സ്വർണ വില ഇനി പിടിച്ചാൽ കിട്ടില്ല; 2021 അവസാനത്തോടെ വില 82,000 രൂപയായി ഉയരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 75 ശതമാനം വില വർദ്ധിച്ച സ്വർണത്തിന് അടുത്ത 18 മാസത്തിനുള്ളിൽ 76 ശതമാനം കൂടി വില ഉയരുമെന്ന് വിശകലന വിദഗ്ധരുടെ റിപ്പോർട്ട്. 2021 അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് 3000 ഡോളറായി ഉയരുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ പ്രവചനം. ഇതനുസരിച്ച് ബ്രോക്കറേജ് സ്ഥാപനം സ്വർണത്തിന്റെ ടാർഗറ്റ് വില 2,000 ഡോളറിൽ നിന്ന് 3,000 ഡോളറായി ഉയർത്തി.

 

സ്വർണ വില വീണ്ടും ഉയർന്നു; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാംസ്വർണ വില വീണ്ടും ഉയർന്നു; കേരളത്തിലെ ഇന്നത്തെ സ്വർണ വില അറിയാം

വില കൂടും

വില കൂടും

കേന്ദ്ര ബാങ്കുകളും സർക്കാരുകളും അവരുടെ ബാലൻസ് ഷീറ്റുകളും ധനക്കമ്മികളും യഥാക്രമം ഇരട്ടിയാക്കുന്നതിനാൽ, 18 മാസത്തെ സ്വർണ്ണ ലക്ഷ്യം 2,000 ഡോളറിൽ നിന്ന് 3,000 ഡോളറായി ഉയർത്താൻ തീരുമാനിച്ചതായി ബോഫ സെക് പ്രസ്താവനയിൽ അറിയിച്ചു. രൂപ അടിസ്ഥാനത്തിൽ, ഔൺസിന് 3,000 ഡോളർ എന്നാൽ 10 ഗ്രാമിന് 82,000 രൂപയാണ്. അടുത്ത 18 മാസത്തിനുള്ളിലെ വർദ്ധനവ് കണക്കിലെടുക്കുമ്പോൾ ഇത് 76% വരും.

മികച്ച നിക്ഷേപം

മികച്ച നിക്ഷേപം

എം‌സി‌എക്‌സിൽ ജൂൺ മാസത്തെ സ്വർണ്ണ ഫ്യൂച്ചറുകളുടെ ഇന്നത്തെ വില 10 ഗ്രാമിന് 46,511രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ നിലവിൽ 1,750 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഓഹരികളും ബോണ്ടുകളും മറ്റും മികച്ച വരുമാനം വാഗ്ദാനം ചെയ്യാത്തതിനാൽ നിങ്ങളുടെ പണം നിക്ഷേപിക്കാനുള്ള മികച്ച മാർഗങ്ങളിലൊന്ന് സ്വർണ്ണമാണെന്ന് വിശകലന വിദഗ്ധർ പറയുന്നു.

നിക്ഷേപം വർദ്ധിച്ചു

നിക്ഷേപം വർദ്ധിച്ചു

സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ഓഹരി, ഡെറ്റ് തുടങ്ങിയ നിക്ഷേപങ്ങളിൽ കനത്ത ഇടിവ് തുടരുന്നതിനാൽ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വർണ്ണത്തിനുള്ള നിക്ഷേപ ആവശ്യം ഗണ്യമായി വർദ്ധിച്ചു വരികയാണ്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നുണ്ടായ മാക്രോ ഇക്കണോമിക് ആശങ്കകൾ സ്വർണം പൂഴ്ത്തിവയ്ക്കുന്നതിലേക്ക് വരെ നയിച്ചതായി വിശകലന വിദഗ്ധർ പറയുന്നു.

ഇടിഎഫ്

ഇടിഎഫ്

വേൾഡ് ഗോൾഡ് കൗൺസിലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ സ്വർണ്ണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) 238 ബില്യൺ ഡോളർ വിലമതിക്കുന്ന 298 ടൺ സ്വർണം 2020 ആദ്യ പാദത്തിൽ പോർട്ട്‌ഫോളിയോയിൽ ചേർത്തു, ഇത് 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ത്രൈമാസ നിക്ഷേപമാണ്.

ഏപ്രിലിലെ വില വർദ്ധനവ്

ഏപ്രിലിലെ വില വർദ്ധനവ്

ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡിന് ലഭ്യമായ കണക്കുകൾ പ്രകാരം ഏപ്രിൽ ആദ്യ പതിനഞ്ച് ദിവസങ്ങളിൽ സ്വർണ്ണ വില 7 ശതമാനത്തിലധികം ഉയർന്നു. മാർച്ച് 31ലെ 10 ഗ്രാമിന് 43,725 രൂപയിൽ നിന്ന് ഏപ്രിൽ 15 ന് 46,476 രൂപയായി വില ഉയർന്നു. എം‌സി‌എക്‌സിൽ വ്യാപാരം നടന്ന സ്വർണ്ണ ഫ്യൂച്ചറുകളിൽ ജൂൺ മാസത്തിലെ വില 47,000 രൂപ വരെ കടന്നിരുന്നു.

English summary

Gold price may rise to Rs 82,000 per 10 gram by end 2021 | സ്വർണ വില ഇനി പിടിച്ചാൽ കിട്ടില്ല; 2021 അവസാനത്തോടെ വില 82,000 രൂപയായി ഉയരും

Gold price may increase 76 per cent over the next 18 months. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X