാമ വെഞ്ചേഴ്‌സ് പബ്ലിക് കമ്പനി നടത്തി വരികയാണ്. ലോഹിയ കുടുംബത്തിന് 58,800 കോടി രൂപയുടെ സ്വത്തുണ്ട്.

ഡി-മാർട്ട് ഉടമ രാധാകിഷൻ ദമാനി ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നൻ, ലക്ഷ്മി മിത്തലിനെ പിന്നിലാക്കിഡി-മാർട്ട് ഉടമ രാധാകിഷൻ ദമാനി ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നൻ, ലക്ഷ്മി മിത്തലിനെ പിന്നിലാക്കി

ബാംഗൂർ

ബാംഗൂർ

പടിഞ്ഞാറൻ സംസ്ഥാനമായ രാജസ്ഥാനിൽ നിന്നുള്ളവരാണ് ബാംഗൂർ കുടുംബം. സിമൻറ് ഉൽ‌പാദക കമ്പനിയായ ശ്രീ സിമൻറ് 2017 ൽ വിൽ‌പനയും ലാഭവും വർദ്ധിപ്പിച്ചു. 51,000 കോടി രൂപയുടെ സ്വത്താണ് ഈ കുടുംബത്തിനുള്ളത്.

2020ൽ കോടീശ്വരന്മാരും പ്രശസ്തരും ഓർത്തുവയ്ക്കേണ്ട പ്രധാന പരിപാടികൾ2020ൽ കോടീശ്വരന്മാരും പ്രശസ്തരും ഓർത്തുവയ്ക്കേണ്ട പ്രധാന പരിപാടികൾ

വാഡിയ

വാഡിയ

ബിസ്ക്കറ്റ് മുതൽ ഏവിയേഷൻ സാമ്രാജ്യം വരെയുള്ള വാഡിയ ഗ്രൂപ്പിന് കപ്പൽ നിർമ്മാണത്തിലും വേരുകളുണ്ട്. 1736 മുതൽ ലോവ്ജി നുസ്സർവാൻജി വാഡിയ സ്ഥാപിച്ചതാണ് കമ്പനി. ഇന്ന് ലോവ്ജിയുടെ പിൻഗാമിയായ നുസ്ലി വാഡിയയാണ് ഗ്രൂപ്പിന്റെ ചെയർമാൻ. മക്കളായ നെസും ജഹാംഗീറും ഭക്ഷ്യ കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ ബോർഡ് അംഗങ്ങളാണ്. ബോംബെ ഡൈയിംഗ്, ബജറ്റ് എയർലൈൻ ഗോ
എയർ എന്നിവയാണ് മറ്റ് കമ്പനികൾ. 44,900 കോടി രൂപയാണ് വാഡിയ കുടുംബത്തിന്റെ സ്വത്ത്.

English summary

From Mukesh Ambani To Nusli Wadia: 10 richest families Of India | അംബാനി മുതൽ വാഡിയ വരെ: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 കുടുംബക്കാർ ഇവരാണ്

Here are 10 richest families of India. Read in malalayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X