കൊറോണയിൽ സ്തംഭിച്ച് സ്വർണ വിപണി, ആർക്കും വേണ്ട ഇനി മഞ്ഞലോഹം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് ആഗോള വിതരണ ശൃംഖലകളെ ബാധിച്ചതിനാൽ ഈയാഴ്ച, പ്രത്യേകിച്ചും സിംഗപ്പൂരിൽ, ഭൗതിക സ്വർണ്ണ ഡീലർമാർ വർദ്ധിച്ചു വരുന്ന സ്വർണ ആവശ്യകതയെ നിറവേറ്റാൻ പാടുപെട്ടു. അതേസമയം ലോക്ക്ഡൗണിനിടയിൽ ഇന്ത്യയിൽ, വ്യാപാരം സ്തംഭിച്ചു. അടുത്ത മൂന്നാഴ്ചത്തേക്ക് സ്വർണ വിപണി പൂർണമായും നിശ്ചലമായിരിക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ഈയാഴ്ച നടന്ന ഗുഡി പദ്വ ഉത്സവ വേളയിലും സ്വർണത്തിന്റെ ആവശ്യം കുറവായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു.

 

കേരളത്തിലെ ഇന്നത്തെ സ്വർണ വില; ആഭ്യന്തര വിപണിയിൽ കനത്ത ഇടിവ്

സ്വർണ ഫ്യൂച്ചർ

സ്വർണ ഫ്യൂച്ചർ

ഇന്ത്യൻ സ്വർണ്ണ ഫ്യൂച്ചർ വെള്ളിയാഴ്ച 10 ഗ്രാമിന് 43,643 രൂപയിൽ ക്ലോസ് ചെയ്തു. ആഭ്യന്തര വിലയിൽ 12.5% ​​ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്. സ്വർണത്തിന്റെ വിലയിൽ വ്യാഴാഴ്ച വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഈ നിലയിൽ വ്യാപാരം നടന്നിട്ടില്ലെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു വ്യാപാരി പറഞ്ഞു. സിംഗപ്പൂരിൽ, സ്വർണം ഔൺസിന് 1.20 ഡോളർ മുതൽ 1.60 ഡോളർ വരെ ഉയർന്നു.

ആഗോള വിപണി

ആഗോള വിപണി

സ്പോട്ട് സ്വർണ വില ഈ ആഴ്ച ഔൺസിന് 1,484.65 ഡോളർ മുതൽ 1,642.39 ഡോളർ വരെയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സ്വർണത്തിന്റെ ശുദ്ധീകരണശാലകൾ അടച്ചതിനാൽ ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ വിലകളിൽ വ്യത്യാസമുണ്ടായതിനെത്തുടർന്ന് സ്വർണ്ണ വിപണിയിലുള്ളവർ വിതരണത്തിന്റെ കാര്യത്തിൽ ആശങ്കാകുലരാണ്. പല ഡീലർമാരും ഓർഡറുകൾ എടുത്തതിന് ശേഷം ഡെലിവറിക്ക് രണ്ടാഴ്ച സമയപരിധിയാണ് നൽകുന്നത്.

സ്വർണ വില ഇന്ന് കുതിച്ചുയർന്നു; വീണ്ടും പവന് 30000 കടന്നു, വില ഇനി കൂടുമോ അതോ കുറയുമോ?

ഉപഭോഗം കുറഞ്ഞു

ഉപഭോഗം കുറഞ്ഞു

വിലകളിലെ അനിശ്ചിതത്വവും ലോക്ക്ഡൌണുകളും കാരണം മുൻനിര ഉപഭോക്താക്കളായ ചൈനയിലും സ്വർണ ഉപഭോഗം കുത്തനെ ഇടിഞ്ഞു. ചൈനയിൽ സ്വർണത്തിന് ഔൺസിന് 10 ഡോളർ മുതൽ 15 ഡോളർ വരെ വിലക്കിഴിവാണുള്ളത്. ഹോങ്കോങ്ങിൽ പ്രീമിയം വില 0.20 ഡോളർ - 0.60 ഡോളർ വരെയാണ്. ടോക്കിയോ ആസ്ഥാനമായുള്ള ഒരു ചില്ലറ വിൽപ്പനക്കാരൻ ഈ ആഴ്ച ജപ്പാനിൽ നിന്ന് 0.50 ഡോളർ നിരക്കിലാണ് പ്രീമിയം സ്വർണം വാങ്ങിയത്. വിവിധ രാജ്യങ്ങളിലെ സ്വർണ റിഫൈനറികൾ പലതും അടച്ചുപൂട്ടിയിരിക്കുകയാണ്.

കേരളത്തിലെ വില

കേരളത്തിലെ വില

കേരളത്തിൽ സ്വർണ വില പവന് 30640 രൂപയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. മാർച്ച് 24ന് ശേഷം വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 32320 രൂപയായിരുന്നു. മാർച്ച് 6 മുതൽ 9 വരെ ഈ വിലയ്ക്ക് വ്യാപാരം തുടർന്നിരുന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 29600 രൂപയാണ്. മാർച്ച് 17, 19 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

English summary

Gold market slipping in India| കൊറോണയിൽ സ്തംഭിച്ച് സ്വർണ വിപണി, ആർക്കും വേണ്ട ഇനി മഞ്ഞലോഹം

This week, especially in Singapore, physical gold dealers struggled to meet the rising gold demand as the corona virus hit global supply chains. In India, however, trade has stagnated during the lockdown. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X