സ്വർണം വാങ്ങിയവർക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കിട്ടിയ വമ്പൻ നേട്ടം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 ദുരന്തത്തിനിടെ ഓഹരി വിപണികൾ തകർന്നടിഞ്ഞപ്പോഴും ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ നിക്ഷേപ മാർഗമാണ് സ്വർണം. കഴിഞ്ഞ ആഴ്ച്ച ഈ മഞ്ഞ ലോഹം അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,724.72 ഡോളറായി ഉയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണ ഫണ്ടുകൾ 11 ശതമാനത്തിലധികം വരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മൂന്ന് മാസത്തെ വരുമാനം ഏകദേശം 18.51 ശതമാനവും ഒരു വർഷത്തെ വരുമാനം 46.46 ശതമാനവുമാണെന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട്.

 

ഗോൾഡ് ഫണ്ടുകൾ

ഗോൾഡ് ഫണ്ടുകൾ

490 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന എസ്‌ബി‌ഐ ഗോൾഡ് ഫണ്ടിന് കഴിഞ്ഞ ഒരു വർഷത്തിൽ 64 ശതമാനം നേട്ടമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ഓഹരി വിപണി തകർച്ചയിലേയ്ക്ക് കൂപ്പുകുത്തിയതോടെ നിക്ഷേപകർ തങ്ങളുടെ പണം നിക്ഷേപിക്കാൻ സുരക്ഷിത താവളങ്ങൾ തേടുകയാണ്. ഗോൾഡ് ഫണ്ടുകളാണ് ഇതിനായി പലരും തിരഞ്ഞെടുക്കുന്നത്.

ഒരു ഭാഗം സ്വർണത്തിൽ

ഒരു ഭാഗം സ്വർണത്തിൽ

സ്വർണം ഇതിനകം തന്നെ ഒന്നിലധികം വർഷത്തേക്കാൾ ഉയർന്ന നിലയിലാണ് എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമീപഭാവിയിൽ സമാനമായ വരുമാനം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് ധനകാര്യ ആസൂത്രകർ പറയുന്നു. എന്നിരുന്നാലും നിക്ഷേപകർക്ക് അവരുടെ പോർട്ട്ഫോളിയോയുടെ ഒരു ഭാഗം സ്വർണ്ണത്തിൽ നിക്ഷേപിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രതീക്ഷകൾ വേണ്ട

പ്രതീക്ഷകൾ വേണ്ട

കൊവിഡ് 19 മഹാമാരി മൂലമുള്ള അനിശ്ചിതത്വം സ്വർണ വില മുകളിലേക്ക് ഉയർത്തും. എന്നാൽ അടുത്ത വർഷം സ്വർണ്ണ ഫണ്ടുകൾ 20% നേട്ടം കൈവരിക്കണമെന്നില്ല. സ്വർണ്ണ ഫണ്ടുകൾ ഇതിനകം തന്നെ മികച്ച നേട്ടം കൈവരിച്ചു കഴിഞ്ഞു. മ്യൂച്വൽ ഫണ്ട് നിക്ഷേപകർ സ്വർണ്ണത്തിൽ ഒരു വിഹിതം നിക്ഷേപിക്കുന്നത് നല്ലതാണെന്നും എന്നാൽ ഹ്രസ്വകാല വരുമാനത്തെ പിന്തുടരരുതെന്നും ദിൽസർ കൺസൾട്ടന്റ്‌സ് സ്ഥാപകൻ ദിൽഷാദ് ബില്ലിമോറിയ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

വിലയിൽ ചാഞ്ചാട്ടം

വിലയിൽ ചാഞ്ചാട്ടം

ഫെബ്രുവരിയിൽ സ്വർണം ഔൺസിന് 1,690 ഡോളറിലെത്തിയിരുന്നുവെങ്കിലും ഈ മാസം അവസാനിച്ചത് വളരെ താഴ്ന്ന നിലയിലാണ്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വം മൂലം സമീപ ഭാവിയിൽ മഞ്ഞ ലോഹത്തിന് ചാഞ്ചാട്ടമുണ്ടാകുമെന്ന് ഫണ്ട് മാനേജർമാർ പറയുന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും സ്വർണ വില സമാനമായ മാതൃകയിലാണ് ഉയർന്നതും പിന്നീട് താഴ്ന്നത് എന്നും ചില സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കി.

അമിതമായ നിക്ഷേപം വേണ്ട

അമിതമായ നിക്ഷേപം വേണ്ട

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ, വിൽപ്പന സമ്മർദ്ദങ്ങളിൽ സ്വർണത്തിന്റെ ആവശ്യം ആധിപത്യം സ്ഥാപിക്കുകയും വിലകൾ ഉയരുകും ചെയ്യും. എന്നാൽ സ്വർണത്തെ അമിതമായി ആശ്രയിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിങ്ങൾ 10-15 ശതമാനം നിക്ഷേപം സ്വർണത്തിൽ നടത്തിയിട്ടുണ്ടെങ്കിൽ അത് മതി. 15% ൽ കൂടുതൽ നിക്ഷേപിക്കരുതെന്ന് ബില്ലിമോറിയ പറഞ്ഞു. നിക്ഷേപം ആരംഭിക്കാൻ‌ താൽ‌പ്പര്യമുണ്ടെങ്കിൽ‌ എസ്‌ഐ‌പി വഴി ഗോൾഡ് ഫണ്ടിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

English summary

gold funds: 11% returns in one month | സ്വർണം വാങ്ങിയവർക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കിട്ടിയ വമ്പൻ നേട്ടം ഇങ്ങനെ

Gold is one of the most profitable investments during the Covid 19 disaster. Read in malayalam.
Story first published: Saturday, April 18, 2020, 12:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X