ഹോൾമാർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം പരിശുദ്ധമാണെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ വിൽക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്ന സാക്ഷ്യമുദ്രയാണ് ഹോൾമാർക്കിംഗ്. ഇത് നോക്കിയാണ് നമ്മൾ സാധാരണ സ്വർണ്ണം വാങ്ങാറുള്ളത്. ഹോൾമാർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം പരിശുദ്ധമാണെന്നാണ് നമ്മുടെ വിശ്വാസം. ഇത് എത്രമാത്രം യഥാർത്ഥ്യമാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടോ?

ബിഐഎസ്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അംഗീകാരമുള്ള അസ്സേയിംഗ് ആൻഡ് ഹോൾമാർക്കിംഗ് സെന്ററുകൾ (എഎച്ച്സി) നൽകുന്ന പരിശുദ്ധിയുടെ സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹോൾമാർക്ക്. അഞ്ച് സീലുകൾ ചേർന്നതാണ് ബിഐഎസ് ഹോൾമാർക്ക് അടയാളം.

ബിഐഎസ്

1. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ചുരുക്കെഴുത്തായ ബിഐഎസ് എന്ന ലോഗോ.

2. സ്വർണ്ണത്തിന്റെ പരിശുദ്ധി കാണിക്കുന്ന അടയാളം. അതായത് 22 കാരറ്റ് സ്വർണമാണെങ്കിൽ 916 എന്നും നവരത്ന ആഭരണങ്ങൾ സെറ്റു ചെയ്യുന്ന 21 കാരറ്റ് സ്വർണമാണെങ്കിൽ 875 എന്നും 18 കാരറ്റ് ആണെങ്കിൽ 750 എന്നും ഉണ്ടാകും.

3. ഗവൺമെന്റ് അംഗീകരിച്ച അതതു ജില്ലയിലെ ഹോൾമാർക്കിങ് സെന്റിന്റെ ചിഹ്നം.

4. ആഭരണമെടുത്ത ജ്വല്ലറിയുടെ ലോഗോ അല്ലെങ്കിൽ ചുരുക്കെഴുത്ത്.

5. ഹോൾമാർക്ക് ചെയ്ത വർഷത്തെ കാണിക്കുന്ന ഇംഗ്ലീഷ് ആൽഫബെറ്റ് അതായത് രണ്ടായിരത്തിലാണ് ഹോൾമാർക്കിംഗ് ചെയ്തു തുടങ്ങിയത്. 2000-ത്തിനെ A എന്ന ലെറ്റർ കൊണ്ടാണ് പ്രതിനിധീകരിക്കുക, 2001-ന് B, 2002-ന് C എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കും.

 

ഹാൾമാർക്ക്

ഇതൊക്കെ ഉണ്ടെങ്കിലും ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ വാങ്ങുമ്പോൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് നിങ്ങൾക്ക് 100% ഉറപ്പുണ്ടോ? അതിനാൽ തന്നെ വ്യാജ ഹാൾ‌മാർ‌ക്കിംഗിനെക്കുറിച്ച് നിങ്ങൾ‌ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജ്വല്ലറികൾ തന്നെ ഹോൾമാർക്കിംഗ് മെഷീൻ ഉപയോഗിച്ച് ഹോൾ‌മാർ‌ക്കിംഗ് അടയാളം സ്വന്തമായി രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്. ജ്വല്ലറിയുടെ പേരും 916 എന്നും മാത്രമാണ് ആഭരണത്തിലുളളതെങ്കിൽ അത് ബിഐഎസ് സെന്ററിന്റെ ഹോൾമാർക്ക് ആവണമെന്നില്ല. കൂടാതെ ആഭരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ വില പ്രത്യേകം രേഖപ്പെടുത്താതെ വില മൊത്തമായി കാണിച്ചിരിക്കുകയാണെങ്കിൽ കല്ലിന്റെ വില മാത്രം ചോദിച്ചറിയണം.

ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്, മറന്നാൽ നഷ്ടം കൂടുംക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്, മറന്നാൽ നഷ്ടം കൂടും

 ബിഐഎസ് ലൈസൻസ് പരിശോധിക്കുക

ബിഐഎസ് ലൈസൻസ് പരിശോധിക്കുക

ബിഐഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നതാണ് എല്ലായ്പ്പോഴും ഉചിതം. ഇന്ത്യയിലുടനീളം 30,000-ത്തോളം ജ്വല്ലറികൾ ബി‌ഐ‌എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിഐഎസ് വെബ്‌സൈറ്റിൽ നിന്ന് നിങ്ങൾക്ക് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ സ്വർണ്ണം വാങ്ങാൻ പോകുമ്പോൾ ജ്വല്ലറിയോട് അവരുടെ ബിഐഎസ് ലൈസൻസ് കാണിക്കാൻ ആവശ്യപ്പെടാം. ജ്വല്ലറികൾ അവരുടെ വിൽപ്പന ഔട്ട്‌ലെറ്റുകളിൽ ഈ ലൈസൻസ് പ്രധാനമായും പ്രദർശിപ്പിക്കേണ്ടതുണ്ട്. ഇതിൽ കടയുടെ വിലാസവും ലൈസൻസിൽ സൂചിപ്പിച്ചിരിക്കുന്ന വിലാസവും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തുക.

എയർടെൽ വീണ്ടും നിരക്ക് കൂട്ടി, ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് പ്ലാൻ നിരക്കും വർദ്ധിപ്പിച്ചുഎയർടെൽ വീണ്ടും നിരക്ക് കൂട്ടി, ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് പ്ലാൻ നിരക്കും വർദ്ധിപ്പിച്ചു

ബില്ല് പരിശോധിക്കുക

ബില്ല് പരിശോധിക്കുക

സ്വർണ്ണം വാങ്ങിക്കഴിഞ്ഞാൽ ബില്ല് തീർച്ചയായും ശ്രദ്ധയോടെ പരിശോധിക്കേണ്ടതാണ്. ഹോൾമാർക്കിംഗ് ചാർജുകൾ ബില്ലിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ടോയെന്ന് നോക്കുക. ഹോൾമാർക്ക് ചെയ്ത ആഭരണങ്ങളുടെ ബില്ലിൽ ഓരോ ആഭരണത്തിന്റെയും വിവരണം, ലോഹത്തിന്റെ മൊത്തം ഭാരം, പരിശുദ്ധി, ഹോൾമാർക്കിംഗ് ചാർജുകൾ എന്നിവ പ്രത്യേകം സൂചിപ്പിക്കും.

പ്രധാനമന്ത്രിയുടെ ബിസിനസ് സൌഹൃദ പരിഷ്കാരങ്ങൾ പാതിവഴിയിൽ, നിക്ഷേപകർ ഇന്ത്യയെ ഒഴിവാക്കുന്നുപ്രധാനമന്ത്രിയുടെ ബിസിനസ് സൌഹൃദ പരിഷ്കാരങ്ങൾ പാതിവഴിയിൽ, നിക്ഷേപകർ ഇന്ത്യയെ ഒഴിവാക്കുന്നു

സ്വർണ്ണം സ്വന്തമായി പരിശോധിക്കുക

സ്വർണ്ണം സ്വന്തമായി പരിശോധിക്കുക

ഏതെങ്കിലും ബി‌ഐ‌എസ് അംഗീകൃത എ‌എച്ച്‌സികളിൽ നിന്ന് നിങ്ങൾക്ക് തന്നെ നിങ്ങളുടെ ആഭരണങ്ങൾ‌ പരിശോധിക്കാൻ‌ കഴിയും. ഉപഭോക്താക്കളുടെ ആഭരണങ്ങൾ ഇത്തരം കേന്ദ്രങ്ങൾ സാധാരണയായി പരിശോധിച്ചുകൊടുക്കാറുണ്ട്. ഇതിന് ചാർജ്ജ് ഈടാക്കും. പരിശോധനയ്ക്ക് ശേഷം ജ്വല്ലറിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത് പോലെ ശരിയായ തിരിച്ചറിയൽ രേഖകൾ എഎച്ച്‌സിയും നൽകും. പരിശുദ്ധി കുറവാണെന്ന് കണ്ടാൽ നിങ്ങൾക്ക് ജ്വല്ലറിയെ സമീപിക്കാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനും ജ്വല്ലറി ബാധ്യസ്ഥമാണ്.

Read more about: gold സ്വർണം
English summary

ഹോൾമാർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം പരിശുദ്ധമാണെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ? | gold jewellery hallmark things to know

gold jewellery hallmark things to know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X