പൊള്ളുന്ന വിലയിലും പൊന്ന് വാങ്ങാൻ ആളുണ്ട്; ഇറക്കുമതിയിൽ വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണം ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ കൊറോണ വൈറസിനെ നേരിടാനുള്ള ലോക്ക്ഡൌണുകൾ ലഘൂകരിച്ചതിനാൽ ജൂലൈയിൽ സ്വർണ ആവശ്യം വീണ്ടും ഉയർന്നു. വിദേശ വാങ്ങലുകൾ ജൂലൈയിൽ 25.5 ടണ്ണായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞ മാസത്തെ ഇറക്കുമതിയേക്കാൾ ഇരട്ടിയോളം വർധനവാണുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2020 ലെ സ്വർണ ഇറക്കുമതിയിലെ ആദ്യത്തെ വർദ്ധനവാണ് ജൂലൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

 

ഇറക്കുമതിയിൽ വർദ്ധനവ്

ഇറക്കുമതിയിൽ വർദ്ധനവ്

എന്നിരുന്നാലും, 2020 ന്റെ ആദ്യ പകുതിയിലെ ഇറക്കുമതിയുടെ 79 ശതമാനം ഇടിവ് നികത്താൻ ഇത് പര്യാപ്തമല്ല. ഈ വർഷം സ്വർണ ഇറക്കുമതി റെക്കോർഡ് താഴ്ന്ന നിലയിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. കൊറോണ വൈറസ് വ്യാപനത്തിൽ ആഗോള തലത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ സ്വർണ വില കുത്തനെ ഉയർന്നത് ഡിമാൻഡിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തിന്റെ ആവശ്യം വർദ്ധിക്കുന്നതിന് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.

കൈയിലുള്ള സ്വർണം വിറ്റാലും നഷ്ടം നിങ്ങൾക്ക് തന്നെ, കാരണമെന്ത്?

ഒക്ടോബർ മുതൽ

ഒക്ടോബർ മുതൽ

ഒരു പക്ഷേ ഒക്ടോബർ മുതൽ ഉപയോക്താക്കൾ ഉത്സവ സീസണുമായി ബന്ധപ്പെട്ട വാങ്ങലുകൾ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ. വിവാഹങ്ങൾക്കും മറ്റ് അവസരങ്ങൾക്കുമായുള്ള വാങ്ങലുകൾ എത്രത്തോളം നീട്ടിവെക്കാനാകുമെന്നും വ്യാപാരികൾ ചോദിക്കുന്നു. ‌ കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണ്ണത്തിന്റെ ആവശ്യകതയില്‍ റെക്കോഡ്‌ ഇടിവാണ്‌ പ്രകടമായത്‌.

ഏപ്രിലിൽ സ്വർണ്ണ ഇറക്കുമതിയിൽ 99.9% ഇടിവ്; 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവ്

ഈ വർഷം

ഈ വർഷം

ഈ വർഷം രണ്ടാം പാദത്തില്‍ രാജ്യത്തെ സ്വര്‍ണ്ണത്തിന്റെ നിക്ഷേപ ആവശ്യകതയിലും കുറവുണ്ടായി. മുന്‍ വര്‍ഷം 44.5 ടണ്‍ ആയിരുന്നത്‌ ഈ വര്‍ഷം 56 ശതമാനം കുറഞ്ഞ്‌ 19.8 ടണ്‍ ആയി. ഉത്സവ സീസണ്‍ എത്തുന്നതോടെ രാജ്യത്തെ സ്വര്‍ണ്ണത്തിന്റെ ആവശ്യകത വീണ്ടും ഉയരുമെന്നാണ്‌ പ്രതീക്ഷ.

ഇന്ത്യയിലെ എണ്ണ ഇറക്കുമതി 8 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ

English summary

Gold imports increased in July | പൊള്ളുന്ന വിലയിലും പൊന്ന് വാങ്ങാൻ ആളുണ്ട്; ഇറക്കുമതിയിൽ വർദ്ധനവ്

Demand for gold rose again in July as lockdowns against the corona virus eased in India. Read in malayalam.
Story first published: Sunday, August 9, 2020, 17:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X