മഹാമാരി ബാധിത സമ്പദ്‌വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാൻ കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഈ ആഴ്ച്ച ഇന്ത്യയിലെ സ്വർണ്ണ വില 10 ഗ്രാമിന് 50,000 രൂപയ്ക്ക് മുകളിലെത്തി. പ്രാദേശിക സ്വർണ്ണ ഫ്യൂച്ചേഴ്സ് വില ബുധനാഴ്ച 10 ഗ്രാമിന് 50,085 രൂപയിലെത്തിയാണ് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. 2020 ൽ ഇതുവരെ സ്വർണം 28% നേട്ടം കൈവരിച്ചു. എന്നിരുന്നാലും, വിലക്കയറ്റം ലോകത്തിലെ വിലയേറിയ ലോഹത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയിലെ സ്വർണ്ണ ചില്ലറ വിൽപ്പനയെ മന്ദീഭവിപ്പിച്ചിട്ടുണ്ട്.
ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില
അന്താരാഷ്ട്ര വിപണിയിൽ, സ്പോട്ട് സ്വർണം ബുധനാഴ്ച ഒരു ശതമാനത്തിലധികം ഉയർന്ന് ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. ഉത്തേജക പ്രതീക്ഷകൾ, പണപ്പെരുപ്പം തുടങ്ങിയവയാണ് ഇന്ത്യയിൽ സ്വർണ്ണ വില ഉയരാൻ കാരണം. വിലക്കയറ്റം ചില്ലറ സ്വർണ ആവശ്യകതയെ മന്ദീഭവിപ്പിക്കുകയാണെങ്കിലും നിക്ഷേപ ആവശ്യം ഈയിടെ മെച്ചപ്പെട്ടുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചില്ലറ വാങ്ങലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിക്ഷേപ ഡിമാൻഡിന്റെ പങ്ക് വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.
വാങ്ങാൻ ആളില്ല
സ്പോട്ട് മാർക്കറ്റിൽ, ഡിമാൻഡ് ദുർബലമായതിനാൽ സ്വർണ്ണ വിലയിൽ ഡിസ്കൗണ്ടുകൾ നൽകി തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% വിൽപ്പന നികുതിയും ഉൾപ്പെടുന്നു. വിലകൾ വളരെ വേഗത്തിൽ ഉയർന്നത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് ചെറുകിട സ്വർണ വ്യാപാരികൾ പറയുന്നു.
ഇറക്കുമതിയിൽ ഇടിവ്
ഏപ്രിൽ, മെയ് മാസങ്ങളിൽ കയറ്റുമതി നിലച്ചതോടെ ജൂൺ പാദത്തിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 96 ശതമാനം ഇടിഞ്ഞ് 13 ടണ്ണായി. ആഭ്യന്തര വെള്ളി വിലയും ഈ ആഴ്ച്ച 8 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് 62,200 രൂപയായിരുന്നു. ഏഴര വർഷത്തിനിടയിലെ വെള്ളിയുടെ ഏറ്റവും ഉയർന്ന വിലയാണിത്.
നിക്ഷേപം കൂടി
സ്വർണ നിക്ഷേപം രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കാക്കുന്നത്. വൈറസ് കേസുകളുടെ വർദ്ധനവും സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനവും സംബന്ധിച്ച ആശങ്കകൾക്കുമിടയിൽ സുരക്ഷിത താവളങ്ങളുടെ ആവശ്യം വർദ്ധിച്ച് നിക്ഷേപകർ വിലയേറിയ ലോഹങ്ങളിലേക്ക് ഒഴുകുന്നതാണ് നിക്ഷേപം വർദ്ധിക്കാൻ കാരണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications