പൊന്നിന് തീ വില; ഇനി സ്വർണ വില എങ്ങോട്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ സ്വർണ്ണ വിപണിയിൽ ഈ ആഴ്ച ആഗോള നിരക്കിനെ അപേക്ഷിച്ച് വൻ വില വർദ്ധനവ്. മുൻ ആഴ്ചയിലെ ആഭ്യന്തര, ആഗോള വില വർദ്ധനവിന് വിപരീതമാണിത്. ഇന്ത്യയിലെ ആഭ്യന്തര സ്വർണ്ണ വിലയിൽ 12.5% ​​ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. റെക്കോർഡ് വില വർദ്ധനവും കൊറോണ വൈറസ് പ്രതിസന്ധിയും ഇന്ത്യയിലെ സ്വർണ്ണ ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്. 2020ൽ ഇന്ത്യയിലെ സ്വർണ ഉപഭോഗം 26 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്ന് ലോക ഗോൾഡ് കൗൺസിൽ അറിയിച്ചു.

 

ഇറക്കുമതി കുറഞ്ഞു

ഇറക്കുമതി കുറഞ്ഞു

ഇന്ത്യയുടെ സ്വർണ ഇറക്കുമതി ജൂൺ പാദത്തിൽ 96 ശതമാനം ഇടിഞ്ഞ് 13 ടണ്ണായി. എം‌സി‌എക്‌സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 53,700 രൂപയിലെത്തി. ഈ വർഷം എംസിഎക്സിലെ വില വർദ്ധനവ് 35 ശതമാനത്തിലധികമാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര സ്‌പോട്ട് വില ചൊവ്വാഴ്ച 1,980.57 ഡോളറിലെത്തി. യാത്രാ നിയന്ത്രണത്തെത്തുടർന്ന് ഭൌതിക സ്വർണ്ണ വിതരണം കുത്തനെ കുറഞ്ഞു.

കേരളത്തിൽ സ്വർണ വില സ്വർണത്തേരിൽ; പവന് വില 40000ലേയ്ക്ക് കുതിക്കുന്നു

സ്വർണ ഇടിഎഫുകൾ

സ്വർണ ഇടിഎഫുകൾ

നിലവിലെ പ്രതിസന്ധികൾക്കിടയിൽ സ്വർണത്തിന്റെ നിക്ഷേപ ആവശ്യകത കുത്തനെ ഉയർന്നിട്ടുണ്ട്. ഈ വർഷം സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകളിലെ നിക്ഷേപത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു. ഇന്ത്യയിൽ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ സ്വർണ്ണ ഇടിഎഫുകളിൽ ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ 3,500 കോടിയിലധികം അറ്റാദായം കൈവരിച്ചു. ഭൌതിക സ്വർണ്ണത്തിലുള്ള നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള നിഷ്ക്രിയ നിക്ഷേപ ഉപകരണങ്ങളാണ് സ്വർണ്ണ-പിന്തുണയുള്ള ഇടിഎഫുകൾ.

ഓടിപ്പോയി കൈയിലുള്ള സ്വ‍ർണം വിൽക്കരുതേ.. അടുത്ത രണ്ട് വർഷം, സ്വർണ വില എങ്ങോട്ട്?

വില വീണ്ടും ഉയരുമോ?

വില വീണ്ടും ഉയരുമോ?

യുഎസും ചൈനയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനാൽ പല നിക്ഷേപകരും സ്വർണം ഔൺസിന് 2000 ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശനിരക്ക് കുറയുക, കോവിഡ് -19 കേസുകൾ വർദ്ധിക്കുക, യുഎസ്-ചൈന പിരിമുറുക്കം എന്നിവ വിലയേറിയ ലോഹത്തിന് കൂടുതൽ ​ഗുണം ചെയ്യും. ക്ഷമയുള്ള നിക്ഷേപകർക്ക് വരും ദിവസങ്ങളിൽ മാന്യമായ വരുമാനം സ്വ‍ർണത്തിൽ നിന്ന് നേടാനാകുമെന്നാണ് വിലയിരുത്തൽ.

ആര്‍ക്കും വേണ്ട സ്വര്‍ണാഭരണങ്ങള്‍... വില്‍പന ഇടിഞ്ഞത് 74 ശതമാനം; തീ വിലയില്‍ സ്വര്‍ണ വിപണി

English summary

Gold price in record, where will price going | പൊന്നിന് തീ വില; ഇനി സ്വർണ വില എങ്ങോട്ട്?

The Indian gold market has witnessed a sharp rise in global prices this week. Read in malayalam.
Story first published: Sunday, August 2, 2020, 15:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X