യുഎസ്-ചൈന ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ആഗോള വിപണിയിൽ സ്വർണത്തിന് വൻ വിലയിടിവ്. മൂന്നുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. യുഎസും ചൈനയും ഒന്നാം ഘട്ട വ്യാപാര ഇടപാടിലേക്ക് അടുത്തു കൊണ്ടിരിക്കുന്നതാണ് വില കുറയാൻ കാരണം.
2016ന് ശേഷം
വ്യാപാര കരാറിന്റെ ആദ്യ ഘട്ട ചർച്ചകൾ ഏതാണ്ട് പൂർത്തിയായതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് 2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 3.6 ശതമാനമാണ് സ്വർണത്തിന്റെ വില കുറഞ്ഞത്.
സ്പോട്ട് സ്വർണം
സ്പോട്ട് സ്വർണ വില വെള്ളിയാഴ്ച 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,458.33 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളുടെ വിലയും നവംബറിൽ കുറഞ്ഞു. വെള്ളി 6.2 ശതമാനവും പ്ലാറ്റിനം 3.9 ശതമാനവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ സ്വർണ വില
കേരളത്തിൽ സ്വർണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വർദ്ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 28,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 3,550 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ ഒന്നിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 28,800 രൂപ രേഖപ്പെടുത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലാണ് സ്വർണ വ്യാപാരം നടന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications